മിന്നിതിളങ്ങി ക്രിസ്റ്റ്യാനോയും ദിബാലയും,ഇന്നലത്തെ മത്സരത്തിലെ പ്ലയെർ റേറ്റിംഗ് ഇങ്ങനെ

സിരി എയിൽ നടന്ന ഇരുപത്തിയേഴാം റൗണ്ട് പോരാട്ടത്തിൽ എതിരാളികളായ ബോലോഗ്‌നയെ യുവന്റസ് തകർത്തു വിട്ടത് എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ്. സൂപ്പർ താരങ്ങളായ പൌലോ ദിബാലയും ക്രിസ്റ്റ്യാനോ റൊണാൾഡോയുമാണ് ഈ ഗോളുകൾ കണ്ടെത്തിയത് എന്നത് ആരാധകർക്ക് ഇരട്ടിമധുരം നൽകുന്ന ഒന്നാണ്. മത്സരശേഷം സോഫ സ്കോർ ഡോട്ട് കോം പുറത്തുവിട്ട പ്ലയെർ റേറ്റിങ്ങും അങ്ങനെ തന്നെയാണ് കാണിക്കുന്നത്. പ്രതിരോധനിര താരം ഡിലൈറ്റ് ആണ് ഇന്നലെ ഏറ്റവും കൂടുതൽ റേറ്റിംഗ് നേടിയ താരം. 7.8 ആണ് താരത്തിന്റെ റേറ്റിംഗ്. മത്സരത്തിൽ നിറഞ്ഞു നിൽക്കുകയും ഒരു അസിസ്റ്റ് കരസ്ഥമാക്കുകയും ചെയ്ത ബെർണാഡ്ഷിയും ഗോൾ നേടിയ പൌലോ ദിബാലയുമാണ് രണ്ടാമതായി കൂടുതൽ റേറ്റിംഗ് നേടിയ താരങ്ങൾ.7.6 ഇരുവരുടെയും റേറ്റിംഗ്. 7.5 ആണ് ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ റേറ്റിംഗ്. യുവന്റസിന് ആകെ ലഭിച്ച റേറ്റിംഗ് എന്നുള്ളത് 7.06 ആണെങ്കിൽ ബോലോഗ്‌നക്ക് ലഭിച്ചത് 6.58 ആണ്. ഇന്നലത്തെ മത്സരത്തിലെ എല്ലാ താരങ്ങളുടെയും റേറ്റിംഗ് ഒന്ന് പരിശോധിക്കാം.

യുവന്റസ്

ക്രിസ്റ്റ്യാനോ : 7.5
ദിബാല : 7.6
ബെർണാഡ്ഷി : 7.6
റാബിയോട്ട് : 6.2
പ്യാനിക്ക് : 6.4
റോഡ്രിഗോ : 7.2
സിഗ്ലിയോ : 7.1
ബൊനൂച്ചി : 7.2
ഡിലൈറ്റ് : 7.8
ക്വഡാഡൊ : 7.4
സീസെസ്നി : 7.2
ഡാനിലോ (സബ് ): 6.6
റാംസി (സബ് ): 6.5
മറ്റിയൂഡി (സബ്): 7.1
കോസ്റ്റ (സബ്) : 6.5

ബോലോഗ്ന

ലൂക്കാസ് : 6.1
ടോമിയാസു : 6.3
ഡാനിലോ : 6.7
സ്‌റ്റെഫാനോ : 5.8
ഡൈക്ക്സ് : 5.7
ഗാരി മെഡൽ : 7.5
മറ്റിയാസ് : 6.3
റിക്കാർഡോ : 6.1
സോറിയാനോ : 7.1
നിക്കോള : 6.7
മുസ : 7.1
ഡൊമിൻഗസ് (സബ് ) : 6.7
പോളി (സബ് ) : 6.7
പലാസിയോ (സബ് ) : 6.7
ജുവാര (സബ് ) :6.7
കാങ്കിയാനോ (സബ് ) :7.0

Leave a Reply

Your email address will not be published. Required fields are marked *