ക്രിസ്റ്റ്യാനോയുടെ കരാർ നീട്ടാനൊരുങ്ങി യുവന്റസ്

യുവന്റസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ കരാർ നീട്ടാനൊരുങ്ങി യുവന്റസ്. നിലവിൽ 2022 വരെയാണ് താരത്തിന്റെ കരാറുള്ളത്. ഇത് രണ്ട് വർഷം കൂടി നീട്ടി 2024 വരെ താരം ക്ലബിൽ തുടരണമെന്നാണ് യുവന്റസിന്റെ ആഗ്രഹം. പ്രമുഖഇറ്റാലിയൻ മാധ്യമമായ ട്യൂട്ടോസ്‌പോർട്ട് ആണ് ഇക്കാര്യം റിപ്പോർട്ട്‌ ചെയ്തിരിക്കുന്നത്.അങ്ങനെയാണേൽ നിലവിൽ മുപ്പത്തിയഞ്ച്കാരനായ താരം മുപ്പത്തിയൊൻപത് വയസ്സ് വരെ യുവന്റസ് ജേഴ്‌സി അണിഞ്ഞേക്കും.

റയൽ മാഡ്രിഡിൽ നിന്ന് യുവന്റസിലെത്തിയ താരത്തിന്റെ ഫോമിന് ഒരു കോട്ടവും സംഭവിച്ചിരുന്നില്ല. ഈ സീസണിൽ മുപ്പത്തിരണ്ട് മത്സരങ്ങളിൽ നിന്ന് 25 ഗോളുകളാണ് താരം അടിച്ചുകൂട്ടിയത്. കൂടാതെ നാല് അസിസ്റ്റും സ്വന്തം പേരിൽ കുറിക്കാൻ ക്രിസ്റ്റ്യാനോക്കായി. മാത്രമല്ല സിരി എയിൽ തുടർച്ചയായി പതിനൊന്ന് മത്സരങ്ങളിൽ ഗോൾ നേടി റെക്കോർഡ് പങ്കിടാനും താരത്തിനായി. ഇതുകൊണ്ടൊക്കെ തന്നെ ഇനിയും വരുന്ന സീസണുകളിൽ താരത്തിന് ക്ലബ്ബിനെ സഹായിക്കാനാവുമെന്ന കണക്കുകൂട്ടലുകളിലാണ് യുവന്റസ്.

Leave a Reply

Your email address will not be published. Required fields are marked *