15 താരങ്ങൾ കുട്ടികൾക്കെതിരെ കളിക്കുന്നത് പോലെയായിരുന്നു:സിറ്റിയെ വെറുക്കുന്നുവെന്ന് ബ്രസീലിയൻ സൂപ്പർ താരം.
കഴിഞ്ഞ ഇംഗ്ലീഷ് പ്രീമിയർ ലീഗ് സീസണിൽ മാഞ്ചസ്റ്റർ സിറ്റിയും ന്യൂകാസിൽ യുണൈറ്റഡും തമ്മിൽ ഏറ്റുമുട്ടിയ ആദ്യ മത്സരം സമനിലയിൽ കലാശിക്കുകയായിരുന്നു. രണ്ട് ടീമുകളും മൂന്ന് ഗോളുകൾ വീതമായിരുന്നു നേടിയിരുന്നത്. എന്നാൽ പിന്നീട് നടന്ന രണ്ടാം മത്സരത്തിൽ മാഞ്ചസ്റ്റർ സിറ്റി എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് ന്യൂകാസിലിനെ പരാജയപ്പെടുത്തി.ഇത്തിഹാദിൽ വെച്ച് നടന്ന ആ മത്സരത്തിൽ മാഞ്ചസ്റ്റർ സിറ്റി തന്നെയായിരുന്നു ആധിപത്യം പുലർത്തിയിരുന്നത്.
അതിനെക്കുറിച്ച് ഇപ്പോൾ ന്യൂകാസിൽ യുണൈറ്റഡിന്റെ ബ്രസീലിയൻ സൂപ്പർതാരമായ ബ്രൂണോ ഗുയ്മിറസ് ചില കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്. അതായത് ആ മത്സരത്തിൽ തങ്ങൾ കുട്ടികളെപ്പോലെ അനുഭവപ്പെട്ടുവെന്നും അവർ 15 താരങ്ങൾ ഉള്ളതുപോലെയാണ് അനുഭവപ്പെട്ടതെന്നുമാണ് ബ്രൂണോ പറഞ്ഞിട്ടുള്ളത്. സിറ്റിക്കെതിരെ നടന്ന ആ മത്സരത്തെ താൻ വെറുക്കുന്നുവെന്നും ബ്രൂണോ കൂട്ടിച്ചേർത്തു.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
Bruno Guimaraes on the quality of Man City 😳 pic.twitter.com/gq3N3jegi5
— ESPN FC (@ESPNFC) July 11, 2023
” ഇംഗ്ലണ്ടിലെ എല്ലാ ടീമുകളെക്കാളും മുകളിലാണ് മാഞ്ചസ്റ്റർ സിറ്റി എന്നുള്ളത് എല്ലാവർക്കും അറിയാവുന്നതാണ്. എല്ലാ ബഹുമാനത്തോടുകൂടിയും പറയട്ടെ, ഞങ്ങൾ കളിച്ച ഏറ്റവും മോശമത്സരമായിരുന്നു അവർക്കെതിരെയുള്ളത്.ഞാൻ അതിനെ വെറുക്കുന്നു. ഞങ്ങൾ കുട്ടികളെ പോലെയും അവർ പ്രൊഫഷണൽസിനെ പോലെയുമാണ് അനുഭവപ്പെട്ടത്. ആ മത്സരം തീർത്തും ഭയാനകമായിരുന്നു. 15 താരങ്ങൾ ഉള്ളതുപോലെയാണ് അവരെ ഞങ്ങൾക്ക് അനുഭവപ്പെട്ടത്.അവർ എല്ലാവരും മികച്ച രൂപത്തിൽ കളിച്ചു.അവിശ്വസനീയമായിരുന്നു അത്. മാഞ്ചസ്റ്റർ സിറ്റിക്കെതിരെ എങ്ങനെ കളിക്കാനാണ്?അവർക്കെതിരെ കളിക്കുക എന്നുള്ളത് വളരെ ബുദ്ധിമുട്ടാണ്. ഒരുപാട് മികച്ച താരങ്ങൾ അവർക്കുണ്ട് ” ഇതാണ് ബ്രൂണോ ഗുയ്മിറസ് പറഞ്ഞിട്ടുള്ളത്.
കഴിഞ്ഞ സീസണിൽ മികച്ച പ്രകടനം പ്രീമിയർ ലീഗിൽ പുറത്തെടുക്കാൻ ന്യൂകാസിലിന് സാധിച്ചിരുന്നു.മൂന്നാം സ്ഥാനത്താണ് അവർ ഫിനിഷ് ചെയ്തത്. അടുത്ത ചാമ്പ്യൻസ് ലീഗിൽ ന്യൂകാസിലിനേയും ബ്രൂണോ ഗുയ്മിറസിനെയും നമുക്ക് കാണാനാവും.