യുവെൻ്റസിനെ വീഴ്ത്താം, പക്ഷേ നാപ്പോളിയെ മറികടക്കാൻ എളുപ്പമല്ല
തങ്ങളുടെ കഴിഞ്ഞ 2 സീരി A മത്സരങ്ങളിൽ ലീഗിൽ തലപ്പത്ത് നിൽക്കുന്ന യുവെൻ്റസ്, ലാസിയോ ടീമുകളെ തോൽപ്പിച്ചവരാണ് AC മിലാൻ. ലാസിയോയെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്കും യുവെൻ്റസിനെ രണ്ടിനെതിരെ നാലു ഗോളുകൾക്കുമാണ് അവർ തകർത്ത് വിട്ടിരുന്നത്. എന്നാൽ ഇന്നലെ നടന്ന മത്സരത്തിൽ അവർക്ക് നാപ്പോളിയോട് ആദ്യം ലീഡെടുത്തിട്ടും സമനില വഴങ്ങേണ്ടി വന്നു! 2-2 എന്ന സ്കോറിലാണ് മത്സരം അവസാനിച്ചത്. മിലാന് വേണ്ടി തിയോ ഹെർണാണ്ടസും കെസ്സിയും ഗോളുകൾ നേടിയപ്പോൾ നാപ്പോളിയുടെ ഗോളുകൾ ഡി ലൊറെൻസോയും മെർട്ടെൻസുമാണ് നേടിയത്.
ഈ സീസണിൽ മോശമല്ലാത്ത പ്രകടനമാണ് നാപ്പോളി നടത്തുന്നത്. കോപ്പ ഇറ്റാലിയയിൽ യുവെൻ്റസിനെ തോൽപ്പിച്ച് അവർ കിരീടം ചൂടിയിരുന്നു. യുവേഫ ചാമ്പ്യൻസ് ലീഗിൻ്റെ പ്രീ ക്വാർട്ടറിൽ FC ബാഴ്സലോണക്കെതിരെയാണ് അവരുടെ മത്സരം. അതിൻ്റെ ആദ്യ പാദത്തിൽ നേപ്പിൾസിൽ വെച്ച് ബാഴ്സയെ അവർ സമനിലയിൽ കുരുക്കിയിരുന്നു. ഓഗസ്റ്റ് 8ന് റിട്ടേൺ ലെഗ്ഗിൽ നാപ്പോളിയെ മറികടക്കാൻ ബാഴ്സക്കാവുമോ എന്ന് കാത്തിരുന്ന് കാണാം.
#NapoliMilan ends in a stalemate
— AC Milan (@acmilan) July 12, 2020
Finisce 2-2 al San Paolo
Sponsored by @skrill. Make your money move.#SempreMilan pic.twitter.com/VAF6y1lv5C