അറ്റലാന്റ സൂപ്പർ സ്ട്രൈക്കെർക്ക് വേണ്ടി യുവന്റസ് രംഗത്ത്

ഈ സീസണിൽ മികച്ച പ്രകടനം കാഴ്ച്ചവെക്കുന്ന ടീമുകളിലൊന്നാണ് ഇറ്റാലിയൻ ക്ലബായ അറ്റലാന്റ. നിലവിൽ സിരി എയിൽ മൂന്നാം സ്ഥാനക്കാരായ ഇവർ ഈ ലീഗിൽ 94 ഗോളുകളാണ് അടിച്ചു കൂട്ടിയത്. മാത്രമല്ല ചാമ്പ്യൻസ് ലീഗിൽ ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ച ഇവർ നേരിടാൻ പോവുന്നത് പിഎസ്ജിയെയാണ്. ഇവരുടെ ഗോളടി വേട്ടക്ക് കരുത്ത് പകർന്ന സൂപ്പർ സ്‌ട്രൈക്കറാണ് ഡുവാൻ സപറ്റ. ഈ സീസണിൽ പതിനെട്ട് ഗോളുകളാണ് താരം ഇതുവരെ അടിച്ചു കൂട്ടിയത്. ഇപ്പോഴിതാ താരത്തിന് വേണ്ടി ട്രാൻസ്ഫർ മാർക്കറ്റിൽ രംഗത്ത് വന്നിരിക്കുകയാണ് യുവന്റസ്. കൊറയ്റ ഡെല്ലോ സ്പോർട്ട് ആണ് ഈ വാർത്ത പുറത്തു വിട്ടിരിക്കുന്നത്. സ്പോർട്ടിങ് ഡയറക്ടർ ആയ ഫാബിയോയും അറ്റലാന്റ അധികൃതരും ഇക്കാര്യത്തിൽ സംസാരിച്ചു എന്നാണ് വാർത്തകൾ.

നിലവിൽ ഈ സീസണോടെ ഗോൺസാലോ ഹിഗ്വയ്ൻ ടീം വിട്ടേക്കും. ഇതിനാൽ തന്നെ ഒരു നമ്പർ നയണെ യുവന്റസിന് ആവിശ്യമാണ്. ഈ സ്ഥാനത്തേക്ക് മിലിക്, എഡിൻ സെക്കോ, ലാക്കസാട്ടെ എന്നിവരെയായിരുന്നു ഇത് വരെ ലക്ഷ്യം വെച്ചിരുന്നത്. ഇപ്പോൾ ഇവരെ മറികടന്നു കൊണ്ടാണ് സപറ്റയെ യുവന്റസ് നോട്ടമിട്ടത്. മുപ്പത് മില്യൺ യുറോയുടെ ബിഡ് യുവന്റസ് ഉടനെ സമർപ്പിക്കും എന്നാണ് അറിയാൻ കഴിയുന്നത്. നിലവിലെ യുവന്റസ് പരിശീലകൻ സരി മുൻപ് സപറ്റയെ പരിശീലിപ്പിച്ചിട്ടുണ്ട്. നാപോളിയിലായിരുന്ന സമയത്തായിരുന്നു അത്. ഏതായാലും ഹിഗ്വയ്ൻ ഒഴിച്ചിടുന്ന സ്ഥാനത്തേക്ക് നല്ലൊരു പകരക്കാരനെ തേടുയാണ് ഓൾഡ് ലേഡീസ്.

Leave a Reply

Your email address will not be published. Required fields are marked *