ഏവർക്കും പ്രിയപ്പെട്ടവൻ ഓസിൽ, ഒരു ലേഖനം !

റാഫ്ടോക്സ് കുടുംബത്തിലെ പ്രിയ സുഹൃത്ത് വിനീത് അശോക് ഓസീലിന് ജന്മദിനാശംസകൾ അർപ്പിച്ചു കൊണ്ട് എഴുതിയ കുറിപ്പ്.. !

2018 ലോകകപ്പില്‍ ജര്‍മ്മന്‍ ടീം പുറത്തായതിന് ശേഷം.. തീര്‍ത്തും നിരാശയോടെ… തന്റെ രണ്ടു കരങ്ങളും.. തല താഴ്ത്തി ശിരസ്സില്‍ വെച്ച് ഇരിക്കുന്ന ഒരു ചിത്രം ഉണ്ട്.
ആരും മറന്നു കാണില്ല ആ ഒരു നിമിഷം…..! അതേ 2014 ഇല്‍ ബ്രസീലിന്റെ മണ്ണില്‍ ലോകചാംപ്യന്മാർ ആയവർ നാല് വര്‍ഷത്തിനു ശേഷം റഷ്യയില്‍ ഗ്രൂപ്പ് സ്റ്റേജ് ഘട്ടത്തിൽ തന്നെ പുറത്തായത് സ്വാഭാവികമായും ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞില്ല..ആര്‍ക്കും തന്നെ..! അന്ന് സൗത്ത് കൊറിയ ആയിട്ട് ഉള്ള മത്സരത്തില്‍ കമ്മന്റേറ്റർ പറഞ്ഞ വാചകങ്ങള്‍ ഇന്നും ഓര്‍ത്തിരിക്കുന്നുണ്ട്..!
“ഹൗ മെനി ബിഗ് ചാന്‍സസ് ദെ മിസ്സ്ഡ്….! അതേ കണക്ക് ഉണ്ടായില്ല അന്ന് ക്രിയേറ്റ് ചെയ്തെടുത്ത അവസരങ്ങള്‍ക്ക്…!
നിര്‍ഭാഗ്യവശാല്‍ ഒന്ന് പോലും ജര്‍മ്മനിയെ തുണച്ചില്ല…!
കമ്മന്റേറ്ററിന്റെ വാചകം തന്നെ കടം എടുത്തു പറഞ്ഞാൽ….
” ഹൗ മെനി ബിഗ് ചാന്‍സസ്..
ഹൗ മെനി മിസ്സസ്…
മിസറെബള്‍ വേൾഡ്‌ കപ്പ് ഫോർ ദി ജര്‍മ്മന്‍സ്‌..” !
അത്രയും ആധിപത്യം ഉള്ള മത്സരം അവസാനം നാടകീയമായ പുറത്താകല്‍…! ഈ ലോകത്തിന് പോലും ഉള്‍ക്കൊള്ളാന്‍ സാധിച്ചില്ല സൌത്ത് കൊറിയ ആയിട്ട് ഇതുപോലെ തോല്‍വി അറിഞ്ഞ് റഷ്യയില്‍ നിന്ന് ഉള്ള മടക്കം..! എന്നാൽ അതിനു ശേഷം സംഭവിച്ചതിന് ഒന്നും ഒരു ന്യായീകരണവും അര്‍ഹിക്കുന്നില്ല...ജർമ്മനിയിലെ ആരും !

