CR7,റൂണി എന്നിവരുമായി ഗർനാച്ചോയെ താരതമ്യം ചെയ്യേണ്ട:ടെൻഹാഗ്

ഇന്നലെ ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ നടന്ന മത്സരത്തിൽ എവർട്ടണെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് തോൽപ്പിച്ചത്.ഗർനാച്ചോ,റാഷ്ഫോർഡ്,മാർഷ്യൽ എന്നിവരാണ് യുണൈറ്റഡിന്റെ ഗോളുകൾ നേടിയത്. മത്സരത്തിന്റെ മൂന്നാം മിനിട്ടിലാണ് ഗർനാച്ചോയുടെ അത്ഭുതഗോൾ പിറന്നത്. ഒരു കിടിലൻ ബൈസിക്കിൾ കിക്ക് ഗോൾ തന്നെയാണ് അദ്ദേഹം നേടിയിട്ടുള്ളത്.

ക്രിസ്റ്റ്യാനോ റൊണാൾഡോ,വെയ്ൻ റൂണി എന്നിവരുടെ ബൈസിക്കിൾ കിക്ക് ഗോളുകളെ ഓർമ്മിപ്പിക്കുന്ന ഗോളായിരുന്നു ഇത്. യുണൈറ്റഡ് ഇതിഹാസങ്ങളായ റൊണാൾഡോ,റൂണി എന്നിവരുമായി ഈ യുവതാരത്തെ പലരും താരതമ്യം ചെയ്യുന്നുണ്ട്. എന്നാൽ അങ്ങനെ താരതമ്യം ചെയ്യരുതെന്ന് യുണൈറ്റഡ് പരിശീലകനായ ടെൻ ഹാഗ് തന്നെ പറഞ്ഞിട്ടുണ്ട്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

“ഗർനാച്ചോയെ മറ്റുള്ള താരങ്ങളുമായി താരതമ്യം ചെയ്യരുത്.അത് ശരിയായ കാര്യമാണെന്ന് എനിക്ക് തോന്നുന്നില്ല.ആ താരങ്ങൾ എല്ലാവരും അവരുടെതായ ഐഡന്റിറ്റി ഉണ്ടാക്കിയെടുത്തവരാണ്. എന്നാൽ ഗർനാച്ചോക്ക് ഒരുപാട് ദൂരം മുന്നോട്ടു പോവാനുണ്ട്. അദ്ദേഹം വളരെയധികം കഠിനാധ്വാനം ചെയ്യണം. സ്ഥിരതയാർന്ന പ്രകടനം പുറത്തെടുക്കുകയും വേണം. തീർച്ചയായും അവിസ്മരണീയമായ കാര്യങ്ങൾ ചെയ്യാനുള്ള കഴിവ് ഗർനാച്ചോക്കുണ്ട്.ഇത് നമ്മൾ ആദ്യമായിട്ടല്ല കാണുന്നത്. റൊണാൾഡോയും റൂണിയും ഒക്കെ ഓരോ പ്രീമിയർ ലീഗ് സീസണിലും ഇരുപതും 25ഉം ഗോളുകൾ നേടിയിട്ടുണ്ട്.അത് നേടുക എന്നത് ഒരിക്കലും എളുപ്പമുള്ള കാര്യമല്ല. അതിനു വേണ്ടി ഗർനാച്ചോ വർക്ക് ചെയ്യണം. അദ്ദേഹത്തിന് അത് നേടാനുള്ള കഴിവുണ്ട് ” ഇതാണ് ടെൻഹാഗ് പറഞ്ഞിട്ടുള്ളത്.

വിജയത്തോടുകൂടി പോയിന്റ് പട്ടികയിൽ ആറാം സ്ഥാനത്തേക്ക് കയറാൻ മാഞ്ചസ്റ്റർ യുണൈറ്റഡിന് കഴിഞ്ഞിട്ടുണ്ട്. ആകെ കളിച്ച 13 മത്സരങ്ങളിൽ എട്ടു വിജയവും 5 തോൽവിയും ആണ് യുണൈറ്റഡ് നേടിയിട്ടുള്ളത്. ചാമ്പ്യൻസ് ലീഗിലെ അടുത്ത മത്സരത്തിൽ ഗലാറ്റസറെയാണ് അവരുടെ എതിരാളികൾ.

Leave a Reply

Your email address will not be published. Required fields are marked *