ഹാലന്റിന്റെ ആഘോഷം മറ്റുള്ളവരെ സഹായിച്ചുകൊണ്ട്, ആയിരത്തോളം കുട്ടികൾക്ക് ഫുട്ബോൾ കിറ്റുകൾ.

സൂപ്പർ താരം ഏർലിംഗ് ഹാലന്റ് ഈ സീസണിലും തകർപ്പൻ പ്രകടനമാണ് തുടരുന്നത്. ഫുൾഹാമിനെതിരെയുള്ള കഴിഞ്ഞ മത്സരത്തിൽ മാഞ്ചസ്റ്റർ സിറ്റിക്ക് വേണ്ടി ഹാട്രിക്ക് നേടാൻ ഹാലന്റിന് സാധിച്ചിരുന്നു. ഈ പ്രീമിയർ ലീഗിൽ ഇതിനോടകം തന്നെ ആറ് ഗോളുകൾ അദ്ദേഹം പൂർത്തിയാക്കിയിട്ടുണ്ട്. പ്രീമിയർ ലീഗിന്റെ ചരിത്രത്തിൽ ഏറ്റവും വേഗത്തിൽ 50 ഗോൾ പങ്കാളിത്തങ്ങൾ വഹിക്കുന്ന താരമെന്ന റെക്കോർഡും ഹാലന്റ് സ്വന്തമാക്കിയിട്ടുണ്ട്.

കഴിഞ്ഞ ദിവസം അദ്ദേഹവുമായി ബന്ധപ്പെട്ട ഒരു വാർത്ത പുറത്തേക്കു വന്നിട്ടുണ്ട്. അതായത് ഹാലന്റ് തന്റെ ജന്മനാട്ടിലെ കുട്ടികൾക്ക് ഒരു ഗിഫ്റ്റ് നൽകിയിട്ടുണ്ട്. നോർവേയിലെ മുൻസിപ്പാലിറ്റികളിലെ ഫുട്ബോൾ അക്കാദമിയിലുള്ള കുട്ടികൾക്കാണ് ഹാലന്റ് ഗിഫ്റ്റ് സമ്മാനിച്ചിട്ടുള്ളത്. ഒരു ഫുട്ബോൾ കിറ്റാണ് ഹാലന്റ് നൽകിയിട്ടുള്ളത്. ഏകദേശം ആയിരത്തോളം കുട്ടികൾക്ക് ഈ ഗിഫ്റ്റ് ലഭിച്ചു എന്നാണ് റിപ്പോർട്ടുകൾ.

ഒരു ഫുട്ബോൾ,ജേഴ്‌സി,ഷോർട്സ്,ഫുട്ബോൾ ബാഗ്, വാട്ടർ ബോട്ടിൽ എന്നിവയൊക്കെയാണ് ഈ ഫുട്ബോൾ കിറ്റിൽ അടങ്ങിയിട്ടുള്ളത്. ഏകദേശം 110 പൗണ്ടോളം ഒരു കിറ്റിന് മാത്രമായി കൊണ്ട് ചിലവ് വരുന്നുണ്ട് എന്നാണ് ഗോൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്.തന്റെ രാജ്യത്ത് ഫുട്ബോൾ വളർത്തുക എന്ന ഉദ്ദേശത്തോടുകൂടിയാണ് ഹാലന്റ് ഫുട്ബോൾ കളിച്ച് പഠിച്ച് വളർന്നുവരുന്ന കുട്ടികൾക്ക് ഈ സഹായങ്ങൾ നൽകിയിട്ടുള്ളത്.താരത്തിന്റെ ഈ നന്മനിറഞ്ഞ പ്രവർത്തി ആരാധകർക്കിടയിൽ നിന്ന് കൈയ്യടി നേടി കൊടുത്തിട്ടുണ്ട്.

കരിയറിലെ ഏറ്റവും മികച്ച സമയത്തിലൂടെയാണ് ഇപ്പോൾ ഹാലന്റ് കടന്നുപോയിക്കൊണ്ടിരിക്കുന്നത്. കഴിഞ്ഞ സീസണിൽ മാഞ്ചസ്റ്റർ സിറ്റിക്കൊപ്പം മൂന്ന് കിരീടങ്ങൾ നേടാൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. പ്രീമിയർ ലീഗിലും ചാമ്പ്യൻസ് ലീഗിലും ടോപ് സ്കോറർ ഹാലന്റ് തന്നെയായിരുന്നു. മാത്രമല്ല യുവേഫ സൂപ്പർ കപ്പും മാഞ്ചസ്റ്റർ സിറ്റിക്കൊപ്പം നേടിയിട്ടുണ്ട്.ഇതിനൊക്കെ പുറമേ കഴിഞ്ഞ സീസണിലെ യുവേഫയുടെ ഏറ്റവും മികച്ച താരത്തിനുള്ള പുരസ്കാരം ഹാലന്റാണ് സ്വന്തമാക്കിയിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *