ഹാലന്റിനെ സൈൻ ചെയ്യുന്നതിന്റെ തൊട്ടരികിലെത്തിയിരുന്നു:ലംപാർഡിന്റെ വെളിപ്പെടുത്തൽ.

ഈ സീസണിലായിരുന്നു സൂപ്പർ താരം ഏർലിംഗ് ഹാലന്റ് മാഞ്ചസ്റ്റർ സിറ്റിയിലേക്ക് എത്തിയത്. താരത്തിന് വേണ്ടി വലിയ തുകയൊന്നും സിറ്റിക്ക് മുടക്കേണ്ടി വന്നിട്ടില്ല. തകർപ്പൻ പ്രകടനമാണ് ഈ സീസണിൽ ഹാലന്റ് പുറത്തെടുത്തിട്ടുള്ളത്. ആകെ 52 ഗോളുകൾ ക്ലബ്ബിനുവേണ്ടി നേടിയ താരം ഇപ്പോൾ യൂറോപ്പിലെ ഗോൾ വേട്ടക്കാരിൽ ഒന്നാമനാണ്.

2019-ൽ ചെൽസിയെ പരിശീലിപ്പിച്ചിരുന്നത് അവരുടെ തന്നെ ഇതിഹാസമായ ഫ്രാങ്ക്‌ ലംപാർഡായിരുന്നു.ഏർലിംഗ് ഹാലന്റിനെ സൈൻ ചെയ്യാൻ വേണ്ടി താൻ പരമാവധി ശ്രമങ്ങൾ നടത്തിയിരുന്നു എന്നാൽ അവസാനത്തിൽ അത് ഫലം കാണാതെ പോയി എന്നുമാണ് ഇപ്പോൾ ലംപാർഡ് തുറന്നു പറഞ്ഞിട്ടുള്ളത്. താൻ ഹാലന്റിന്റെ വലിയൊരു ആരാധകനായിരുന്നുവെന്നും ഈ ചെൽസി പരിശീലകൻ കൂട്ടിച്ചേർത്തിട്ടുണ്ട്.ലംപാർഡിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” ഞാൻ ചെൽസിയിലേക്ക് എത്തിക്കാൻ ശ്രമിച്ച താരമാണ് ഏർലിംഗ് ഹാലന്റ്.അദ്ദേഹത്തിന്റെ ലെവൽ എന്നുള്ളത് വളരെ ഉയർന്നതാണ്. എപ്പോഴും ഗോൾ ദാഹത്തോട് കൂടി കളിക്കുന്ന താരമാണ് അദ്ദേഹം.അത്തരത്തിലുള്ള താരങ്ങളെ എനിക്കിഷ്ടമാണ്.അദ്ദേഹത്തെ സ്വന്തമാക്കാൻ വേണ്ടി ഞാൻ ശ്രമിച്ചിരുന്നു.പക്ഷേ താരത്തിന് വേണ്ടിയുള്ള മത്സരം വളരെ വലുതായിരുന്നു. സ്ഥലത്തിന്റെ റിലീസ് ക്ലോസ് ഒക്കെ ന്യായമായിരുന്നു. അതിന്റെ വിശദാംശങ്ങൾ ഒന്നും എനിക്കറിയില്ല.അദ്ദേഹം ചെൽസിയിലേക്ക് വരാൻ ആഗ്രഹിച്ചിരുന്നു എന്നുള്ളതും എനിക്കറിയില്ല.ഒടുവിൽ അത് നടക്കാതെ പോവുകയായിരുന്നു.ഹാലന്റിന്റെ വലിയ ഒരു ആരാധകനാണ് ഞാൻ. അസാധാരണമായ ഒരു താരമാണ് ഹാലന്റ് ” ഇതാണ് ലംപാർഡ് പറഞ്ഞിട്ടുള്ളത്.

നിലവിൽ ചെൽസിയുടെ താൽക്കാലിക പരിശീലകനായി കൊണ്ട് തുടരുന്നത് ഫ്രാങ്ക്‌ ലംപാർഡ് ആണ്. ഈ സീസണിന് ശേഷമാണ് പോച്ചെട്ടിനോ ചെൽസിയുടെ പുതിയ പരിശീലകനായി കൊണ്ട് ചുമതല ഏൽക്കുക. നിലവിൽ പ്രീമിയർ ലീഗിൽ പതിനൊന്നാം സ്ഥാനത്താണ് ചെൽസി ഉള്ളത്.

Leave a Reply

Your email address will not be published. Required fields are marked *