ഒരു പ്രധാന മത്സരം തോല്‍വി അറിഞ്ഞു… എന്നാല്‍ ഒരാളില്‍ മാത്രം മുഴുവന്‍ പഴിയും ചാരി.. നിങ്ങൾ..! 2014 ഇല്‍ തന്റെ ടീമിനു വേണ്ടി ഏറ്റവും കൂടുതൽ പാസുകളും നല്‍കി തന്റെ സര്‍വ്വത്ര സമർപ്പിച്ച് രാജ്യത്തിനെ വിജയത്തില്‍ എത്തിക്കാൻ പോരാടിയ ആ മനുഷ്യനെ നിങ്ങൾ തന്നെ വാഴ്ത്തിയതാണ് !
അന്ന് ഹീറോ ആയിരുന്നവന്‍….
പിന്നീട് നിങ്ങള്‍ക്ക് വെറും കുത്തി നോവിക്കാൻ മാത്രം ഉള്ള ഒരു പാവയ്ക്ക് സമമാക്കി നിങ്ങള്‍ ദ്രോഹിച്ചു..! വെറും ഒരു ഫോട്ടോ വെച്ച് കൊണ്ട് തന്നെ എന്തൊക്കെ കാണേണ്ടി വന്നു...! സംഭവിച്ചത് എല്ലാം ഈ ലോകം മുഴുവന്‍ അറിഞ്ഞു.. കാരണം അത്രയും നീചമായത് തന്നെ അവിടെ നടന്നതും ! ജര്‍മ്മനിയിലെ ഒരു കൂട്ടം വംശീയ വാദികള്‍ ഓസിലിനെ വെറും കുടിയേറ്റക്കാരന്‍ എന്ന രീതിയല്‍ ആക്ഷേപിച്ചു.!

വധ ഭീഷണി..മുഴക്കുകയും ചെയ്തു !
തന്റെ രാജ്യത്തിനോട് കൂറ് ഇല്ലാത്തവന്‍ എന്ന് മുദ്ര കുത്തി..!
ജര്‍മ്മന്‍ മാധ്യമങ്ങള്‍.. സോഷ്യൽ മീഡിയയിലൂടെ എല്ലാം പരമാവധി അവഹേളിച്ചു…!
എന്തുകൊണ്ടാണ്?
ഒരു ലോകകപ്പിലെ തോല്‍വിയും.. ഒപ്പം ലണ്ടനിൽ വെച്ച് ഒരു ചടങ്ങില്‍ തുര്‍ക്കിയുടെ പ്രസിഡന്റുമായി ചേര്‍ന്നു നിന്നു ഒരു ഫോട്ടോ എടുത്തത് കൊണ്ടും.. ഇതെല്ലാം നേരിടേണ്ടി വന്നത്…!
അന്ന് ഓസില്‍ മാത്രം അല്ലായിരുന്നു അവിടെ ഉണ്ടായിരുന്നത്.. മറ്റ് രണ്ട് ജര്‍മ്മന്‍ താരങ്ങളും അവിടെ ഉണ്ടായി..! പക്ഷെ പിന്നീട്
ആ മഹാനായ കളിക്കാരന്റെ പേരില്‍ മാത്രം അധിക്ഷേപം ഉയർന്നു വന്നു.!
അയാളുടെ വംശവും.. മതവും ഏവര്‍ക്കും ഒരു കാരണമായി.. എല്ലാ രീതിയിലും ആക്രമിക്കാൻ..!
ഫുട്ബോളിന്റെ ചരിത്രത്തിൽ തന്നെ ഇതുപോലെ ഒരു സംഭവം നടന്നത് ഏവരെയും സങ്കടപ്പെടുത്തി കളഞ്ഞു..!
നമ്മൾ ആരാധകര്‍ക്ക് ഇത്രയും സങ്കടം ഇത് സമ്മാനിച്ചു എങ്കിൽ..അപ്പോൾ ഓസിലിന്റെ അവസ്ഥ ഒന്ന് ആലോചിച്ച് നോക്കാം നമ്മുക്ക്..എത്രത്തോളം ആ മനുഷ്യനു മുറിവേറ്റു കാണും അന്ന്..!
തന്റെ ടീമില്‍ നിന്ന് ആരും പിന്തുണ നല്‍കിയില്ല… ഒപ്പം ജര്‍മ്മന്‍ മാഗസിന്‍… ജര്‍മ്മന്‍ ഫുട്ബോൾ ഫെഡറേഷനും എല്ലാം ഓസിലിനെ ഒറ്റപ്പെടുത്തുകയാണ് ചെയ്തത്..! 2018 ജൂലൈ 22 ന് അദ്ദേഹം രാജ്യാന്തര കരിയര്‍ അവസാനിപ്പിക്കുന്നു എന്ന് പ്രഖ്യാപനം നടത്തി....അന്ന് നടത്തിയ തുറന്നു പറച്ചില്‍ ഇന്നും ഒരു വിങ്ങല്‍ ആയി നിലനില്‍ക്കുന്നു...! അത്രയും അഭിമാനത്തോടെ തന്നെയാണ്‌ താന്‍ ജര്‍മ്മന്‍ കുപ്പായം അണിഞ്ഞ് കളിച്ചത്...!

