ഹാലന്റ് എക്സ്ട്രാ ഓർഡിനറി :താരത്തിന്റെ ഗുണങ്ങൾ വിശദീകരിച്ച് പെപ്!
ഈ സീസണിലും മികച്ച പ്രകടനമാണ് മാഞ്ചസ്റ്റർ സിറ്റിക്ക് വേണ്ടി ഏർലിംഗ് ഹാലന്റ് പുറത്തെടുക്കുന്നത്. ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ 14 ഗോളുകൾ നേടിയ ഹാലന്റ് തന്നെയാണ് ടോപ്പ് സ്കോറർ. കഴിഞ്ഞ സീസണിൽ പ്രീമിയർ ലീഗിലും ചാമ്പ്യൻസ് ലീഗിലും യൂറോപ്പിലെ ടോപ് ഫൈവ് ലീഗിലും ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരമായി മാറാൻ ഹാലന്റിന് സാധിച്ചിരുന്നു. എന്നിട്ടും ഫിഫ ബെസ്റ്റ് പുരസ്കാരം അദ്ദേഹത്തിന് ലഭിക്കാത്തത് ഫുട്ബോൾ ആരാധകർക്കിടയിൽ ഞെട്ടൽ ഉണ്ടാക്കിയിരുന്നു.
ഏതായാലും താരത്തെ പ്രശംസിച്ചുകൊണ്ട് ഇപ്പോൾ മാഞ്ചസ്റ്റർ സിറ്റിയുടെ പരിശീലകനായ പെപ് ഗാർഡിയോള രംഗത്ത് വന്നിട്ടുണ്ട്. അതായത് അസാധാരണമായ ഒരു താരമാണ് ഹാലന്റ് എന്നാണ് പെപ് പറഞ്ഞിട്ടുള്ളത്.ഹാലന്റിന്റെ ഗുണങ്ങൾ അദ്ദേഹം വിശദീകരിക്കുകയും ചെയ്തിട്ടുണ്ട്.പെപ്പിന്റെ വാക്കുകൾ ഇങ്ങനെയാണ്.
Erling Haaland may not return until next MONTH as manager Pep Guardiola reveals the 23-year-old has a foot problem 🚨
— Mail Sport (@MailSport) January 12, 2024
✍️ @Jack_Gaughan https://t.co/G8g7erlbKq
“ഹാലന്റ് അത്ഭുതപ്പെടുത്തുന്ന താരമാണ്. ഞാൻ അദ്ദേഹത്തിൽ ഇഷ്ടപ്പെടുന്ന ഒരുപാട് കാര്യങ്ങൾ ഉണ്ട്. അദ്ദേഹം ഒരിക്കലും മത്സരത്തിൽ നിന്നും പുറത്താവില്ല. അവസരങ്ങൾ നഷ്ടപ്പെടുത്തിയാലും അദ്ദേഹം നിരാശനാവില്ല.എവിടെ പന്ത് ലഭിക്കും എന്നത് ഒരു മികച്ച സ്ട്രൈക്കർക്ക് അറിയാവുന്ന കാര്യമാണ്.ഹാലന്റിന് ആ കഴിവ് ഉണ്ട്. അദ്ദേഹം അസാധാരണമായ ഒരു താരമാണ്.അദ്ദേഹം ഇവിടെ വളരെയധികം കംഫർട്ടബിൾ ആണ്, അതുകൊണ്ടാണ് കിരീടങ്ങൾ ലഭിച്ചത് ” ഇതാണ് മാഞ്ചസ്റ്റർ സിറ്റിയുടെ പരിശീലകൻ പറഞ്ഞിട്ടുള്ളത്.
പരിക്കിന്റെ പ്രശ്നങ്ങൾ ഉള്ളതുകൊണ്ട് തന്നെ ഈ സീസണിലെ പല മത്സരങ്ങളും അദ്ദേഹത്തിന് നഷ്ടമായിരുന്നു. ഡിസംബർ ഏഴാം തീയതിയാണ് അദ്ദേഹം അവസാനമായി കളിച്ചത്.അദ്ദേഹം കളിക്കളത്തിലേക്ക് തിരിച്ചെത്താത്തത് തീർച്ചയായും സിറ്റിയെ സംബന്ധിച്ചിടത്തോളം വലിയ ക്ഷീണം ചെയ്ത കാര്യമാണ്.