CR7 അനുമതി നൽകിയത് എന്നോട് ചോദിച്ചു കൊണ്ട്: ഗർനാച്ചോ സെലിബ്രേഷനിൽ ഡാലോട്ട്
ക്രിസ്റ്റ്യാനോ റൊണാൾഡോക്കൊപ്പം മാഞ്ചസ്റ്റർ യുണൈറ്റഡിൽ വെച്ചും പോർച്ചുഗീസ് ദേശീയ ടീമിൽ വെച്ചും കളിക്കാൻ അവസരം ലഭിച്ചിട്ടുള്ള താരമാണ് ഡിയഗോ ഡാലോട്ട്. ഒരു സഹതാരം എന്നതിനേക്കാൾ ഉപരി ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അടുത്ത സുഹൃത്ത് കൂടിയാണ് ഡാലോട്ട്.ക്രിസ്റ്റ്യാനോ റൊണാൾഡോ മാഞ്ചസ്റ്റർ യുണൈറ്റഡിൽ ഉള്ള സമയത്താണ് അർജന്റൈൻ സൂപ്പർ താരമായ അലജാൻഡ്രോ ഗർനാച്ചോ അദ്ദേഹത്തിന്റെ സെലിബ്രേഷൻ അനുകരിച്ചു തുടങ്ങിയത്. റൊണാൾഡോയുടെ അനുമതി തേടി കൊണ്ടായിരുന്നു ഗർനാച്ചോ സെലിബ്രേഷൻ നടത്തിയിരുന്നത്.
അതേക്കുറിച്ച് ചില കാര്യങ്ങൾ ഇപ്പോൾ ഡാലോട്ട് പറഞ്ഞിട്ടുണ്ട്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്. ” 2022ൽ റയൽ സോസിഡാഡിനെതിരെ നടക്കുന്ന യൂറോപ്പ മത്സരത്തിന് മുന്നേ ഗർനാച്ചോ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അരികിൽ എത്തുകയായിരുന്നു. ഗോൾ നേടിക്കഴിഞ്ഞാൽ റൊണാൾഡോയുടെ സെലിബ്രേഷൻ നടത്തിക്കോട്ടെ എന്ന് ഗർനാച്ചോ റൊണാൾഡോയോട് തന്നെ ചോദിച്ചു.ക്രിസ്റ്റ്യാനോ തിരിഞ്ഞ് നിന്ന് എന്റെ ഷോൾഡറിൽ പിടിച്ചുകൊണ്ട് എന്നോട് ചോദിച്ചു,നീ ഇത് കേട്ടോ? അദ്ദേഹത്തിന് എന്റെ സെലിബ്രേഷൻ അനുകരിക്കണം. നമുക്ക് യെസ് പറയാം അല്ലേ? അങ്ങനെ റൊണാൾഡോ ഗർനാച്ചോയോട് യെസ് പറഞ്ഞു ” ഇതാണ് ഡാലോട്ട് പറഞ്ഞിട്ടുള്ളത്.
Alejandro Garnacho celebrating like Cristiano?
— Al Nassr Zone (@TheNassrZone) April 22, 2024
Diogo Dalot:
“Before a game against Real Sociedad [in the Europa League, in 2022], Garnacho went to Cristiano [Ronaldo] to ask him if he could do his celebration when he scored a goal. CR7 turned around, tapped me on the shoulder… pic.twitter.com/EeyTznTnti
ഡാലോട്ടിനോട് കൂടി കൂടിയാലോചിച്ചശേഷമാണ് ക്രിസ്റ്റ്യാനോ തീരുമാനമെടുത്തത്.ക്രിസ്റ്റ്യാനോ റൊണാൾഡോയെ ആദ്യമായി കണ്ടുമുട്ടിയതിനെ കുറിച്ച് ഡാലോട്ട് ചില കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
“ക്രിസ്റ്റ്യാനോ റൊണാൾഡോയെ കണ്ടുമുട്ടിയ ആ സന്ദർഭം ഞാൻ ഒരിക്കലും മറക്കില്ല.അവിശ്വസനീയമായ എനർജിയുള്ള താരമാണ് അദ്ദേഹം.ജോലിയിൽ ആണെങ്കിലും ജീവിതത്തിലാണെങ്കിലും, ശാരീരികമായും മാനസികമായും എപ്പോഴും ഇംപ്രൂവ് ആവാൻ ആഗ്രഹിക്കുന്ന വ്യക്തിയാണ് റൊണാൾഡോ “ഇതാണ് ഡാലോട്ട് പറഞ്ഞിട്ടുള്ളത്.
നിലവിൽ സൗദി അറേബ്യൻ ലീഗിൽ കളിക്കുന്ന റൊണാൾഡോ തകർപ്പൻ പ്രകടനമാണ് പുറത്തെടുക്കുന്നത്. 25 മത്സരങ്ങൾ കളിച്ച താരം 29 ഗോളുകളും 10 അസിസ്റ്റുകളും സ്വന്തമാക്കിയിട്ടുണ്ട്.