115 ചാർജുകൾ ഉണ്ടായിരിക്കാം,പക്ഷേ പെപ്പാണ് ലോകത്തെ ഏറ്റവും മികച്ച പരിശീലകൻ :ക്ലോപ്
ഇന്നലെ ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ നടന്ന അവസാന മത്സരത്തിൽ മാഞ്ചസ്റ്റർ സിറ്റി വിജയം സ്വന്തമാക്കിയിരുന്നു. ഒന്നിനെതിരെ 3 ഗോളുകൾക്കാണ് വെസ്റ്റ്ഹാമിനെ അവർ പരാജയപ്പെടുത്തിയത്. ഇതോടെ തുടർച്ചയായി നാലാം തവണയും ഇംഗ്ലീഷ് പ്രീമിയർ ലീഗ് കിരീടം നേടാൻ സിറ്റിക്ക് സാധിച്ചു.ആഴ്സണലാണ് രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്തിരിക്കുന്നത്.അതേസമയം ലിവർപൂൾ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
ലിവർപൂൾ പരിശീലകനായ യുർഗൻ ക്ലോപ് ക്ലബ്ബിനോടൊപ്പമുള്ള അവസാനത്തെ മത്സരവും ഇന്നലെ പൂർത്തിയാക്കിയിരുന്നു. അദ്ദേഹം ക്ലബ്ബ് വിട്ട് പുറത്ത് പോവുകയാണ്.ഈയൊരു സന്ദർഭത്തിൽ തന്റെ എതിരാളിയായ പെപ്പിനെ കുറിച്ച് ക്ലോപ് സംസാരിച്ചിട്ടുണ്ട്. ലോകത്തെ ഏറ്റവും മികച്ച പരിശീലകൻ പെപ് ആണ് എന്നാണ് ഇദ്ദേഹം പറഞ്ഞിട്ടുള്ളത്. അതേസമയം സിറ്റിയുടെ 115 FFP നിയമലംഘനങ്ങളെ കുറിച്ചും ക്ലോപ് പരാമർശങ്ങൾ നടത്തിയിട്ടുണ്ട്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
🔴 Klopp: "Whatever happened at City with the 115 charges, Pep Guardiola is the best manager in the world".
— Fabrizio Romano (@FabrizioRomano) May 19, 2024
"Put any other manager in the world at that club, they do not win the league four times in a row!". pic.twitter.com/dyAvxon4NZ
” നമുക്ക് എല്ലാവർക്കും അറിയാവുന്ന കാര്യമാണ് മാഞ്ചസ്റ്റർ സിറ്റിക്ക് 115 ചാർജുകൾ ഉണ്ട് എന്നത്. പക്ഷേ അത് ഏതൊക്കെയാണ് എന്നത് നമുക്ക് അറിയില്ല. മാഞ്ചസ്റ്റർ സിറ്റി എന്തൊക്കെ മറികടന്നു എന്നുള്ളതൊന്നും ഞാൻ കാര്യമാക്കുന്നില്ല. ലോകത്തെ ഏറ്റവും മികച്ച പരിശീലകൻ പെപ് ഗാർഡിയോളയാണ്. തുടർച്ചയായി നാല് ലീഗ് കിരീടങ്ങൾ അദ്ദേഹം സ്വന്തമാക്കി കഴിഞ്ഞു.അത് തന്നെയാണ് അതിന്റെ തെളിവ്. മാഞ്ചസ്റ്റർ സിറ്റി എന്തൊക്കെ ചെയ്തു?അവർ കുറ്റക്കാരാണോ എന്നൊക്കെ അറിയാൻ എനിക്കും താല്പര്യമുണ്ട്.പെപ്പിന്റെ ക്വാളിറ്റി എന്നുള്ളത് അദ്ദേഹം വ്യത്യസ്തതകൾ സൃഷ്ടിക്കുന്നു എന്നതാണ്.പക്ഷേ എനിക്ക് കുഴപ്പങ്ങൾ ഒന്നുമില്ല. ഞങ്ങൾ നേടിയതിൽ എല്ലാം ഞാൻ സംതൃപ്തനാണ് ” ഇതാണ് ക്ലോപ് പറഞ്ഞിട്ടുള്ളത്.
2015 മുതൽ ലിവർപൂളിനെ പരിശീലിപ്പിച്ച വ്യക്തിയാണ് ക്ലോപ്.ഈ കാലയളവിൽ ഒരു പ്രീമിയർ ലീഗ് കിരീടമാണ് അദ്ദേഹം സ്വന്തമാക്കിയിട്ടുള്ളത്. കൂടാതെ ഒരു ചാമ്പ്യൻസ് ലീഗ് കിരീടവും ഇദ്ദേഹം ലിവർപൂളിന് നേടിക്കൊടുത്തിട്ടുണ്ട്.ഇനി അർനെ സ്ലോട്ടാണ് ലിവർപൂളിനെ പരിശീലിപ്പിക്കുക.