സ്ലാട്ടന് പരിക്ക്, ദീർഘകാലം പുറത്തിരിക്കേണ്ടി വന്നേക്കും?
എസി മിലാന്റെ സ്വീഡിഷ് സൂപ്പർ സ്റ്റാർ സ്ലാട്ടൻ ഇബ്രാഹിമോവിച്ചിന് പരിക്ക്. പരിശീലനത്തിനിടെയാണ് താരത്തിന് പരിക്കേറ്റത്. ഇറ്റാലിയൻ മാധ്യമമായ സ്കൈ സ്പോർട്സ് ഇറ്റാലിയയാണ് ഇക്കാര്യം പുറത്തു വിട്ടത്. വേദനാജനകമായ മറ്റൊരു കാര്യം എന്തെന്നാൽ ദീർഘകാലം താരം കളത്തിന് വെളിയിലിരിക്കേണ്ടി വരുമെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇന്ന് രാവിലെ നടന്ന പരിശീലനവേളയിലാണ് താരത്തിന് സ്വയം പരിക്കേറ്റത്. എങ്ങനെയാണ് പരിക്കേറ്റത് എന്നത് വ്യക്തമല്ലെങ്കിലും ഷോട്ട് എടുക്കാനുള്ള ശ്രമത്തിലാണ് പരിക്കേറ്റത് എന്നാണ് അറിയാൻ കഴിയുന്നത്.കഴിഞ്ഞ ജനുവരിയിലും താരത്തിന് ഇതേ പരിക്ക് അലട്ടിയിരുന്നു. അത് ഗുരുതരമാവുകയാണ് ചെയ്തത്.
Zlatan Ibrahimovic suffers potential career ending injury in AC Milan training https://t.co/JoJIzEswqc pic.twitter.com/BkUbwzV8lu
— The Sun Football ⚽ (@TheSunFootball) May 25, 2020
ദീർഘകാലം താരം പുറത്തിരിക്കേണ്ടി വരുമോ എന്ന് ഭയപ്പെടുന്നതും ഇവർ സൂചിപ്പിക്കുന്നുണ്ട്. പ്രത്യേകിച്ച് ഈയൊരു അവസ്ഥയിൽ കാര്യങ്ങൾ കൂടുതൽ വഷളാവുകയാണ് ചെയ്തത്. നിലവിൽ അദ്ദേഹത്തിന്റെ കോൺട്രാക്റ്റും വയസ്സും പരിഗണിക്കുമ്പോൾ ഈ പരിക്ക് ക്ലബിന് തിരിച്ചടിയാണ്. ഉടനെ കളിക്കളത്തിലേക്ക് തിരിച്ചെത്താൻ സാധിച്ചില്ലെങ്കിൽ ഇനിയൊരുപക്ഷെ എസി മിലാൻ ജേഴ്‌സിയിൽ താരം കളിച്ചേക്കില്ലെന്നും റിപ്പോർട്ടുകൾ പറയുന്നുണ്ട്. ഈ സീസൺ ഏതായാലും താരത്തിന് നഷ്ടമായേക്കും. ഏതായാലും വിശദമായ പരിശോധനകൾക്ക് ശേഷം ഔദ്യോഗികസ്ഥിരീകരണത്തിന് വേണ്ടി കാത്തിരിക്കുകയാണ് ആരാധകർ. വൈകാതെ തന്നെ ഔദ്യോഗികപ്രസ്താവന പുറത്തുവന്നേക്കും.
Zlatan Ibrahimovic to undergo tests immediately, with fears he has ruptured his achilles in training. #SoccerNews pic.twitter.com/ZOkBbm2Wqq
— Soccer News (@SoccerNews88) May 25, 2020