പെനാൽറ്റി പാഴാക്കിയെങ്കിലും ഇരട്ടഅസിസ്റ്റുമായി ബെയ്ൽ, വെയിൽസിന് വിജയം!

യൂറോ കപ്പിൽ ഇന്നലെ നടന്ന മത്സരത്തിൽ വെയിൽസിന് വിജയം. എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് വെയിൽസ് തുർക്കിയെ കീഴടക്കിയത്.ഇരട്ടഅസിസ്റ്റുകളുമായി സൂപ്പർ താരം ഗാരെത് ബെയ്ൽ തിളങ്ങിയ മത്സരത്തിൽ ആരോൺ റാംസി,കോണോർ റോബർട്ട്‌സ് എന്നിവരാണ് വെയിൽസിന്റെ ഗോളുകൾ നേടിയത്.ഇത്‌ തുർക്കിയുടെ രണ്ടാം തോൽവിയാണ്. അതേസമയം ഒരു വിജയവും ഒരു സമനിലയും കരസ്ഥമാക്കിയ വെയിൽസ് നാല് പോയിന്റുകൾ നേടിക്കൊണ്ട് രണ്ടാം സ്ഥാനത്താണ്. ഇനി ഇറ്റലിക്കെതിരെയാണ് വെയിൽസ് കളിക്കേണ്ടത്.

മത്സരത്തിന്റെ 42-ആം മിനുട്ടിലാണ് വെയിൽസിന്റെ ആദ്യഗോൾ പിറക്കുന്നത്. ഏറെ പിറകിൽ നിന്നും ബെയ്ൽ നീട്ടിനൽകിയ പന്ത് റാംസി പിടിച്ചെടുത്ത് ഫിനിഷ് ചെയ്യുകയായിരുന്നു.61-ആം മിനുട്ടിൽ വെയിൽസിന് അനുകൂലമായി പെനാൽറ്റി ലഭിച്ചു. എന്നാൽ പെനാൽറ്റി എടുത്തു എൽ ബുഗാട്ടിക്ക് പിഴച്ചു. ക്രോസ് ബാറിന് ഏറെ മുകളിലൂടെ പെനാൽറ്റി പുറത്തേക്ക് പോവുകയായിരുന്നു.എന്നാൽ മത്സരത്തിന്റെ ഇഞ്ചുറി ടൈമിൽ ഒരു ഗോൾ കൂടി നേടിക്കൊണ്ട് വെയിൽസ് വിജയമുറപ്പിച്ചു. ബെയ്ൽ നടത്തിയ കുതിപ്പ് റോബർട്ട്‌സ് ഫിനിഷ് ചെയ്യുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!