തകർപ്പൻ ഗോളുമായി പപ്പു ഗോമസ്,പിന്നിൽ നിന്ന് തിരിച്ചടിച്ച് കരുത്തു കാട്ടി അറ്റലാന്റ !
സിരി എയിൽ ഇന്നലെ നടന്ന മുപ്പത്തിയേഴാം റൗണ്ട് പോരാട്ടത്തിൽ വമ്പൻമാരായ അറ്റലാന്റക്ക് ജയം. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് അറ്റലാന്റ പാർമയെ തകർത്തു വിട്ടത്. ഒരു ഗോളിന് പിറകിൽ നിന്ന ശേഷം രണ്ട് ഗോളുകൾ തിരിച്ചടിച്ചാണ് അറ്റലാന്റ തങ്ങളുടെ കരുത്തു തെളിയിച്ചത്. അർജന്റൈൻ താരം പപ്പു ഗോമസിന്റെ ഗോളാണ് ഇന്റർമിലാന് തുണയായത്. ജയത്തോടെ മൂന്ന് പോയിന്റുകൾ സ്വന്തമാക്കിയ അറ്റലാന്റ മൂന്നാം സ്ഥാനത്താണ് നിലവിൽ ഉള്ളത്. 37 മത്സരങ്ങളിൽ നിന്ന് 23 ജയവുമായി 78 പോയിന്റാണ് അറ്റലാന്റയുടെ സമ്പാദ്യം. രണ്ടാം സ്ഥാനത്ത് ഇന്റർമിലാനാണ് ഉള്ളത്. ഇത്രയും മത്സരങ്ങളിൽ 79 പോയിന്റ് ആണ് ഇന്റർമിലാനുള്ളത്. അതേസമയം ഒരു മത്സരം കുറച്ചു കളിച്ച യുവന്റസ് 83 പോയിന്റ് നേടി കിരീടം സ്വന്തമാക്കിയിരുന്നു.
El Papu Gomez juega a otra cosa pic.twitter.com/bf3dVITPLw
— Palito (@xmilianx_) July 28, 2020
പപ്പു ഗോമസ്, ഡുവാൻ സപറ്റ എന്നിവരെ ആക്രമണത്തിന്റെ ചുമതലയേൽപ്പിച്ചാണ് അറ്റലാന്റ കളത്തിലെക്ക് ഇറങ്ങിയത്. എന്നാൽ 43-ആം മിനിറ്റിൽ പതിവിന് വിപരീതമായി പാർമയാണ് ഗോൾ നേടിയത്. ദേജാൻ കുലുസെവ്സ്കിയാണ് പാർമക്ക് ലീഡ് നേടി കൊടുത്തത്. ഈ ലീഡിന്റെ ബലത്തിൽ പാർമ ആദ്യപകുതിയിൽ കളം വിട്ടു. എന്നാൽ രണ്ടാം പകുതിയുടെ എഴുപതാം മിനുട്ടിൽ മാലിനോവ്സ്കി അറ്റലാന്റക്ക് സമനില നേടികൊടുക്കുകയായിരുന്നു. അൽപസമയത്തിന് ശേഷം ഗോമസിന്റെ വിജയഗോളും വന്നു. 84-ആം മിനുട്ടിൽ പപ്പു ഗോമസ് അറ്റലാന്റക്ക് വേണ്ടി ഗോൾ കണ്ടെത്തി. ഇതോടെ ജയം അറ്റലാന്റ പിടിച്ചു വാങ്ങുകയായിരുന്നു. ഇതോടെ 98 ഗോളുകൾ ആണ് അറ്റലാന്റ ഈ സിരിഎയിൽ അടിച്ചു കൂട്ടിയത്. അവസാനമത്സരത്തിൽ രണ്ട് ഗോളുകൾ കൂടി നേടിയാൽ 100 ഗോൾ എന്ന നാഴികകല്ല് അറ്റലാന്റക്ക് പിന്നിടാം.
#ParmaAtalanta | 1-2 | FULL-TIME
— Atalanta B.C. (@Atalanta_BC) July 28, 2020
😍 STRE-PI-TO-SI!!! NON MOLLIAMO MAI!!!
😍 COMEBACK: DONE!!! WE NEVER BACK DOWN!!!#GoAtalantaGo ⚫🔵 pic.twitter.com/jPtpGVGBKa