14 വർഷത്തിനിടെ ഒരു ഗോൾ,കുട്ടിയല്ല എന്ന ഓർമ്മവേണം: റാഷ്ഫോർഡിനെ കുറിച്ച് കീൻ.

കഴിഞ്ഞ പ്രീമിയർ ലീഗ് മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ന്യൂകാസിൽ യുണൈറ്റഡിനോട് പരാജയപ്പെട്ടിരുന്നു. ഒരു ഗോളിനായിരുന്നു ന്യൂകാസിൽ വിജയിച്ചത്. മത്സരത്തിൽ മോശം പ്രകടനമായിരുന്നു മാർക്കസ് റാഷ്ഫോർഡ് നടത്തിയിരുന്നത്. ഈ സീസണിൽ 18 മത്സരങ്ങൾ കളിച്ച അദ്ദേഹം രണ്ട് ഗോളുകൾ മാത്രമാണ് നേടിയിട്ടുള്ളത്. അതുകൊണ്ടുതന്നെ നിരവധി വിമർശനങ്ങൾ അദ്ദേഹത്തിന് ഏൽക്കേണ്ടി വരുന്നുണ്ട്.

യുണൈറ്റഡ് ഇതിഹാസമായ റോയ് കീനും താരത്തെ വിമർശിച്ചിട്ടുണ്ട്. ഇപ്പോൾ കുട്ടിയല്ല എന്ന ഓർമ്മവേണം എന്നാണ് കീൻ പറഞ്ഞിട്ടുള്ളത്. 14 വർഷത്തിനിടെ ഒരു ഗോൾ നേടുന്ന മാർഷലിനെ പോലെ ആവരുതെന്നും കീൻ ഓർമ്മിപ്പിച്ചിട്ടുണ്ട്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” താനൊരു പ്രാദേശിക താരമാണ് എന്ന കാര്യം റാഷ്ഫോർഡ് മറക്കരുത്. മുന്നോട്ട് പോകുന്ന പോലെ പിറകോട്ടും അദ്ദേഹം വരണം. ഇപ്പോഴും കുട്ടിയല്ല എന്ന കാര്യം അദ്ദേഹം മറക്കരുത്. 26 വയസ്സായി റാഷ്ഫോഡിന്.അതിന്റെ ഉത്തരവാദിത്വം അദ്ദേഹം കാണിക്കണം.എല്ലാവർക്കും ഉദാഹരണം ആകേണ്ട താരമാണ്.ക്ലബ്ബിൽ ഏറ്റവും കൂടുതൽ എക്സ്പീരിയൻസ് ഉള്ള താരങ്ങളിൽ ഒരാളാണ്. 14 വർഷത്തിനിടെ ഒരു ഗോൾ നേടുന്ന മാർഷലിന് നമ്മൾ മാപ്പ് നൽകുന്നു. പക്ഷേ റാഷ്ഫോർഡിൽ നിന്നും ഇത്തരത്തിലുള്ള മോശം പ്രകടനങ്ങൾ നമ്മൾ പ്രതീക്ഷിക്കുന്നില്ല. അദ്ദേഹം മികവിലേക്ക് ഉയരേണ്ടതുണ്ട് ” ഇതാണ് കീൻ പറഞ്ഞിട്ടുള്ളത്.

കഴിഞ്ഞ സീസണൽ മികച്ച പ്രകടനം റാഷ്ഫോർഡ് നടത്തിയിരുന്നു. 30 ഗോളുകൾ അദ്ദേഹം ആകെ നേടിയിരുന്നു.എന്നാൽ ഈ സീസണിൽ അദ്ദേഹം മോശമാവുകയായിരുന്നു.അടുത്ത മത്സരത്തിൽ ചെൽസിയാണ് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ എതിരാളികൾ.

Leave a Reply

Your email address will not be published. Required fields are marked *