എന്നാൽ ടീം ജയിച്ചാല്‍ മാത്രം താന്‍ ഒരു ജര്‍മ്മനിക്കാരന്‍….!
ടീം തോറ്റു കഴിഞ്ഞാൽ താന്‍ വെറും ഒരു കുടിയേറ്റക്കാരന്‍…!
ഇങ്ങനെ ഒരു രീതിയില്‍ ഉള്ള ജനങ്ങളുടെ വിവേചനം….ആ മനുഷ്യനെ വല്ലാതെ തകര്‍ത്തു കളഞ്ഞു…!
ഇതാണ് ആ കളിക്കാരന്‍ നേരിടേണ്ടി വന്നത്….!
ലാക്ക് ഓഫ് ഡിസ്റെസ്പെക്റ്റ് & റേസിസം…. ഇത് രണ്ടും ചേര്‍ന്നു തന്നെ ആ പ്രതിഭയെ എന്നെന്നേക്കുമായി ഇല്ലാതെയാക്കി..!
29 -ആം വയസില്‍ രാജ്യാന്തര ഫുട്ബോളില്‍ നിന്ന് അദ്ദേഹം പടിയിറങ്ങി…! ലോകത്തെ മുഴുവന്‍ ഞെട്ടിച്ചു…! കുറച്ച് ഫാന്‍സിനെ പേടിച്ച്.. തന്നെ സഹ താരങ്ങളില്‍ ഒരാളും അദ്ദേഹത്തിന് പിന്തുണ നല്‍കുകയോ… ഒന്നും തന്നെ ചെയ്തില്ല എന്നുള്ളതും തീര്‍ത്തും നിര്‍ഭാഗ്യകരവും.. വേദനാജനകവുമായി…!

പിന്നീട് ആര്‍സനലില്‍ പോലും അവസരങ്ങൾ കുറഞ്ഞു കുറഞ്ഞു വരുന്നതാണ് ഉണ്ടായത്…! തീര്‍ത്തും നിരാശയോടെ അല്ലാതെ ഇന്ന് മെസുട് ഓസിലിനെ കുറിച്ച് പറയാന്‍ സാധിക്കുകയില്ല…!
കഴിഞ്ഞ രണ്ടു സീസണുകളില്‍ ആയി അധികം ഒന്നും ആ പ്രതിഭയെ നാം മൈതാനത്ത് കണ്ടിട്ടില്ല…! 2 വര്‍ഷം കൊണ്ട് വെറും 42 അവസരങ്ങളില്‍ മാത്രം… അദ്ദേഹം ആ ടീമില്‍ ഇടം പിടിച്ചിട്ട് ഒള്ളു…! എന്തൊരു വിധി…!

