മിനാമിനോയെ നൽകാം, അർജന്റൈൻ സ്‌ട്രൈക്കറെ ക്ലോപിന് വേണം!

ലാലിഗയിലെ സെവിയ്യയുടെ അർജന്റൈൻ സൂപ്പർ താരം ലുകാസ് ഒകമ്പസിനെ നോട്ടമിട്ട് ലിവർപൂൾ. ലിവർപൂൾ പരിശീലകൻ യുർഗൻ ക്ലോപാണ് ഒകമ്പസിൽ താല്പര്യം പ്രകടിപ്പിച്ചിരിക്കുന്നത്.ലാ റാസോൺ എന്ന മാധ്യമമായ ഈ ട്രാൻസ്ഫർ അഭ്യൂഹം പുറത്ത് വിട്ടിരിക്കുന്നത്.കൂടാതെ ഒരു ലിവർപൂൾ താരത്തെ കൈമാറാനും ഇവർ ആലോചിക്കുന്നുണ്ട്. ലിവർപൂളിന്റെ ജാപനീസ് താരം ടകുമി മിനാമിനോയെയാണ് ക്ലോപ് സെവിയ്യക്ക് കൈമാറാൻ ആലോചിക്കുന്നത്.

നിലവിൽ മിനാമിനോ സതാംപ്റ്റണിൽ ലോണിൽ ആണ് കളിക്കുന്നത്.ഈ താരത്തെ മുമ്പ് തന്നെ ക്ലബ്ബിൽ എത്തിക്കാൻ സെവിയ്യ ശ്രമിച്ചിരുന്നു. എന്നാൽ ക്ലബുകൾക്ക് പരസ്പരം ധാരണയിൽ എത്താൻ കഴിയാതെ പോവുകയായിരുന്നു.നിലവിൽ ഒകമ്പസിന്റെ റിലീസ് ക്ലോസ് 56 മില്യൺ പൗണ്ടാണ്. അതേസമയം മിനാമിനോയുടെ പത്ത് മില്യൺ പൗണ്ടോളമൊള്ളൂ.അത്കൊണ്ട് തന്നെ നാല്പത് മില്യൺ പൗണ്ടോളം സെവിയ്യ ആവിശ്യപ്പെട്ടേക്കുമെന്ന് റിപ്പോർട്ടുകൾ ഉണ്ട്. എന്നാൽ തങ്ങളുടെ സൂപ്പർ താരത്തെ കൈവിടുമ്പോൾ സെവിയ്യക്ക് രണ്ടാമതൊന്ന് ആലോചിച്ചേക്കും.

Leave a Reply

Your email address will not be published. Required fields are marked *