A GOAT : പെപ്പിനെ കുറിച്ച് ജീസസ്!

ഈ സമ്മർ ട്രാൻസ്ഫർ ജാലകത്തിലായിരുന്നു ബ്രസീലിയൻ സൂപ്പർ താരമായ ഗബ്രിയേൽ ജീസസ് മാഞ്ചസ്റ്റർ സിറ്റിയോട് വിട പറഞ്ഞത്. മറ്റൊരു പ്രീമിയർ ലീഗ് വമ്പൻമാരായ ആഴ്സണലിലേക്കാണ് ജീസസ് ചേക്കേറിയിട്ടുള്ളത്. ഗണ്ണേഴ്സിന് വേണ്ടി സൗഹൃദ മത്സരത്തിൽ അരങ്ങേറ്റം കുറിച്ച് ഗോളടി തുടങ്ങാനും ജീസസിന് സാധിച്ചിരുന്നു.

ഏതായാലും തന്റെ മുൻ പരിശീലകനായ പെപ് ഗ്വാർഡിയോളയെ കുറിച്ച് ജീസസ് മനസ്സ് തുറന്ന് സംസാരിച്ചിട്ടുണ്ട്.GOAT അഥവാ ചരിത്രത്തിലെ ഏറ്റവും മികച്ച പരിശീലകരിൽ ഒരാൾ എന്നാണ് ജീസസ് പെപ്പിനെ വിശേഷിപ്പിച്ചിട്ടുള്ളത്.ഈയിടെ നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ഈ ബ്രസീലിയൻ സൂപ്പർതാരം.ജീസസിന്റെ വാക്കുകളെ ഗോൾ ഡോട്ട് കോം റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.

” ക്ലബ്ബ് വിടുന്നതുമായി ബന്ധപ്പെട്ടു കൊണ്ട് ഞാനും അദ്ദേഹവും നടത്തിയ ചർച്ച വളരെയധികം നല്ലതായിരുന്നു.ഞാനത് പ്രതീക്ഷിച്ചതാണ്. കാരണം ഞങ്ങൾ തമ്മിൽ അടുത്ത ബന്ധമാണുള്ളത്. ഞാൻ യങ്ങായിരുന്ന സമയത്താണ് അദ്ദേഹം എന്നെ ബ്രസീലിൽ നിന്നും വിളിക്കുന്നത്.ഞാൻ അത് സ്വീകരിക്കുകയും അദ്ദേഹത്തോടൊപ്പം വർക്ക് ചെയ്യുകയും ചെയ്തു.ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും മികച്ച പരിശീലകരിൽ ഒരാളാണ് പെപ് ഗ്വാർഡിയോള.ഞാനും അദ്ദേഹവും തമ്മിൽ ഒരു പ്രത്യേകമായ ബന്ധമുണ്ട് ” ഇതാണ് ജീസസ് പറഞ്ഞിട്ടുള്ളത്.

2017ലായിരുന്നു ജീസസ് പാൽമിറാസ് വിട്ടു കൊണ്ട് മാഞ്ചസ്റ്റർ സിറ്റിയിൽ എത്തിയത്. സിറ്റിക്ക് വേണ്ടി ഇതുവരെ 236 മത്സരങ്ങൾ കളിച്ച താരം 95 ഗോളുകൾ നേടിയിട്ടുണ്ട്. കൂടാതെ 10 കിരീടങ്ങളും അദ്ദേഹം പെപ്പിനൊപ്പം കരസ്ഥമാക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *