സംഹാരതാണ്ഡവമാടി ക്രിസ്റ്റ്യാനോ, താരത്തിന്റെ ചിറകിലേറി യുവന്റസ് മുന്നോട്ട് !
പ്രായമെത്രയേറിയാലും തന്റെ ഗോളടി മികവിന് ഒരു കോട്ടവും തട്ടിയിട്ടില്ലെന്ന് ഫുട്ബോൾ ലോകത്തോട് ഒരിക്കൽ കൂടി പ്രഖ്യാപിച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോ. ഇന്നലെ നടന്ന മത്സരത്തിൽ ഇരട്ടഗോളുകൾ നേടിക്കൊണ്ടാണ് ക്രിസ്റ്റ്യാനോ സംഹാരതാണ്ഡവമാടിയത്. താരം നേടിയ ഈ രണ്ട് ഗോൾ മികവിലാണ് യുവന്റസ് കാഗ്ലിയാരിയെ തകർത്തു വിട്ടത്. മത്സരത്തിൽ ആധിപത്യം പുലർത്തിയ യുവന്റസിന് ഗോൾ നേടാൻ അവസരങ്ങൾ ലഭിച്ചുവെങ്കിലും മുതലെടുക്കാൻ സാധിച്ചില്ല. മത്സരത്തിന്റെ ആദ്യ പകുതിയിലാണ് റൊണാൾഡോയുടെ മനോഹരമായ രണ്ട് ഗോളുകളും പിറന്നത്. ജയത്തോടെ യുവന്റസ് പോയിന്റ് ടേബിളിൽ രണ്ടാം സ്ഥാനത്തെത്തി. എട്ട് മത്സരങ്ങളിൽ നിന്ന് പതിനാറ് പോയിന്റാണ് യുവന്റസിന്റെ സമ്പാദ്യം. ഏഴ് മത്സരങ്ങളിൽ നിന്ന് പതിനേഴ് പോയിന്റുള്ള മിലാനാണ് ഒന്നാം സ്ഥാനത്ത്.
Cristiano Ronaldo has now scored 59 Serie A goals since joining Juventus in 2018, more than any other player in the competition in that timeframe.
— Squawka Football (@Squawka) November 21, 2020
Running the show. pic.twitter.com/d0vkChnqQn
മൊറാറ്റ, ക്രിസ്റ്റ്യാനോ എന്നിവരെ അണിനിരത്തിയാണ് പിർലോ ആദ്യ ഇലവൻ പ്രഖ്യാപിച്ചത്. മത്സരത്തിന്റെ തുടക്കം മുതലെ യുവന്റസ് ആക്രമണങ്ങൾ നെയ്തു. 38-ആം മിനുട്ടിലാണ് ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ആദ്യ ഗോൾ പിറക്കുന്നത്. മൊറാറ്റ നൽകിയ ബോൾ രണ്ട് പേരെ വകഞ്ഞു മാറ്റി കൊണ്ട് റൊണാൾഡോ തൊടുത്ത ഷോട്ട് വലയിൽ പതിക്കുകയായിരുന്നു. നാലു മിനിറ്റിനകം വീണ്ടും ഗോൾ പിറന്നു. കോർണർ കിക്കിൽ നിന്നും വന്ന ബോൾ ഡെമിറാൽ ഹെഡ് ചെയ്യുകയായിരുന്നു. തക്കം പാർത്തു നിന്ന ക്രിസ്റ്റ്യാനോ അത് ഫിനിഷ് ചെയ്യുകയും ചെയ്തു. പിന്നീട് രണ്ടാം പകുതിയിൽ ഗോളുകൾ നേടാൻ യുവന്റസിന് കഴിഞ്ഞില്ല. ഇനി ബെനെവെന്റോക്കെതിരെയാണ് യുവന്റസിന്റെ മത്സരം. ഈ ലീഗിൽ ആറു മത്സരങ്ങളിൽ നിന്ന് എട്ട് ഗോളുകൾ റൊണാൾഡോ നേടിക്കഴിഞ്ഞു.
Back in business 💪
— JuventusFC (@juventusfc) November 21, 2020
Buonanotte ⚪⚫#JuveCagliari pic.twitter.com/og8lWVxuj6