ഫ്രീകിക്ക് ഗോളും അസിസ്റ്റുമായി ക്രിസ്റ്റ്യാനോ, ഗോളടിച്ച് ദിബാല, യുവന്റസ് കുതിപ്പ് തുടരുന്നു

സിരി എയിൽ ഇന്നലെ നടന്ന മുപ്പതാം റൗണ്ട് പോരാട്ടത്തിൽ വമ്പൻമാരായ യുവന്റസിന് തകർപ്പൻ ജയം. ഒന്നിനെതിരെ നാല് ഗോളുകൾക്കാണ് ടോറിനോയെ യുവന്റസ് തകർത്തു വിട്ടത്. ഫ്രീകിക്ക് ഗോളും അസിസ്റ്റുമായി തിളങ്ങിയ ക്രിസ്റ്റ്യാനോ റൊണാൾഡോ തന്നെയാണ് യുവന്റസിന്റെ വിജയശില്പി. അർജന്റൈൻ സൂപ്പർ താരം പൌലോ ദിബാല ഒരു ഗോൾ കണ്ടെത്തിയപ്പോൾ ഒരു ക്വഡ്രാഡോയുടെ ഒരു ഗോൾ നേടി. ശേഷിച്ച ഗോൾ ടോറിനോ താരത്തിന്റെ സംഭാവനയായിരുന്നു. ജയത്തോടെ ഒന്നാം സ്ഥാനം അരക്കിട്ടുറപ്പിക്കാനും യുവന്റസിന് സാധിച്ചു. മുപ്പത് മത്സരങ്ങളിൽ നിന്ന് ഇരുപത്തിനാല് വിജയവുമായി 75 പോയിന്റോടെ ഒന്നാമതാണ് യുവന്റസ്. അതേ സമയം ഇത്രയും മത്സരങ്ങളിൽ നിന്ന് ഇരുപത്തിയൊന്ന് ജയവുമായി 68 പോയിന്റോടെ ലാസിയോയാണ് രണ്ടാം സ്ഥാനത്ത്.

ക്രിസ്റ്റ്യാനോ-ദിബാല-ബെർണാഡ്ഷി എന്നിവർക്കായിരുന്നു ആക്രമണചുമതല. മത്സരം തുടങ്ങിയ ഉടനെ ദിബാല ആദ്യവെടി പൊട്ടിച്ചു. ക്വഡ്രാഡോയുടെ പാസ്സ് സ്വീകരിച്ചു താരം നടത്തിയ മുന്നേറ്റം ഗോളിൽ കലാശിക്കുകയായിരുന്നു. 29-ആം മിനുട്ടിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ നടത്തിയ മുന്നേറ്റത്തിനൊടുവിൽ ക്വഡ്രാഡോയും ഗോൾ നേടിയതോടെ യുവന്റസിന്റെ ലീഡ് രണ്ടായി. എന്നാൽ ആദ്യപകുതി അവസാനിക്കുന്നതിന് തൊട്ട് മുൻപ് ബെലോട്ടി പെനാൽറ്റിയിലൂടെ ഒരു ഗോൾ മടക്കി. 61-ആം മിനിറ്റിലാണ് ക്രിസ്റ്റ്യാനോയുടെ തകർപ്പൻ ഗോൾ പിറന്നത്. താരത്തിന്റെ കരുത്തുറ്റ ഫ്രീകിക്ക് ഗോൾ വലയെ ഭേദിക്കുകയായിരുന്നു. മത്സരത്തിന്റെ എൺപത്തിയേഴാം മിനിറ്റിൽ ടോറിനോ താരം കോഫി ഡിഡി ഗോൾ സെൽഫ് ഗോൾ വഴങ്ങിയതോട് കൂടി ഗോൾ പട്ടിക പൂർത്തിയായി.

Leave a Reply

Your email address will not be published. Required fields are marked *