മിടുക്കന്‍ ആയിരുന്നു… പക്ഷേ പിന്നീട് എന്തൊക്കെയാ സംഭവിച്ചത് എന്ന് അറിയില്ല…! പരിക്കുകള്‍… ഫോം ഇല്ലായ്മ ഇവയെല്ലാം അദ്ദേഹത്തെയും…. ആ മനുഷ്യനെ സ്നേഹിച്ച എല്ലാവരെയും ഒരുപാട് തളർത്തി കളഞ്ഞു…!
ഇപ്പോൾ ഇതാ ആര്‍സനലില്‍ നിന്നും
അവർ ഒഴിവാക്കി പരമാവധി മാറ്റി നിര്‍ത്തുന്നു.. ആ പ്രതിഭയെ…! ഇതിൽ ആരെ കുറ്റപ്പെടുത്തും എന്ന് അറിയില്ല.. എന്നാലും.. ഒന്നും വേണ്ട.. കുറച്ച് അവസരങ്ങൾ കിട്ടിയിരുന്നു എങ്കിൽ എന്ന് ആഗ്രഹിച്ചു പോകുന്നു…!
ഒരു ടെംപററി റോൾ എങ്കിലും കൊടുത്തിരുന്നു എങ്കിൽ എന്ന് പ്രാര്‍ത്ഥിച്ചിട്ടുണ്ട്…! ഒരു ദുര്‍ബല ടീമിനൊപ്പം.. ടീം വിജയിച്ചു നില്‍ക്കുന്ന ഒരു അവസരത്തിൽ എങ്കിലും ആർക്കെങ്കിലും ഒരു പകരക്കാരന്‍ ആയി വന്നു പന്ത് തട്ടി ഒന്ന് കണ്ടാൽ മതി…അത്ര എങ്കിലും ആഗ്രഹിക്കാമല്ലോ…!തനിക്കു കിട്ടുന്ന അവസരങ്ങൾ നല്ല വൃത്തിയായി എത്തിച്ചു കൊടുത്ത് തന്റെ സഹതാരങ്ങളെ കൊണ്ട് ഗോൾ അടിപ്പിച്ച് കഴിഞ്ഞ് ഒരു ചെറു പുഞ്ചിരി ഉണ്ട്...! അത് മാത്രം മതി അയാള്‍ക്ക്..!

കളിക്കളത്തില്‍ തന്റെ സഹതാരങ്ങളുടെ നീക്കങ്ങള്‍ അത്രയും കൃത്യമായി മനസ്സിലാക്കി എടുക്കുന്നു അത് തന്നെയാണ് മറ്റുള്ളവരില്‍ നിന്ന് ഓസിലിനെ വ്യത്യസ്തനാക്കുന്നത്…!
അതുകൊണ്ട് തന്നെയാണ് അസിസ്സ്റ്റുകളുടെ രാജകുമാരന്‍ എന്ന് നാം ആ മനുഷ്യനെ വിശേഷിപ്പിക്കുന്നത്…!
2018-ല്‍ അത്ലറ്റികോ മാഡ്രിഡിനെതിരെ യൂറോപ്പ ലീഗ് മത്സരത്തില്‍.. ഒരു കോർണ്ണർ കിക്ക് എടുക്കാൻ നിന്ന ഓസിലിന് നേരേ ഒരു അത്ലറ്റികോ ആരാധകൻ ഒരു ബ്രഡിന്റെ കഷ്ണം എറിഞ്ഞു… അവിടെ നാം കണ്ടു ഓസിൽ എന്ന വ്യക്തിത്വം…! തനിക്ക് നേരെ എറിഞ്ഞ ആ ബ്രഡ്ന്റെ കഷ്ണം എടുത്ത് ചുംബിക്കുകയും.. തന്റെ നെറ്റിക്ക് നേരെ വെച്ച്.. ഭക്ഷണത്തെ എത്രത്തോളം ബഹുമാനം നല്‍കണം എന്ന് പഠിപ്പിക്കുകയും ചെയ്തു…!
വംശീയത തലക്ക് പിടിച്ചവർ തന്നെ ഇതിന്റെ പിന്നിലും എന്ന് നിസംശയം പറയാം..!

