ആർതർ പ്രീമിയർ ലീഗിലേക്ക്? ലക്ഷ്യമിട്ട് വമ്പൻമാർ!

എഫ്സി ബാഴ്സലോണയിൽ യുവന്റസിലെത്തിയ ബ്രസീലിയൻ മധ്യനിര താരം ആർതർക്ക് വേണ്ട രൂപത്തിൽ ശോഭിക്കാൻ കഴിഞ്ഞിരുന്നില്ല. കുറഞ്ഞ അവസരങ്ങൾ മാത്രമായിരുന്നു ആർതറിന് യുവന്റസിൽ ലഭിച്ചിരുന്നത്.ഈ സീസണിൽ താരം കേവലം 11 മത്സരങ്ങൾ മാത്രമാണ് കളിച്ചിട്ടുള്ളത്.അതുകൊണ്ടുതന്നെ താരം ക്ലബ്ബ് വിടാനുള്ള ആലോചനയിലാണ്.

ഇപ്പോഴിതാ ആർതറിന് വേണ്ടി പ്രീമിയർ ലീഗ് വമ്പൻമാരായ ആഴ്സണൽ രംഗപ്രവേശനം ചെയ്തിട്ടുണ്ട്. പ്രമുഖ ഫ്രഞ്ച് മാധ്യമമായ RMC സ്പോർട്ടാണ് ഇക്കാര്യം റിപ്പോർട്ട്‌ ചെയ്തിരിക്കുന്നത്. താരത്തെ ലോണടിസ്ഥാനത്തിൽ ടീമിലേക്ക് എത്തിക്കാനാണ് നിലവിൽ ഗണ്ണേഴ്‌സ്‌ താൽപര്യപ്പെടുന്നത്. ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ തുടങ്ങിക്കഴിഞ്ഞുവെന്നും ഇവർ റിപ്പോർട്ട് ചെയ്യുന്നു.2025 വരെയാണ് നിലവിൽ ആർതർക്ക് യുവന്റസുമായി കരാർ അവശേഷിക്കുന്നത്.

അതേസമയം ആഴ്സണൽ ഒരു മധ്യനിര താരത്തിനു വേണ്ടിയുള്ള കഠിന പരിശ്രമത്തിലാണ്. ബാഴ്‌സയുടെ ബ്രസീലിയൻ താരമായ ഫിലിപ്പെ കൂട്ടീഞ്ഞോക്ക് വേണ്ടി നേരത്തെ ശ്രമങ്ങൾ നടത്തിയിരുന്നു. അതിന് ശേഷം ലിയോണിന്റെ ബ്രസീലിയൻ താരമായ ബ്രൂണോ ഗിമിറസിന് വേണ്ടിയായിരുന്നു ശ്രമങ്ങൾ നടത്തിയിരുന്നത്.എന്നാൽ അതും വേണ്ട രൂപത്തിൽ ഫലം കാണാനാവാതെ വന്നതോടെയാണ് ആഴ്സണൽ ആർതറിലേക്ക് തിരിഞ്ഞത്.

അതേസമയം ആർതർ യുവന്റസ് വിട്ടാൽ ഒരു മിഡ്‌ഫീൽഡറെ യുവന്റസിന് ആവശ്യമായി വരും. ആ സ്ഥാനത്തേക്ക് യുവന്റസ് ബ്രൂണോ ഗിമിറസിനെ പരിഗണിക്കാൻ സാധ്യതയുണ്ട്. എന്നാൽ വലിയ തുക മുടക്കാൻ യുവന്റസ് ഒരുക്കമല്ല. വലിയ തുക ലഭിക്കാതെ താരത്തെ കൈവിടാൻ ലിയോണും ഒരുക്കമാവില്ല എന്നാണ് ഇപ്പോൾ അറിയാൻ കഴിയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!