ഹാലണ്ട്, പോഗ്ബ, എംബപ്പേ, പ്രധാനപ്പെട്ട ട്രാൻസ്ഫർ റൂമറുകൾ ഇതാ!
നിരവധി ട്രാൻസ്ഫർ റൂമറുകളാണ് കഴിഞ്ഞ ദിവസം ഫുട്ബോൾ ലോകത്ത് നിന്നും പുറത്തു വന്നത്. പല സൂപ്പർ താരങ്ങളെ ചുറ്റിപ്പറ്റിയും ട്രാൻസ്ഫർ റൂമറുകൾ സജീവമാണ്. അത്തരത്തിലുള്ള പ്രധാനപ്പെട്ട ചില അഭ്യൂഹങ്ങൾ ബിബിസി പുറത്ത് വിട്ടിട്ടുണ്ട്. അത് നമുക്കൊന്ന് പരിശോധിക്കാം.
1- ബൊറൂസിയയുടെ സൂപ്പർ സ്‌ട്രൈക്കർ എർലിങ് ഹാലണ്ടിന് വേണ്ടിയുള്ള ശ്രമത്തിലാണ് ചെൽസി.130 മില്യൺ പൗണ്ടിന്റെ ഓഫർ നൽകാനുള്ള ഒരുക്കത്തിലാണ് നിലവിലെ ചാമ്പ്യൻസ് ലീഗ് ചാമ്പ്യൻമാർ.
2-ഹാലണ്ടിനെ ലഭിച്ചില്ലെങ്കിൽ ലുക്കാകുവിനെ ടീമിൽ എത്തിക്കാനാണ് ചെൽസിയുടെ പദ്ധതി.എന്നാൽ താരത്തിന് 100 മില്യൺ പൗണ്ടിന്റെ മുകളിലാണ് ഇന്റർ ആവിശ്യപ്പെടുന്നത്.
3-ആസ്റ്റൺ വില്ല താരം ജാക്ക് ഗ്രീലിഷുമായി സിറ്റി കരാറിൽ എത്തിയതായി വാർത്തകൾ.90 മില്യൺ പൗണ്ടാണ് വില്ലക്ക് സിറ്റി ഓഫർ ചെയ്തിരിക്കുന്നത്.
4-സൂപ്പർ താരം ഹാരി കെയ്‌നുമായും സിറ്റി കരാറിൽ എത്തിയതായി റിപ്പോർട്ടുകൾ.160 മില്യൺ പൗണ്ടാണ് താരത്തിന് വേണ്ടി ചിലവഴിക്കുക.
5- മാഞ്ചസ്റ്റർ യുണൈറ്റഡ് താരം പോൾ പോഗ്ബ പിഎസ്ജിയിലേക്ക് ചേക്കേറാനുള്ള സാധ്യത വർധിക്കുന്നു. യുണൈറ്റഡ് താരത്തെ കൈവിടാൻ തീരുമാനിച്ചു കഴിഞ്ഞു.
6- കരാർ പുതുക്കാൻ താല്പര്യമില്ലെന്ന് സൂപ്പർ താരം കിലിയൻ എംബപ്പേ ക്ലബ്ബിനെയും പോച്ചെട്ടിനോയെയും അറിയിച്ചു. താരം പിഎസ്ജി വിടാൻ സാധ്യത വർധിച്ചു.
7- റെന്നസ് താരം കാമവിങ്കക്ക് വേണ്ടി ശ്രമങ്ങൾ നടത്തി യുണൈറ്റഡ്. എന്നാൽ താരത്തിന് സ്പെയിനിലേക്ക് ചേക്കേറാനാണ് താല്പര്യം.
8- സലായുടെ കരാർ പുതുക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ച് ലിവർപൂൾ.
9- ഗബ്രിയേൽ ജീസസിനെ ടീമിൽ എത്തിക്കാനുള്ള യുവന്റസിന്റെ ശ്രമങ്ങൾ തുടരുന്നു.
10- മാനുവൽ ലൊക്കാടെല്ലിയെ പിടിവിടാതെ യുവന്റസ്. ഉടൻ തന്നെ അടുത്ത ഓഫർ സമർപ്പിച്ചേക്കും.
ഏതായാലും വരും ദിവസങ്ങളിൽ ഈ റൂമറുകളിലെ ആധികാരികത കൂടുതൽ വ്യക്തമായേക്കും.