CR7 ക്ലബ്‌ വിട്ടതോടെയാണ് യുണൈറ്റഡിന്റെ തകർച്ച ആരംഭിച്ചത് : റൂണി

അലക്സ് ഫെർഗൂസന് കീഴിൽ ഫുട്ബോൾ ലോകം ഭരിച്ചിരുന്ന ഒരു സമയമുണ്ടായിരുന്നു മാഞ്ചസ്റ്റർ യുണൈറ്റഡിന്.എന്നാൽ കഴിഞ്ഞ കുറെ വർഷങ്ങളായി യുണൈറ്റഡ് അതിന്റെ നിഴലിലാണ്.2013-ൽ ഫെർഗൂസൻ യുണൈറ്റഡ് വിട്ടത് മുതലാണ് ക്ലബ്ബിന്റെ തകർച്ച ആരംഭിച്ചതെന്നാണ് പല യുണൈറ്റഡ് ആരാധകരും വിശ്വസിക്കുന്നത്.

എന്നാൽ യുണൈറ്റഡ് ഇതിഹാസമായ വെയിൻ റൂണി ഇത്തരത്തിലുള്ള ഒരു വിശ്വാസമല്ല വെച്ചുപുലർത്തുന്നത്.മറിച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോ യുണൈറ്റഡ് വിട്ടതോടെയാണ് യുണൈറ്റഡിന്റെ പതനം ആരംഭിച്ചത് എന്നാണ് റൂണിയുടെ അഭിപ്രായം.2013-ലെ ലീഗ് കിരീടം കേവലമൊരു അത്ഭുതം മാത്രമാണെന്നും റൂണി കൂട്ടിച്ചേർത്തിട്ടുണ്ട്.റൂണിയുടെ വാക്കുകൾ മിറർ റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.

” പലരും 2011-ന് ശേഷമാണ് യുണൈറ്റഡ് തകർന്നു തുടങ്ങിയത് എന്നാണ് വിശ്വസിക്കുന്നത്.2009-ലാണ് റൊണാൾഡോ യുണൈറ്റഡ് വിട്ടത്.ഒപ്പം തന്നെ ടെവസും വിടപറഞ്ഞു.അന്ന് മുതലാണ് യുണൈറ്റഡ് പിറകിലേക്കുള്ള നടത്തം ആരംഭിച്ചത്.2013-ൽ യുണൈറ്റഡ് ഒരു മികച്ച ടീമൊന്നുമല്ലായിരുന്നു.പക്ഷെ അന്ന് ലീഗ് കിരീടം നേടിയത് ഞങ്ങളെ സംബന്ധിച്ചിടത്തോളം ഒരു അത്ഭുതമായിരുന്നു.അന്ന് അതിൽ നിർണായക പങ്കുവഹിച്ചത് വാൻ പേഴ്സിയാണ്. അദ്ദേഹത്തിന്റെ ഗോളുകൾ ഞങ്ങളെ സഹായിച്ചു. കൂടാതെ പരിശീലകന്റെ മികവുമുണ്ടായിരുന്നു.അദ്ദേഹം കൂടിയാണ് ആ സീസണിനെ ചുമലിലേറ്റിയത് ” ഇതാണ് വെയിൻ റൂണി പറഞ്ഞത്.

2013-ലാണ് യുണൈറ്റഡ് അവസാനമായി പ്രീമിയർ ലീഗ് കിരീടം നേടിയത്.2017-ൽ വെയിൻ റൂണി യുണൈറ്റഡ് വിടുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *