2018-ന് ശേഷം ഇതാദ്യം, അതും കൈവിട്ട് ആലിസൺ
ലിവർപൂളിൽ എത്തിയ ശേഷം ബ്രസീലിയൻ ഗോൾ കീപ്പർ ആലിസൺ ബക്കറിന് എന്നും നല്ലകാലമാണ്. കഴിഞ്ഞ സീസണിലും ഈ സീസണിലും താരവും ലിവർപൂളും മികച്ച പ്രകടനമാണ് നടത്തിപോന്നിരുന്നത്. കഴിഞ്ഞ സീസണിൽ ചാമ്പ്യൻസ് ലീഗും ഈ സീസണിൽ പ്രീമിയർ ലീഗും ലിവർപൂൾ നേടികഴിഞ്ഞു. ഈ കിരീടനേട്ടങ്ങളിൽ ആലിസൺ വഹിച്ച പങ്ക് ചെറുതൊന്നുമല്ല. 2018-ലെ ട്രാൻസ്ഫർ വിൻഡോയിൽ റോമയിൽ നിന്ന് ലിവർപൂളിൽ എത്തിയ ശേഷം ആലിസൺ ഒരൊറ്റ മത്സരത്തിൽ പോലും നാലോ അതിലധികമോ ഗോളുകൾ വഴങ്ങിയിട്ടില്ലായിരുന്നു. വ്യക്തമാക്കി പറഞ്ഞാൽ ആലിസൺ റോമയിൽ കളിക്കുന്ന കാലത്താണ് അവസാനമായി നാലോ അതിൽ കൂടുതലോ ഗോളുകൾ വഴങ്ങിയിട്ടുള്ളത്‍. അതും ലിവർപൂളിനെതിരെയായിരുന്നു. 2018 ഏപ്രിലിൽ ചാമ്പ്യൻസ് ലീഗിൽ നടന്ന മത്സരത്തിൽ 5-2 എന്ന സ്കോറിനായിരുന്നു റോമ ലിവർപൂളിനോട് തോൽവി അറിഞ്ഞത്. അന്ന് ആലിസൺ ആയിരുന്നു റോമയുടെ കീപ്പർ. അതിന് ശേഷം ഇതാദ്യമായാണ് ആലിസൺ ഒരു മത്സരത്തിൽ നാല് ഗോളുകൾ വഴങ്ങുന്നത്. ഇന്നലെ പ്രീമിയർ ലീഗിൽ നടന്ന മത്സരത്തിൽ മാഞ്ചസ്റ്റർ സിറ്റിയോട് നാല് ഗോളുകൾ വഴങ്ങാനായിരുന്നു ലിവർപൂളിന്റെ വിധി. ഇതോടെ രണ്ട് വർഷത്തിന് ശേഷം ഈ നേട്ടവും ആലിസൺ കൈവിടുകയായിരുന്നു.
Alisson has conceded 4+ goals in a single game for the first time since Liverpool scored five against him in the Champions League when playing for Roma in April 2018. 😳 pic.twitter.com/xgtCw9HdPN
— Squawka Football (@Squawka) July 2, 2020
അതേ സമയം ലിവർപൂളിന്റെ പ്രതിരോധനിരക്കാരായ വാൻ ഡൈക്കും ജോ ഗോമസും സെന്റർ ഡിഫൻഡർമാരായി ഒരുമിച്ച് ഇറങ്ങിയതിനു ശേഷം ആദ്യമായാണ് ലിവർപൂൾ തോൽവി അറിയുന്നത്. ഇത് വരെ ഇരുവരും സെന്റർ ഡിഫൻഡർമാരായി ഒരുമിച്ച് സ്റ്റാർട്ട് ചെയ്ത ഇരുപത്തിമൂന്ന് മത്സരങ്ങളിൽ ഒന്നിൽ പോലും ലിവർപൂൾ പരാജയം എന്തെന്ന് അറിഞ്ഞിരുന്നില്ല. ഇന്നലെ ഇരുവരും സെന്റർ ഡിഫൻഡർമാരായി ഒരുമിച്ച് ഇറങ്ങുകയും തോൽവി വഴങ്ങുകയും ചെയ്തു. ഇത് വരെ കളിച്ച ഇരുപത്തിനാല് മത്സരങ്ങളിൽ 21 ജയം, രണ്ട് സമനില, 15 ക്ലീൻ ഷീറ്റ്, 13 ഗോളുകൾ വഴങ്ങി, ഒരു തോൽവി എന്നിങ്ങനെയാണ് കണക്കുകൾ. അങ്ങനെ ആ നേട്ടവും ഇന്നലത്തെ തോൽവിയോടെ ലിവർപൂളിന്റെ ഈ ഇരുവർ സംഘവും കൈവിട്ടു.
Liverpool have lost a Premier League game for the first time with Virgil van Dijk and Joe Gomez both starting at centre-back.
— Squawka Football (@Squawka) July 2, 2020
🔴 24 games
🔴 21 wins
🔴 15 clean sheets
🔴 13 goals conceded
🔴 1 defeat
All good things… pic.twitter.com/Ji8W3MjGr1