കൊറോണ:ഒരു മില്യൺ യുറോ സാമ്പത്തികസഹായവുമായി റൊണാൾഡോയും ഏജന്റും
കൊറോണ വൈറസ് മഹാമാരിയിൽ ബുദ്ദിമുട്ടുന്ന പോർച്ചുഗല്ലിന് സഹായവുമായി ക്രിസ്റ്റ്യാനോയും ഏജന്റും. രണ്ട് പേരും ചേർന്ന് ഒരു മില്യൺ യുറോയാണ് പോർച്ചുഗല്ലിലെ ഹോസ്പിറ്റലിന് നൽകിയത്. ആശുപത്രി അധികൃതർ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ലിസ്ബണിലെ സാന്റ മരിയ ആശുപത്രിയിലെ രണ്ട് ഇന്റെൻസീവ് കെയർ യൂണിറ്റുകൾക്കും പോർട്ടോയിൽ ആശുപത്രിയിലെ ഒരു ഇന്റെൻസീവ് കെയർ യൂണിറ്റിനും വേണ്ടിയാണ് റൊണാൾഡോയും ഏജന്റ് ആയ ജോർഗെ മെന്റസും ധനസഹായം അനുവദിച്ചത്. നിലവിൽ പോർച്ചുഗല്ലിൽ ഏറ്റവും കൂടുതൽ കോവിഡ് രോഗബാധിതർ ചികിത്സ തേടിയിട്ടുള്ള ഐസിയുവാണ് ലിസ്ബണിലെയും പോർട്ടോയിലെയും ആശുപത്രികൾ. അത്കൊണ്ട് തന്നെ ഈ സാമ്പത്തിക സഹായം വലിയൊരു ആശ്വാസമാണ് എന്നാണ് ആശുപത്രി അധികൃതർ അറിയിച്ചത്.
Cristiano Ronaldo and his agent Jorge Mendes have donated €1m to fund three intensive care units in Portugal ❤ pic.twitter.com/06uZN7emVa
— Goal (@goal) March 24, 2020
ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഏജന്റ് ഞങ്ങളുമായി സംസാരിച്ചുവെന്നും രണ്ട് പേരും കൂടി ഒരു മില്യൺ യുറോ ധനസഹായം നൽകിയെന്നുമാണ് സാന്റ മരിയ ഹോസ്പിറ്റലിൽ പ്രസിഡന്റ് ഡാനിയൽ ഫെറോ അറിയിച്ചത്. നിലവിൽ 2300 ൽ അധികം കൊറോണ കേസുകൾ പോർച്ചുഗല്ലിൽ സ്ഥിരീകരിച്ചിട്ടുണ്ട്. ഇത് വരെ മുപ്പത്തിമൂന്നു പേർ മരണമടയുകയും ചെയ്തു. കഴിഞ്ഞ ആഴ്ച്ച ആവിശ്യസേവനങ്ങൾ അല്ലാത്ത എല്ലാതും ഷട്ട്ഡൌൺ ചെയ്യാൻ ഗവണ്മെന്റ് ഉത്തരവിട്ടിരുന്നു. യൂറോപ്പിൽ സ്ഥിതി ഗുരുതരമായികൊണ്ടിരിക്കുന്നതാണ് റിപ്പോർട്ടുകൾ.