PSGക്കെതിരെ ക്രിസ്റ്റ്യാനോ,മെസ്സി എന്നിവരുടെ മെന്റാലിറ്റിയായിരുന്നു അദ്ദേഹത്തിന് : സൂപ്പർതാരത്തെ പ്രശംസിച്ച് സോൾഷെയർ

2019ലെ യുവേഫ ചാമ്പ്യൻസ് ലീഗിൽ നടന്ന പ്രീ ക്വാർട്ടർ പോരാട്ടത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡും പിഎസ്ജിയും തമ്മിലായിരുന്നു ഏറ്റുമുട്ടിയിരുന്നത്. ആദ്യ പാദ മത്സരത്തിൽ ഓൾഡ് ട്രഫോഡിൽ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് മാഞ്ചസ്റ്റർ യുണൈറ്റഡ് പരാജയപ്പെടുകയായിരുന്നു. പക്ഷേ രണ്ടാം പാദത്തിൽ പിഎസ്ജിയുടെ മൈതാനത്ത് യുണൈറ്റഡ് തിരിച്ചുവന്നു. ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് യുണൈറ്റഡ് വിജയിക്കുകയായിരുന്നു.എവേ ഗോളിന്റെ അനുകൂലത്തിൽ യുണൈറ്റഡ് പിഎസ്ജിയെ മറികടന്ന് ക്വാർട്ടർ ഫൈനലിൽ എത്തുകയും ചെയ്തു.

ആ മത്സരത്തിന്റെ ഏറ്റവും അവസാനത്തിൽ യുണൈറ്റഡിന് അനുകൂലമായി ഒരു പെനാൽറ്റി ലഭിക്കുകയായിരുന്നു.94ആം മിനിറ്റിൽ ലഭിച്ച പെനാൽറ്റി സമ്മർദ്ദങ്ങൾ ഒന്നും കൂടാതെ റാഷ്ഫോർഡ് ഗോളാക്കി മാറ്റുകയും യുണൈറ്റഡിനെ മുന്നോട്ട് നയിക്കുകയും ചെയ്തു. താരം അന്ന് സമ്മർദ്ദത്തെ കൈകാര്യം ചെയ്ത രീതിയെ പരിശീലകനായിരുന്ന സോൾഷെയർ ഇപ്പോൾ പ്രശംസിച്ചിട്ടുണ്ട്.ആ മത്സരത്തിൽ മെസ്സി,ക്രിസ്റ്റ്യാനോ എന്നിവരുടെ മെന്റാലിറ്റിയായിരുന്നു റാഷ്ഫോഡിന് ഉണ്ടായിരുന്നത് എന്നാണ് സോൾഷെയർ പറഞ്ഞിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

“ഏറ്റവും മികച്ച താരങ്ങൾക്ക് മാത്രമാണ് ആ സമയത്ത് സന്ദർഭങ്ങൾ ഹാൻഡിൽ ചെയ്യാൻ സാധിക്കുക.ലയണൽ മെസ്സി,ക്രിസ്റ്റ്യാനോ റൊണാൾഡോ എന്നിവരെ പോലെയുള്ള താരങ്ങൾക്ക്. ആ ഗണത്തിലായിരുന്നു ആ സമയത്ത് റാഷ്ഫോർഡ് ഉണ്ടായിരുന്നത്. എതിർ ആരാധകരുടെ മുന്നിൽ വച്ചുകൊണ്ടാണ് ആ മികച്ച പെനാൽറ്റി അദ്ദേഹം എടുത്തത്. ആ പെനാൽറ്റി ഞങ്ങളെ ക്വാർട്ടർ ഫൈനലിൽ എത്തിച്ചു.ആ ഗോൾ ഞാൻ മതിമറന്ന് ആഘോഷിച്ചു. അന്നത്തെ ഞങ്ങളുടെ ഡ്രസ്സിംഗ് റൂമും ഇലക്ട്രിഫൈയിങായിരുന്നു ” ഇതാണ് സോൾഷെയർ പറഞ്ഞിട്ടുള്ളത്.

കഴിഞ്ഞ സീസണൽ മികച്ച പ്രകടനം നടത്തിയ റാഷ്ഫോഡിന് ഈ സീസണിൽ അതേ മികവിലേക്ക് ഉയരാൻ കഴിഞ്ഞിട്ടില്ല. പക്ഷേ ഇപ്പോൾ അദ്ദേഹം ഗോളുകൾ നേടി തുടങ്ങിയിട്ടുണ്ട്. അതേസമയം എംബപ്പേയുടെ പകരമായി കൊണ്ട് ഈ താരത്തെ സ്വന്തമാക്കാൻ പിഎസ്ജിക്ക് താല്പര്യമുണ്ട്.എന്നാൽ റാഷ് ഫോർഡ് ക്ലബ്ബിൽ തന്നെ തുടരുമെന്ന് പരിശീലകൻ ടെൻ ഹാഗ് വ്യക്തമാക്കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *