മുൻ ക്ലബ്ബിനെതിരെ കേസ് നൽകാൻ തീരുമാനിച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോ!

സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ നിലവിൽ സൗദി അറേബ്യൻ ക്ലബ്ബായ അൽ നസ്റിന് വേണ്ടിയാണ് കളിക്കുന്നത്. കഴിഞ്ഞ ജനുവരി ട്രാൻസ്ഫർ ജാലകത്തിലായിരുന്നു അദ്ദേഹം സൗദിയിലെത്തിയത്.തകർപ്പൻ പ്രകടനമാണ് ഈ സീസണിലും റൊണാൾഡോ പുറത്തെടുക്കുന്നത്. സൗദി അറേബ്യൻ ലീഗിൽ അഞ്ച് മത്സരങ്ങളിൽ നിന്ന് ഏഴ് ഗോളുകളും നാല് അസിസ്റ്റുകളും റൊണാൾഡോ സ്വന്തമാക്കിയിട്ടുണ്ട്.

ഏതായാലും അദ്ദേഹവുമായി ബന്ധപ്പെട്ട ഒരു പ്രധാനപ്പെട്ട വാർത്ത പ്രമുഖ ഇറ്റാലിയൻ മാധ്യമമായ ഗസറ്റ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അതായത് തന്റെ മുൻ ക്ലബ്ബായ യുവന്റസിനെതിരെ കേസ് നൽകാനുള്ള ഒരുക്കത്തിലാണ് നിലവിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ ഉള്ളത്. സാമ്പത്തിക പ്രശ്നങ്ങൾ കാരണമാണ് റൊണാൾഡോ കോടതിയെ സമീപിക്കാൻ ഒരുങ്ങി നിൽക്കുന്നത്.യുവന്റസിനെ കൂടുതൽ പ്രതിരോധത്തിലാക്കുന്ന നീക്കമാണ് റൊണാൾഡോയിൽ നിന്നും ഉണ്ടായിക്കൊണ്ടിരിക്കുന്നത്.

2018ലായിരുന്നു റൊണാൾഡോ യുവന്റസിൽ എത്തിയത്.പിന്നീടാണ് കോവിഡ് പ്രതിസന്ധി വന്നത്. ആ സമയത്ത് റൊണാൾഡോയുടെ സാലറി ക്ലബ്ബ് കുറച്ചിരുന്നു. ക്ലബ്ബിന്റെ സാമ്പത്തിക പ്രതിസന്ധി അവസാനച്ചിട്ട് ഈ തുക നൽകാം എന്ന ധാരണയിലായിരുന്നു ഇവർ എത്തിച്ചേർന്നിരുന്നത്. ഏകദേശം 20 മില്യൺ യൂറോയോളം റൊണാൾഡോ ലഭിക്കാനുണ്ട്. എന്നാൽ ഇതുവരെ അത് യുവന്റസ് താരത്തിന് നൽകിയിട്ടില്ല.

ഇക്കാര്യത്തിലാണ് റൊണാൾഡോ കോടതിയെ സമീപിക്കാൻ ഒരുങ്ങി നിൽക്കുന്നത്. മറ്റൊരു യുവന്റസ് താരമായ ബൊനൂച്ചിയും ക്ലബ്ബിനെതിരെ കേസ് നൽകുന്നുണ്ട്. തന്റെ പ്രതിച്ഛായക്ക് കോട്ടം തട്ടിച്ചു എന്ന് ആരോപിച്ചു കൊണ്ടാണ് ഇദ്ദേഹം കേസ് നൽകുന്നത്.ഏതായാലും വളരെയധികം ബുദ്ധിമുട്ടേറിയ ഒരു സമയത്തിലൂടെയാണ് യുവന്റസ് ഇപ്പോൾ കടന്നു പോയിക്കൊണ്ടിരിക്കുന്നത്. നിരവധി പ്രതിസന്ധികൾ അവരെ വലക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!