12 താരങ്ങളുമായാണ് ടോട്ടൻഹാം കളിച്ചതെന്ന ആരോപണം,മാക്ക് ആല്ലിസ്റ്റർക്ക് പണി കിട്ടിയേക്കും.

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ നടന്ന കഴിഞ്ഞ മത്സരത്തിൽ ലിവർപൂൾ പരാജയം രുചിച്ചിരുന്നു. ഒന്നിനെതിരെ 2 ഗോളുകൾക്കായിരുന്നു ആ മത്സരത്തിൽ ലിവർപൂളിനെ ടോട്ടൻഹാം പരാജയപ്പെടുത്തിയത്. മത്സരത്തിൽ റഫറിയുടെ ഭാഗത്തുനിന്ന് ഒട്ടേറെ വിവാദപരമായ തീരുമാനങ്ങൾ ഉണ്ടായിരുന്നു.രണ്ട് റെഡ് കാർഡുകൾ ലിവർപൂളിന് വഴങ്ങേണ്ടി വന്നിരുന്നു.മാത്രമല്ല ഒരു ഗോൾ നിഷേധിക്കപ്പെടുകയും ചെയ്തിരുന്നു.

അത് ഗോളായിരുന്നു എന്നുള്ള കാര്യം പിന്നീട് റഫറിമാരുടെ സംഘടന പിന്നീട് സമ്മതിച്ചിരുന്നു.മാത്രമല്ല അവർ മാപ്പ് പറയുകയും ചെയ്തിരുന്നു. ഇതിനിടെ ടോട്ടൻഹാമിന്റെ അർജന്റൈൻ ഡിഫൻഡറായ ക്രിസ്റ്റ്യൻ റൊമേറോ ഈ വിജയത്തിൽ സന്തോഷം പ്രകടിപ്പിച്ചുകൊണ്ട് ഒരു പോസ്റ്റ് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരുന്നു. എന്നാൽ ലിവർപൂളിന്റെ അർജന്റൈൻ സൂപ്പർതാരമായ അലക്സിസ് മാക്ക് ആല്ലിസ്റ്റർ പരിഹസിച്ചു കൊണ്ടായിരുന്നു ഇതിൽ കമന്റ് ചെയ്തിരുന്നത്.

12 താരങ്ങൾ ഉണ്ടാകുമ്പോൾ ഇത് സാധാരണമാണ് എന്നായിരുന്നു മാക്ക് ആല്ലിസ്റ്ററുടെ കമന്റ്. അതായത് റഫറിയുടെ സഹായം ടോട്ടൻഹാമിന് ലഭിച്ചു എന്നായിരുന്നു ഈ സൂപ്പർതാരം ആരോപിച്ചിരുന്നത്. വീട്ടിൽ പോയി കരയൂ എന്നായിരുന്നു റൊമേറോ തന്റെ അർജന്റൈൻ സഹതാരമായ മാക്ക് ആല്ലിസ്റ്റർക്ക് നൽകിയ മറുപടി. ഏതായാലും ആ കമന്റ് വിവാദമായതോടുകൂടി മാക്ക് ആലിസ്റ്റർ അത് ഡിലീറ്റ് ചെയ്തിട്ടുണ്ട്.

പക്ഷേ പ്രീമിയർ ലീഗ് ഫുട്ബോൾ അസോസിയേഷന്റെ ശ്രദ്ധയിൽ ഇത് ഉൾപ്പെട്ടിട്ടുണ്ട്. റഫറിയുടെ വിശ്വാസതയെ ചോദ്യം ചെയ്തതുകൊണ്ട് തന്നെ ഇദ്ദേഹത്തിനെതിരെ നടപടി എടുക്കാനുള്ള ഒരുക്കത്തിലാണ് ഇപ്പോൾ FA ഉള്ളത്. കഴിഞ്ഞ സീസണിൽ റഫറിയെ വിമർശിച്ചത് കൊണ്ട് ലിവർപൂളിന്റെ പരിശീലകനായ ക്ലോപിന് രണ്ട് മത്സരത്തിൽ ബാൻ ലഭിച്ചിരുന്നു. അതിന് സമാനമായ ഒരു ശിക്ഷ നടപടി ഈ അർജന്റൈൻ സൂപ്പർ താരത്തിന് നേരിടേണ്ടി വന്നേക്കും. അങ്ങനെ സംഭവിക്കുകയാണെങ്കിൽ അത് ലിവർപൂളിന് തിരിച്ചടി ഏൽപ്പിക്കുന്ന കാര്യമാണ്.

Leave a Reply

Your email address will not be published. Required fields are marked *