CR7 നിരാശൻ,പക്ഷെ അദ്ദേഹം വിട്ടു നൽകില്ല : മുൻ സഹതാരം!
ഈ സീസണിലായിരുന്നു സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് തിരിച്ചെത്തിയത്.പക്ഷെ നിലവിൽ പല കാരണങ്ങൾ കൊണ്ടും അദ്ദേഹം ടീമിൽ നിരാശനാണ്.യുണൈറ്റഡിന്റെ ഇപ്പോഴത്തെ പ്രകടനത്തിനെതിരെ അദ്ദേഹം വിമർശനമുയർത്തിയിരുന്നു.മാത്രമല്ല ബ്രന്റ്ഫോഡിനതിരെ തന്നെ പിൻവലിച്ചതിൽ ക്രിസ്റ്റ്യാനോ നീരസം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.
ഏതായാലും റൊണാൾഡോയുടെ ഇപ്പോഴത്തെ അവസ്ഥകളെ കുറിച്ചുള്ള തന്റെ അഭിപ്രായങ്ങൾ മുൻ സഹതാരമായ സിൽവസ്‌ട്രെ തുറന്നു പറഞ്ഞിട്ടുണ്ട്.അതായത് റൊണാൾഡോ യുണൈറ്റഡിൽ നിരാശനാണെന്നും എന്നാൽ അദ്ദേഹം എളുപ്പത്തിൽ വിട്ടു നൽകാൻ പോവുന്നില്ല എന്നുമാണ് ഇദ്ദേഹം അഭിപ്രായപ്പെട്ടത്.സിൽവസ്ട്രയുടെ വാക്കുകൾ ഗോൾ ഡോട്ട് കോം റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.
— Murshid Ramankulam (@Mohamme71783726) January 22, 2022
” തീർച്ചയായും ക്രിസ്റ്റ്യാനോ നിരാശനാണ്.അദ്ദേഹം എപ്പോഴും കൂടുതൽ ഗോളുകളും അസിസ്റ്റുകളും നേടാൻ ആഗ്രഹിക്കുന്ന ഒരു താരമാണ്.യുണൈറ്റഡുമായി ബന്ധപ്പെട്ട എല്ലാവരെയും പോലെയാണ് അദ്ദേഹം നിരാശ പ്രകടിപ്പിക്കുന്നത്. അത് സാധാരണമായ ഒരു കാര്യമാണ്.തന്റെ സഹതാരങ്ങളിൽ നിന്നും അദ്ദേഹത്തിൽ നിന്നും കൂടുതൽ ഡിമാൻഡ് ചെയ്യുന്നുണ്ട്.അദ്ദേഹം കിരീടങ്ങൾ നേടാൻ വേണ്ടിയാണ് യുണൈറ്റഡിലേക്ക് തിരിച്ചെത്തിയതെന്ന് വ്യക്തമാക്കിയിട്ടുണ്ട്. പക്ഷേ അതിനുവേണ്ടി യുണൈറ്റഡ് തങ്ങളുടെ പ്രകടനം മെച്ചപ്പെടുത്തേണ്ടതുണ്ട്.അല്ലെങ്കിൽ ഇതിലേറെ നിരാശയായിരിക്കും ലഭിക്കുക.പക്ഷെ റൊണാൾഡോ ടീം വിടാനൊന്നും പോകുന്നില്ല. അദ്ദേഹം എളുപ്പത്തിൽ വിട്ടുനൽകുന്ന വ്യക്തിയല്ല. കിരീടങ്ങൾക്ക് വേണ്ടിയാണ് അദ്ദേഹം യുണൈറ്റഡിൽ തിരിച്ചെത്തിയത്. അതുകൊണ്ടുതന്നെ എളുപ്പത്തിൽ അദ്ദേഹം വിട്ടു നൽകില്ല ” സിൽവസ്ട്ര പറഞ്ഞു.
ക്രിസ്റ്റ്യാനോ തന്റെ വ്യക്തിഗത മികവ് ഇപ്പോഴും തുടരുന്നുണ്ട്.14 ഗോളുകൾ നേടിയ ക്രിസ്റ്റ്യാനോയാണ് ഈ സീസണിൽ യുണൈറ്റഡ് വേണ്ടി ഏറ്റവും ഗോളുകൾ നേടിയ താരം.