തിരിച്ചു വരവിൽ ഗംഭീരപ്രകടനവുമായി ദിബാല, ഇന്നലത്തെ മത്സരത്തിലെ പ്ലയെർ റേറ്റിംഗ് അറിയാം

ഇന്നലെ നടന്ന കോപ്പ ഇറ്റാലിയ സെമിയിൽ ഒരു തീപ്പാറും പോരാട്ടം പ്രതീക്ഷിച്ച ആരാധകർക്ക് നിരാശയായിരുന്നു മത്സരം സമ്മാനിച്ചത്. രണ്ട് വമ്പൻ ടീമുകൾ ഏറ്റുമുട്ടിയ മത്സരത്തിൽ ഒരു ഗോൾ പോലും പിറന്നില്ല എന്നുള്ളത് ആരാധകർക്ക് മടുപ്പുളവാക്കുന്ന കാര്യമാണ്. എന്നിരുന്നാലും നാടകീയതകൾ കൊണ്ട് നിറഞ്ഞതായിരുന്നു മത്സരം. ക്രിസ്റ്റ്യാനോ റൊണാൾഡോ പെനാൽറ്റി പാഴാക്കിയതും മത്സരത്തിന്റെ തുടക്കത്തിൽ റെബിച്ച് ചുവപ്പ് കാർഡ് കണ്ടതുമെല്ലാം നാടകീയതക്ക് ആക്കം കൂട്ടി. ഒടുവിൽ ക്രിസ്റ്റ്യാനോ ആദ്യപാദത്തിൽ നേടിയ ഗോളിന്റെ ബലത്തിൽ തന്നെ യുവന്റസ് ഫൈനലിലേക്ക് പ്രവേശിക്കുകയായിരുന്നു. അതേസമയം യുവന്റസിന് ഏറെ ആശ്വസിക്കാവുന്ന പ്രകടനം പൌലോ ദിബാലയുടേതാണ്. കോവിഡ് ബാധിച്ച് ദീർഘനാളത്തെ ചികിത്സ ശേഷം കളത്തിലേക്ക് മടങ്ങിയതെത്തിയ താരത്തിന് ഫോം കണ്ടെത്താനാവുമോ എന്ന് ആരാധകർ ഭയപ്പെട്ടിരുന്നു. എന്നാൽ മത്സരത്തിന്റെ തുടക്കം മുതൽ കളം നിറഞ്ഞു കളിക്കുന്ന ദിബാലയെയാണ് ആരാധകർക്ക് കാണാനായത്. പ്രമുഖമാധ്യമമായ ഹൂസ്‌കോർഡ് ഡോട്ട് കോമിന്റെ റേറ്റിംഗ് പ്രകാരം യുവന്റസ് നിരയിൽ ഏറ്റവും കൂടുതൽ റേറ്റിംഗ് നേടിയതും താരം തന്നെയാണ്. മത്സരത്തിൽ മിലാൻ കീപ്പർ ഡൊണ്ണറുമ മാത്രമാണ് താരത്തെക്കാൾ കൂടുതൽ റേറ്റിംഗ് നേടിയ ഏകതാരം. ഗോൾ നേടിയില്ലെങ്കിലും മികച്ച പ്രകടനം നടത്തി ദിബാല ഫോമിലേക്ക് മടങ്ങിയെത്തിയത് ആരാധകർക്ക് ഏറെ ആശ്വാസം പകരുന്ന കാര്യമാണ്.

ഇന്നലത്തെ യുവന്റസ് താരങ്ങളുടെ റേറ്റിംഗ് ഇങ്ങനെയാണ്..

ബുഫൺ 6.4
സാൻഡ്രോ 7.8
ബൊനൂച്ചി 7.1
ഡിലൈറ്റ് 6.9
ഡാനിലോ 7.6
മറ്റിയൂഡി 6.6
പ്യാനിക്ക് 6.8
ബെന്റാൻകർ 7.5
കോസ്റ്റ 6.7
ക്രിസ്റ്റ്യാനോ 6.5
ദിബാല 7.9
ബെർഡാട്ഷി (സബ്) 6.8
ഖെദീറ (Sub) 6.0
റാബിയോട്ട്(Sub) 6.3
ക്വഡാഡൊ (Sub) 6.0

ഇന്നലത്തെ എസി മിലാൻ താരങ്ങളുടെ റേറ്റിംഗ് ഇങ്ങനെയാണ്…

റെബിച്ച് 5.1
പക്വറ്റ 7.0
ബൊനാവെന്റുറ 6.1
കാൽഹനോഗ്ലു 6.9
ബെന്നാകർ 7.0
കെസ്സീ 6.9
കലാബ്രിയ 6.9
ക്യായർ 7.2
കോന്റി 6.6
ഡൊണ്ണറുമ 8.9
കൊളമ്പോ (സബ്) 6.0
ലെക്സാൽട്ട് (സബ് )6.0
ലിയോ (സബ് ) 6.5
ക്രൂണിച്ച് (സബ്) 6.2
സെയ്ലെമെകെഴ്സ് (സബ്) 6.1

Leave a Reply

Your email address will not be published. Required fields are marked *