അഭ്യൂഹങ്ങൾക്ക് വിരാമം, സൂപ്പർ താരം ക്ലബ്ബിൽ തുടരുമെന്ന് സ്ഥിരീകരിച്ച് യുവന്റസ്!

യുവന്റസിന്റെ സൂപ്പർ സ്‌ട്രൈക്കർ അൽവാരോ മൊറാറ്റ ക്ലബ്ബിൽ തന്നെ തുടരുമെന്ന് സ്ഥിരീകരിച്ച് യുവന്റസ്.ഇന്നലെയാണ് താരത്തിന്റെ ലോൺ ദീർഘിപ്പിച്ചതായി സ്ഥിരീകരിച്ചത്. ഇത്‌ പ്രകാരം 2022 ജൂൺ വരെ ലോണിൽ മൊറാറ്റ യുവന്റസിൽ തന്നെ തുടരും. താരത്തിന്റെ ക്ലബായ അത്ലറ്റിക്കോ മാഡ്രിഡുമായാണ് യുവന്റസ് ധാരണയിൽ എത്തിയത്.10 മില്യൺ യൂറോ നൽകി കൊണ്ടാണ് താരത്തിന്റെ ലോൺ നീട്ടിയത്.35 മില്യൺ കൂടി നൽകുകയാണെങ്കിൽ ലോണിന് ശേഷം അടുത്ത സീസണിൽ താരത്തെ സ്ഥിരമായി നിലനിർത്താനുള്ള ഓപ്ഷനും അത്ലറ്റിക്കോ നൽകിയിട്ടുണ്ട്.

കഴിഞ്ഞ സീസണിലായിരുന്നു മൊറാറ്റ അത്ലറ്റിക്കോ മാഡ്രിഡിൽ നിന്നും യുവന്റസിലേക്ക് ഒരു വർഷത്തെ ലോണിൽ എത്തിയത്.തുടർന്ന് യുവന്റസിനായി 44 മത്സരങ്ങൾ കളിച്ച താരം 20 ഗോളുകളും 12 അസിസ്റ്റുകളും സ്വന്തം പേരിലാക്കിയിട്ടുണ്ട്.11 ഗോളുകളും 10 അസിസ്റ്റുകളുമാണ് താരം സിരി എയിൽ നേടിയിട്ടുള്ളത്. തുടർന്ന് താരത്തെ നിലനിർത്താൻ യുവന്റസ് തീരുമാനിക്കുകയായിരുന്നു.45 മില്യൺ യൂറോ നൽകിയിരുന്നേൽ ഇത്തവണ തന്നെ മൊറാറ്റയെ സ്ഥിരമാക്കാൻ യുവന്റസിന് സാധിക്കുമായിരുന്നു. എന്നാൽ അതിന് മുതിരാതെ ലോൺ നീട്ടുകയാണ് യുവന്റസ് ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *