കോവിഡ് പ്രോട്ടോകോൾ ലംഘിച്ചു, ക്രിസ്റ്റ്യാനോക്കും ദിബാലക്കുമെതിരെ പരാതി !
കോവിഡ് പ്രോട്ടോകോൾ ലംഘിച്ചതുമായി ബന്ധപ്പെട്ട് സൂപ്പർ താരങ്ങളായ ക്രിസ്റ്റ്യാനോ റൊണാൾഡോക്കും പൌലോ ദിബാലക്കുമെതിരെ പരാതി. ഇരുവരെയുമടക്കം നാല് യുവന്റസ് താരങ്ങൾക്കെതിരെയാണ് ടുറിനിലെ പ്രാദേശിക ഹെൽത്ത് സംഘടന പരാതി നൽകിയിരിക്കുന്നത്. ടുറിൻ നഗരത്തിലെ എഎസ്എൽ എന്ന സംഘടനയാണ് കോവിഡ് പ്രോട്ടോകോൾ ലംഘിച്ചു എന്ന കാരണത്താൽ പരാതി നൽകിയിരിക്കുന്നത്.പബ്ലിക് പ്രോസിക്യൂട്ടറിനാണ് പരാതി നൽകിയിരിക്കുന്നത്. യഥാർത്ഥത്തിൽ ഈ താരങ്ങൾ എല്ലാം തന്നെ നിലവിൽ ഐസൊലേഷനിൽ ഇരിക്കേണ്ടവരാണ്. ദിവസങ്ങൾക്ക് മുമ്പ് യുവന്റസിലെ രണ്ട് സ്റ്റാഫുകൾക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതുപ്രകാരം യുവന്റസ് താരങ്ങളോട് ഐസൊലേഷനിൽ കഴിയാനും സിറ്റി വിട്ടു പുറത്തു പോവാതിരിക്കാനും നിർദേശം നൽകിയിരുന്നു.
🚨🇮🇹 Paulo Dybala y Cristiano Ronaldo fueron denunciados por romper el aislamiento por coronavirus
— TyC Sports (@TyCSports) October 7, 2020
La ASL notificó a la Fiscalía de Turín que la Joya, CR7 y dos futbolistas más no cumplieron con el protocolo tras los positivos en Juventus.https://t.co/n3Ixcapjpm
എന്നാൽ ക്രിസ്റ്റ്യാനോ റൊണാൾഡോ, പൌലോ ദിബാല, യുവാൻ ക്വഡ്രാഡോ, ഡാനിലോ എന്നിവർ തങ്ങളുടെ ദേശീയ ടീമിനൊപ്പം ചേരാൻ വേണ്ടി ടുറിൻ വിട്ടിരുന്നു.ഇതാണിപ്പോൾ എഎസ്എൽ എന്ന സംഘടന പരാതി നൽകാൻ കാരണം. ” ചില താരങ്ങൾ ക്ലബ് വിട്ട് പുറത്തു പോയിട്ടുണ്ട് എന്നുള്ള കാര്യം യുവന്റസ് അറിയിച്ചിട്ടുണ്ട്. ഇക്കാര്യത്തിൽ ശരിയായ രീതിയിൽ ഞങ്ങൾ അന്വേഷണം നടത്തുന്നുണ്ട് ” എഎസ്എല്ലിന്റെ ഡയറക്ടറായ റോബെർട്ടോ ടെസ്റ്റി അറിയിച്ചു.നിലവിൽ താരങ്ങൾ എല്ലാം തന്നെ തങ്ങളുടെ ദേശിയ ടീമിനൊപ്പം കളിക്കാനൊരുങ്ങുകയാണ്.
La ASL, entidad encargada del cuidado de la salud pública en Turín, presentó una denuncia en una fiscalía de esa ciudad en contra de Juan Guillermo Cuadrado, Cristiano Ronaldo, Paulo Dybala y Danilo por abandonar el aislamiento preventivo para viajar a sus respectivos países. pic.twitter.com/d1ZFF1XC7e
— Nuestros Deportes (@nuestrosdporte2) October 7, 2020