Big Send-Off : ക്ലോപിന് ഗംഭീര യാത്രയയപ്പ് നൽകാൻ ലിവർപൂൾ!

2015 ലായിരുന്നു ലിവർപൂളിന്റെ പരിശീലകനായി കൊണ്ട് യുർഗൻ ക്ലോപ് ചുമതലയേറ്റത്. പിന്നീട് ലിവർപൂളിന്റെ സുവർണ്ണ കാലഘട്ടമായിരുന്നു. നിരവധി കിരീടങ്ങൾ ക്ലോപ് ലിവർപൂളിന് നേടിക്കൊടുത്തു.എന്നാൽ അദ്ദേഹം ഇപ്പോൾ പടിയിറങ്ങുകയാണ്.ഈ സീസണിന് ശേഷം ലിവർപൂളിന്റെ പരിശീലകസ്ഥാനത്ത് താൻ ഉണ്ടാകില്ല എന്ന് ക്ലോപ് തന്നെ സ്ഥിരീകരിച്ചിരുന്നു.

ഈ സീസണിലെ കരബാവോ കപ്പ് ലിവർപൂളാണ് സ്വന്തമാക്കിയിട്ടുള്ളത്. ചെൽസിയെ ഏകപക്ഷീയമായ ഒരു ഗോളിനാണ് ഫൈനൽ മത്സരത്തിൽ ലിവർപൂൾ പരാജയപ്പെടുത്തിയത്.ഇതോടെ ഈ സീസണിൽ കിരീടം സ്വന്തമാക്കിക്കൊണ്ട് ക്ലോപ് പടിയിറങ്ങുകയാണ്. മാത്രമല്ല ക്ലോപിന് ഒരു ഗംഭീര യാത്രയയപ്പ് നൽകാൻ ലിവർപൂളും അവരുടെ ആരാധകരും തീരുമാനിച്ചിട്ടുണ്ട്.

പ്രമുഖ ഇംഗ്ലീഷ് മാധ്യമമായ ദി ടെലിഗ്രാഫാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുള്ളത്. അതായത് ഒരു ഓപ്പൺ ബസ് പരേഡാണ് ലിവർപൂൾ നടത്തുക.കരബാവോ കപ്പ് പ്രദർശിപ്പിച്ചുകൊണ്ടാണ് ഓപ്പൺ ബസ് പരേഡ് ക്ലബ്ബ് നടത്തുക. പ്രധാനമായും ക്ലോപിന് ഒരു വിടവാങ്ങൽ ചടങ്ങ് നൽകുക എന്ന ഉദ്ദേശത്തോടുകൂടിയാണ് ഈ ഓപ്പൺ ബസ് പരേഡ് ലിവർപൂൾ സംഘടിപ്പിക്കപ്പെടുക.

ലിവർപൂളിന് സംബന്ധിച്ചിടത്തോളം ഇനിയും ഈ സീസണിൽ 3 കിരീടങ്ങൾ കൂടി നേടാനുള്ള അവസരമുണ്ട്.പ്രീമിയർ ലീഗ്,FA കപ്പ്,യൂറോപ ലീഗ് എന്നിവയിൽ ലിവർപൂൾ ഇപ്പോഴും അവശേഷിക്കുന്നുണ്ട്.ഇനി ഈ കിരീടങ്ങൾ ഒന്നും ലഭിച്ചില്ലെങ്കിലും ഓപ്പൺ ബസ് പരേഡ് നടത്താൻ തന്നെയാണ് ലിവർപൂളിന്റെ തീരുമാനം.

2019ലെ ചാമ്പ്യൻസ് ലീഗ് കിരീടം ക്ലോപിന് കീഴിൽ ലിവർപൂൾ സ്വന്തമാക്കിയിട്ടുണ്ട്. എന്നാൽ മറ്റു രണ്ട് ചാമ്പ്യൻസ് ലീഗ് ഫൈനലുകളിൽ ലിവർപൂൾ പരാജയപ്പെടുകയായിരുന്നു. കൂടാതെ 97 പോയിന്റ് നേടിക്കൊണ്ട് പ്രീമിയർ ലീഗ് കിരീടവും ലിവർപൂൾ സ്വന്തമാക്കിയിട്ടുണ്ട്. ഏതായാലും ക്ളോപ്പിന്റെ പടിയിറക്കം ക്ലബ്ബിനെ സംബന്ധിച്ചിടത്തോളം ഒരു വലിയ അഭാവം തന്നെയാണ്.

Leave a Reply

Your email address will not be published. Required fields are marked *