30-ന് ശേഷവും തിളങ്ങിയവർ,മെസ്സി,CR7 എന്നിവരെ പോലെ ആവണമെന്ന് കെയ്ൻ!
ഫുട്ബോൾ ലോകത്തെ ഏറ്റവും മികച്ച സ്ട്രൈക്കർമാരിൽ ഒരാളാണ് ഹാരി കെയ്ൻ എന്ന കാര്യത്തിൽ ആർക്കും സംശയം കാണില്ല. പ്രീമിയർ ലീഗിലെ ഗോൾഡൻ ബൂട്ട് പുരസ്കാരം മൂന്ന് തവണയാണ് താരം കരസ്ഥമാക്കിയിട്ടുള്ളത്.കൂടാതെ കഴിഞ്ഞ വേൾഡ് കപ്പിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരം ഹാരി കെയ്ൻ തന്നെയായിരുന്നു.നിലവിൽ 28 വയസ്സാണ് ഈ ടോട്ടൻഹാം താരത്തിനുള്ളത്.
മുപ്പതാം വയസ്സിന് ശേഷം ഗോൾവേട്ട തുടരുക എന്നുള്ളതാണ് തന്റെ ലക്ഷ്യമെന്ന് ഹാരി കെയ്ൻ ഇപ്പോൾ പ്രസ്താവിച്ചിട്ടുണ്ട്.സൂപ്പർ താരങ്ങളായ ലയണൽ,ക്രിസ്റ്റ്യാനോ റൊണാൾഡോ എന്നിവരെ പോലെ ആവാനാണ് തന്റെ ശ്രമമെന്നും കെയ്ൻ കൂട്ടിച്ചേർത്തിട്ടുണ്ട്. കഴിഞ്ഞദിവസം പ്രമുഖ മാധ്യമമായ ഗോളിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.കെയ്നിന്റെ വാക്കുകൾ ഇങ്ങനെയാണ്.
— Murshid Ramankulam (@Mohamme71783726) February 9, 2022
” ഒരു ഫുട്ബോൾ താരത്തിന്റെ ഏറ്റവും മികച്ച സമയം 20-കളുടെ മധ്യത്തിലും അവസാനത്തിലുമാണ് എന്നാണ് ആളുകൾ സംസാരിക്കാറുള്ളത്.എന്നാൽ നിലവിൽ 30-കളുടെ തുടക്കത്തിലും മധ്യത്തിലുമാണ് എന്നെനിക്ക് തോന്നിയിട്ടുണ്ട്.ക്രിസ്റ്റ്യാനോ,മെസ്സി,ലെവന്റോസ്ക്കി,സ്ലാട്ടൻ എന്നിവരെയൊക്കെ നോക്കൂ.ഈ താരങ്ങൾ എല്ലാം 30 വയസ്സിന് ശേഷം തങ്ങളുടെ കരിയറുകൾ മറ്റൊരു ലെവലിലേക്ക് എത്തിച്ചു.അതാണ് ഞാനിപ്പോൾ ലക്ഷ്യംവെക്കുന്നത്. കാരണം എനിക്കിനിയും ഒരുപാട് ഇമ്പ്രൂവ് ആവാൻ കഴിയുമെന്നറിയാം.റൊണാൾഡോയും മെസ്സിയുമൊക്കെ ഒരു സ്റ്റാൻഡേർഡ് സെറ്റ് ചെയ്തിട്ടുണ്ട്. കളത്തിലെ കാര്യത്തിൽ മാത്രമല്ല,മറിച്ച് അവരുടെ ശരീരത്തെ പരിപാലിക്കുന്ന കാര്യത്തിലും . അതുകൊണ്ടാണ് അവർക്ക് ഇത്തരത്തിലുള്ള പ്രകടനം ഇപ്പോഴും പുറത്തെടുക്കാൻ സാധിക്കുന്നത്. അവരെ പോലെ ആവുക എന്നുള്ളതാണ് എന്റെ ലക്ഷ്യം. സാധ്യമായ അത്രയും കാലം എനിക്ക് ഫുട്ബോൾ കളിക്കണം.ഓരോ ദിവസവും ഞാൻ ഇതിനെ ഇഷ്ടപ്പെടുകയും ആസ്വദിക്കുകയും ചെയ്യുന്നു ” ഇതാണ് കെയ്ൻ പറഞ്ഞിട്ടുള്ളത്.
ഈ സീസണിൽ സിറ്റിയിലേക്ക് ചേക്കേറാനുള്ള ശ്രമങ്ങൾ കെയ്ൻ നടത്തിയിരുന്നുവെങ്കിലും ടോട്ടൻഹാം സമ്മതിച്ചിരുന്നില്ല. ഇതോടുകൂടി താരത്തിന്റെ പ്രകടനം മങ്ങുകയും ചെയ്തിരുന്നു.19 മത്സരങ്ങളിൽനിന്ന് കേവലം അഞ്ച് ഗോളുകൾ മാത്രമാണ് താരം ഈ പ്രീമിയർലീഗിൽ നേടിയിട്ടുള്ളത്.