‘UCL ഫൈനൽ റിഹേഴ്സൽ’, പെനാൽറ്റി പാഴാക്കി അഗ്വേറൊ, ഇത്തിഹാദിൽ സിറ്റിയെ കീഴടക്കി നീലപ്പട!
ചാമ്പ്യൻസ് ലീഗ് ഫൈനലിന് മുന്നേ പ്രീമിയർ ലീഗിൽ നടന്ന ‘റിഹേഴ്സലിൽ’ തോമസ് ടുഷേലിന്റെ ചെൽസിക്ക് വിജയം. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ചെൽസി സിറ്റിയെ ഇത്തിഹാദിൽ കീഴടക്കിയത്. മത്സരം സമനിലയിൽ കലാശിക്കുമെന്നിരിക്കെ നിമിഷങ്ങൾ മാത്രം ബാക്കി നിൽക്കെ മാർക്കോസ് അലോൺസോ നേടിയ ഗോളിൽ ചെൽസി വിജയം പിടിച്ചെടുക്കുകയായിരുന്നു. സിറ്റിക്ക് ലഭിച്ച പെനാൽറ്റി സൂപ്പർ താരം സെർജിയോ അഗ്വേറൊ പാഴാക്കിയത് അവർക്ക് തിരിച്ചടിയായി.തോൽവി വഴങ്ങിയെങ്കിലും പോയിന്റ് ടേബിളിൽ സിറ്റി തന്നെയാണ് ആധിപത്യം തുടരുന്നത്.35 മത്സരങ്ങളിൽ നിന്ന് 80 പോയിന്റോടെ സിറ്റി ഒന്നാമതാണ്. ഇത്രയും മത്സരങ്ങളിൽ നിന്ന് 64 പോയിന്റുള്ള ചെൽസി മൂന്നാം സ്ഥാനത്താണ്.
WHAT A COMEBACK. WHAT A WIN!!! 👌#MCICHE pic.twitter.com/y3Z71AOf4M
— Chelsea FC (@ChelseaFC) May 8, 2021
ചാമ്പ്യൻസ് ലീഗ് മത്സരങ്ങളിൽ കളിപ്പിച്ച ഇളവനുകളിൽ നിന്ന് ഒട്ടേറെ മാറ്റങ്ങൾ വരുത്തിയാണ് പെപ്പും ടുഷേലും തങ്ങളുടെ ടീമുകളെ കളത്തിലേക്കിറക്കിയത്.മത്സരത്തിന്റെ 44-ആം മിനുട്ടിൽ സിറ്റിയാണ് ലീഡ് നേടിയത്. അഗ്വേറൊയുടെ അസിസ്റ്റിൽ നിന്നാണ് സ്റ്റെർലിംഗ് ഗോൾ കണ്ടെത്തിയത്. തുടർന്ന് ലീഡ് വർധിപ്പിക്കാനുള്ള അവസരം സിറ്റിക്ക് ലഭിച്ചു. എന്നാൽ അഗ്വേറൊക്ക് ലഭിച്ച പെനാൽറ്റി അദ്ദേഹം പാഴാക്കുകയായിരുന്നു. ഒരു ഗോളിന്റെ ലീഡിലാണ് സിറ്റി ആദ്യപകുതിയിൽ കളം വിട്ടത്. എന്നാൽ 63-ആം മിനുട്ടിൽ സിയെച്ച് ചെൽസിക്ക് സമനില ഗോൾ നേടികൊടുത്തു.ആസ്പിലിക്യൂട്ടയാണ് ഗോളിന് വഴിയൊരുക്കിയത്. മത്സരം സമനിലയിലേക്ക് നീങ്ങവേയാണ് അലോൺസോയുടെ ഗോൾ വരുന്നത്. ടിമോ വെർണറുടെ ക്രോസിൽ നിന്നാണ് അലോൺസോ ഗോൾ നേടിയത്.ഈ ജയം ചാമ്പ്യൻസ് ലീഗ് ഫൈനലിന് ഒരുങ്ങുന്ന ടുഷേലിനും സംഘത്തിനും ആത്മവിശ്വാസം പകരുമെന്നുറപ്പാണ്.
A 𝓂𝒶𝑔𝓃𝒾𝒻𝒾𝒸𝑒𝓃𝓉 goal for Chelsea! 💫
— Chelsea FC (@ChelseaFC) May 8, 2021
Hakim with the leveller. 👊 pic.twitter.com/eo0k709Ljz