FA കപ്പ് ഫൈനൽ അല്ലേ അവസാന മത്സരം? പ്രതികരിച്ച് ടെൻഹാഗ്!
ഇംഗ്ലീഷ് പ്രീമിയർ ലീഗ് വമ്പൻമാരായ മാഞ്ചസ്റ്റർ യുണൈറ്റഡിനെ സംബന്ധിച്ചിടത്തോളം ഇത് വളരെയധികം ബുദ്ധിമുട്ടേറിയ ഒരു സീസണാണ്.നിരവധി തോൽവികൾ ഈ സീസണിൽ അവർക്ക് ഏറ്റുവാങ്ങേണ്ടി വന്നിരുന്നു. ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാത്രമായി അവർ 14 മത്സരങ്ങളിൽ പരാജയപ്പെട്ടിട്ടുണ്ട്.എട്ടാം സ്ഥാനത്താണ് അവർ ഫിനിഷ് ചെയ്തിട്ടുള്ളത്.
ഇനി ഈ സീസണിൽ യുണൈറ്റഡിന് അവശേഷിക്കുന്ന ഏക മത്സരം FA കപ്പ് ഫൈനലാണ്. ആ ഫൈനൽ വിജയിച്ചാലും ഇല്ലെങ്കിലും പരിശീലകൻ ടെൻഹാഗിനെ യുണൈറ്റഡ് പുറത്താക്കുമെന്ന റിപ്പോർട്ടുകൾ ഇന്നലെ വന്നിരുന്നു.ഇതിനോട് ടെൻ ഹാഗ് തന്റെ പ്രതികരണം അറിയിച്ചിട്ടുണ്ട്. താൻ അത് കാര്യമാക്കുന്നില്ലെന്നും പ്രോജക്ടിൽ മാത്രമാണ് തന്റെ ശ്രദ്ധ എന്നുമാണ് ഈ പരിശീലകൻ പറഞ്ഞിട്ടുള്ളത്.ടെൻഹാഗിന്റെ വാക്കുകൾ ഇങ്ങനെയാണ്.
🚨 Erik ten Hag on if the FA Cup final could be his final game: “I have nothing to say. Just focusing on first win the game on Saturday and then the project, keep going with the project”.
— Fabrizio Romano (@FabrizioRomano) May 23, 2024
“Transfers? Of course I’m thinking about it, but my focus is until Saturday”. pic.twitter.com/avbLRv5Tla
“എനിക്ക് ഇക്കാര്യത്തിൽ ഒന്നും പറയാനില്ല. ഞാൻ അത് കാര്യമാക്കുന്നില്ല. വരുന്ന ഫൈനൽ മത്സരത്തിൽ വിജയിക്കുക എന്നതിൽ മാത്രമാണ് ഞാൻ ശ്രദ്ധ പതിപ്പിച്ചിരിക്കുന്നത്.ആ മത്സരത്തിനുശേഷം ഞാൻ എന്റെ പ്രോജക്ടിൽ ശ്രദ്ധ തുടരും. തീർച്ചയായും വരുന്ന ട്രാൻസ്ഫർ വിൻഡോകളിലെ ട്രാൻസ്ഫറുകളെ കുറിച്ച് ഞാൻ ചിന്തിക്കുന്നുണ്ട്. പക്ഷേ ഇപ്പോൾ FA കപ്പ് ഫൈനൽ മാത്രമാണ് എന്റെ മനസ്സിലുള്ളത് “ഇതാണ് യുണൈറ്റഡ് പരിശീലകൻ പറഞ്ഞിട്ടുള്ളത്.
ഈ സീസണിൽ ഒരു കിരീടം പോലും നേടാൻ മാഞ്ചസ്റ്റർ യുണൈറ്റഡിന് സാധിച്ചിട്ടില്ല.FA കപ്പ് ഫൈനലിലും പരാജയപ്പെട്ടാൽ കിരീടമില്ലാത്ത സീസണായി കൊണ്ട് ഇത് അവശേഷിക്കും. അതേസമയം ടെൻഹാഗിന്റെ പകരക്കാരെ ഇപ്പോൾ യുണൈറ്റഡ് പരിഗണിച്ചു തുടങ്ങിയിട്ടുണ്ട്.പോച്ചെട്ടിനോ,മക്കെന്നെ,ടുഷേൽ എന്നിവരുടെ പേരുകളൊക്കെ ഇപ്പോൾ ഉയർന്നു കേൾക്കുന്നുണ്ട്.