ഈ കഴിഞ്ഞ ആഴ്‌ചയില്‍ പോലും ആ മനുഷ്യന്‍ വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു…. അതായത്‌ തന്റെ ക്ലബിന് വേണ്ടി ജോലി ചെയ്തിരുന്ന ഒരാള്‍ക്ക് വേണ്ടി….!
അതാണ് ഓസിൽ….
അത്രയും വലിയൊരു ആഴമുള്ള മനസ്സിന് ഉടമ കൂടിയാണ് താൻ എന്ന് വീണ്ടും വീണ്ടും തെളിയിച്ചു..!

സ്വന്തം രാജ്യത്തിന് വേണ്ടി….
92 മത്സരങ്ങളില്‍ നിന്ന് 23 ഗോളുകളും 40 അസിസ്റ്റ്….
ഒരു ലോകകപ്പ്…!
റയലിന്റെ കുപ്പായത്തിലും അത്ഭുതങ്ങൾ തീർത്തു ഈ പ്രതിഭ
കളിച്ച ആദ്യ സീസൺ മാത്രം 25 അസിസ്റ്റ്.. മൊത്തത്തില്‍…!
ലാ ലീഗാ.. സ്പാനിഷ് സൂപ്പർ കപ്പ്.. കോപ്പ ഡെല്‍റേ… അങ്ങനെ സകലതും നേടി…
റയലില്‍ തന്നെ 70 ന് അടുത്ത് അസിസ്റ്റ് നേടി…..എന്നിട്ട് അവിടുന്ന്.. നേരെ ആര്‍സനല്‍…. 2013 മുതൽ ഇപ്പോൾ 2020 വരെ ഉള്ള കരിയറില്‍
പ്രീമിയര്‍ ലീഗിലെ മാത്രം കണക്ക് നോക്കിയാല്‍ 184 മത്സരങ്ങളില്‍ നിന്ന് 33 ഗോളുകളും 54 അസിസ്റ്റ്..!
അവിടെയും തീരുന്നില്ല… എഫ് എ.. കപ്പ് കമ്യൂണിറ്റി ഷീല്‍ഡ്.. കപ്പ്.. അങ്ങനെ നിരവധി നേട്ടങ്ങൾ ഒപ്പം അസിസ്റ്റ്നും ഒരു കുറവും ഉണ്ടായിട്ടില്ല…! കാലം ഇനിയും സമ്മാനിക്കുമോ ഇതുപോലെ ഒരു പ്രതിഭയെ എന്ന് ഉറപ്പില്ല.... എങ്കിലും കുറഞ്ഞത് ഇനിയുള്ള ഒരു രണ്ടു വര്‍ഷമെങ്കിലും കളത്തില്‍ കാണാന്‍ കഴിയണം എന്ന് ഒറ്റ പ്രാര്‍ത്ഥന ഒള്ളു..! ലോക ഫുട്ബോളിന്റെ നെറുകയില്‍ നിന്ന് പതുക്കെ പതുക്കെ ഒന്നും ഒന്നും അല്ലാതെ ആയി ഈ പോകുന്ന പോക്ക് കാണുമ്പോള്‍ ഒരുപാട് സങ്കടത്തോടെ അല്ലാതെ ആ കരിയറിലേക്ക് തിരിഞ്ഞു നോക്കുവാൻ സാധിക്കുന്നില്ല..!

എത്രയും വേഗം മടങ്ങി വരട്ടെ എന്ന് ആഗ്രഹിക്കുന്നു….!
ഒപ്പം…
ഞങ്ങളുടെ അസിസ്സ്റ്റുകളുടെ രാജകുമാരന് ജന്മദിന ആശംസകളും നേരുന്നു…!
ഹാപ്പി ബെർത്തഡേ ലെജൻഡ്..!

വീ മിസ്സ് യു..

Leave a Reply

Your email address will not be published. Required fields are marked *