ഹാലന്റ് 24 മണിക്കൂറും നിരീക്ഷണത്തിൽ :പെപ് ഗാർഡിയോള.
ഈ സീസണിൽ തകർപ്പൻ പ്രകടനമാണ് മാഞ്ചസ്റ്റർ സിറ്റിക്ക് വേണ്ടി സൂപ്പർ താരം ഏർലിംഗ് ഹാലന്റ് ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്നത്. ആകെ ഈ സീസണിൽ 45 ഗോളുകൾ അദ്ദേഹം നേടിക്കഴിഞ്ഞു.ഒരു പ്രീമിയർ ലീഗ് താരം ഒരു സീസണിൽ നേടുന്ന ഏറ്റവും കൂടുതൽ ഗോളുകളാണ് ഇത്. പ്രീമിയർ ലീഗിൽ മാത്രമായി 30 ഗോളുകളും ഹാലന്റ് പൂർത്തിയാക്കിയിട്ടുണ്ട്.
ഹാലന്റിനെ പരിക്കിൽ നിന്നും സംരക്ഷിക്കുന്ന കാര്യത്തിൽ സിറ്റിയുടെ പരിശീലകനായ പെപ് ഗാർഡിയോള വളരെയധികം ജാഗരൂകനാണ്.താരത്തെ 24 മണിക്കൂറും തങ്ങൾ നിരീക്ഷിക്കുകയും പരിചരിക്കുകയും ചെയ്യുന്നുണ്ട് എന്നാണ് ഇതിനെക്കുറിച്ച് പെപ് പറഞ്ഞിട്ടുള്ളത്.ഹാലന്റിനെ കമ്പിളി കൊണ്ട് പുതച്ചിരിക്കുന്നു എന്നാണ് ഗോൾ ഡോട്ട് കോം ഇതിനെ വിശേഷിപ്പിച്ചിട്ടുള്ളത്. താരത്തെ കുറിച്ച് പെപ് പറഞ്ഞിരിക്കുന്നത് ഇങ്ങനെയാണ്.
Erling Haaland has 45 goals this season.
— Fabrizio Romano (@FabrizioRomano) April 11, 2023
Erling Haaland has scored 34 goals in 26 Champions League games in his career.
Erling Haaland has 30 PL goals in 27 games.
Machine 🤖 pic.twitter.com/gg5ow0CHHZ
“എനിക്ക് ഡോർട്മുണ്ടിലേ കാര്യങ്ങളെക്കുറിച്ച് ഒന്നുമറിയില്ല. പക്ഷേ ഞങ്ങൾ ഇവിടെ അദ്ദേഹത്തെ 24 മണിക്കൂറും നിരീക്ഷിക്കുകയും പരിചരിക്കുകയും ചെയ്യുന്നുണ്ട്. ഞങ്ങൾക്ക് മികച്ച ഡോക്ടർമാരും ഫിസിയോസും ഉണ്ട്.വളരെ ചെറിയ കാര്യങ്ങൾ പോലും അവർ ശ്രദ്ധിക്കുന്നുണ്ട്.മൂന്നോ നാലോ ദിവസങ്ങൾക്കുള്ളിൽ ഓരോ മത്സരം വീതം കളിക്കേണ്ടി വരുന്നുണ്ട്. അതുകൊണ്ടുതന്നെ ഈ ഫിസിക്കലിന്റെ കാര്യത്തിൽ നന്നായി ശ്രദ്ധ ചെലുത്തുകയും അതിനുവേണ്ടി പണം ചിലവഴിക്കേണ്ടി വരികയും ചെയ്യും.ഹാലന്റ് വളരെ വലിയ താരമാണ്.അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ ശരീരത്തെ ഞങ്ങൾ നന്നായി നോക്കണം.അദ്ദേഹം ഒരുപാട് സമയം പരിശീലനം നടത്തുന്ന താരമാണ്. തീർച്ചയായും ഞങ്ങൾ അദ്ദേഹത്തെ നന്നായി പരിചരിക്കേണ്ടതുണ്ട് “ഇതാണ് പെപ് പറഞ്ഞിട്ടുള്ളത്.
കഴിഞ്ഞ സീസണിൽ ഒരുപാട് മത്സരങ്ങൾ പരിക്കു മൂലം ഹാലന്റിന് നഷ്ടമായിരുന്നു. 16 മത്സരങ്ങളായിരുന്നു ബൊറൂസിയക്ക് വേണ്ടി നഷ്ടമായിരുന്നത്. എന്നാൽ മാഞ്ചസ്റ്റർ സിറ്റിക്ക് വേണ്ടി പ്രീമിയർ ലീഗിൽ ഇത്തവണ കേവലം മൂന്ന് മത്സരങ്ങൾ മാത്രമാണ് നഷ്ടമായിട്ടുള്ളത്.