Wtf..! പോച്ചെട്ടിനോ കട്ടക്കലിപ്പിൽ!

ഇന്നലെ ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ നടന്ന മത്സരത്തിൽ ചെൽസിക്ക് സമനില വഴങ്ങേണ്ടി വന്നിരുന്നു.ആസ്റ്റൻ വില്ലയായിരുന്നു ചെൽസിയെ സമനിലയിൽ തളച്ചത്.വില്ല പാർക്കിൽ നടന്ന മത്സരത്തിൽ രണ്ട് ടീമുകളും രണ്ട് ഗോളുകൾ വീതം നേടുകയായിരുന്നു.ചെൽസിക്ക് വേണ്ടി ഗല്ലഗർ,മദുവേക്കേ എന്നിവരാണ് ഗോളുകൾ നേടിയത്. മത്സരത്തിന്റെ ഏറ്റവും അവസാനത്തിൽ ഏക്സൽ ഡിസാസി ഒരു ഗോൾ ചെൽസിക്ക് വേണ്ടി നേടിയിരുന്നു. എന്നാൽ റഫറി അത് നിഷേധിക്കുകയായിരുന്നു.

VAR പരിശോധിച്ചതിനുശേഷമാണ് റഫറി ഫൗൾ ചൂണ്ടിക്കാണിച്ചുകൊണ്ട് ഗോൾ നിഷേധിച്ചത്.തീരുമാനത്തിൽ വിവാദങ്ങൾ നിലനിൽക്കുന്നുണ്ട്.ഗോൾ നിഷേധിച്ചപ്പോൾ ചെൽസിയുടെ പരിശീലകനായ പോച്ചെട്ടിനോ വളരെയധികം ദേഷ്യത്തിലായിരുന്നു.What the f*** is this എന്നായിരുന്നു അപ്പോൾ പോച്ചെട്ടിനോ പറഞ്ഞിരുന്നത്. മത്സരശേഷം റഫറിക്കെതിരെ പോച്ചെട്ടിനോ പ്രതികരിക്കുകയും ചെയ്തിട്ടുണ്ട്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

“VAR എല്ലാം നശിപ്പിക്കുന്നു.ഇംഗ്ലീഷ് ഫുട്ബോളിനെ നശിപ്പിക്കുന്നു. ഫുട്ബോളിന്റെ പ്രതിച്ഛായയെ തന്നെ ഇത് വളരെയധികം ബാധിക്കുന്നു.അവസാനം ഞങ്ങൾ നേടിയത് ഗോളാണ്.അത് നിഷേധിച്ചത് വിശ്വസിക്കാനാവാത്തതാണ്,ദേഷ്യപ്പെടുത്തുന്നതുമാണ്. രണ്ടാഴ്ചകൾക്ക് മുൻപേ മാഞ്ചസ്റ്റർ സിറ്റിക്കെതിരെയുള്ള മത്സരത്തിൽ പെനാൽറ്റി ബോക്സിനുള്ളിൽ വച്ച് ഒരു ഹാൻഡ് ബോൾ ഉണ്ടായിരുന്നു. എന്നിട്ട് ഞങ്ങൾക്ക് പെനാൽറ്റി ലഭിച്ചില്ല ” ഇതാണ് ചെൽസി പരിശീലകൻ പറഞ്ഞിട്ടുള്ളത്.

VAR മുഖാന്തരം റഫറിമാർ തങ്ങളോട് വിവേചനം കാണിക്കുന്നു എന്ന് തന്നെയാണ് ഈ പരിശീലകൻ ആരോപിക്കുന്നത്. നിലവിൽ പോയിന്റ് പട്ടികയിൽ ഒൻപതാം സ്ഥാനത്താണ് ചെൽസി ഉള്ളത്.33 മത്സരങ്ങളിൽ നിന്ന് 48 പോയിന്റാണ് ചെൽസിയുടെ സമ്പാദ്യം. അവസാനമായി കളിച്ച 5 മത്സരങ്ങളിൽ കേവലം ഒരെണ്ണത്തിൽ മാത്രമാണ് ചെൽസി വിജയിച്ചിട്ടുള്ളത്.പോച്ചെട്ടിനോയെ പരിശീലക സ്ഥാനത്ത് നിന്നും നീക്കം ചെയ്യണമെന്നുള്ള ആവശ്യം ശക്തമാണ്.

Leave a Reply

Your email address will not be published. Required fields are marked *