ഹാലണ്ട് ഇനി മാഞ്ചസ്റ്റർ സിറ്റിക്ക് സ്വന്തം, വിശദാംശങ്ങൾ ഇങ്ങനെ!

ബോറൂസിയയുടെ യുവ സൂപ്പർ താരമായ എർലിംഗ് ഹാലണ്ട് ഇനി മാഞ്ചസ്റ്റർ സിറ്റിക്ക് വേണ്ടി കളിച്ചേക്കും. ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിക്കപ്പെട്ടിട്ടില്ലെങ്കിലും പ്രമുഖ ഫുട്ബോൾ മാധ്യമമായ ഗോൾ ഡോട്ട് കോം ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. അടുത്ത ആഴ്ച്ച തന്നെ സിറ്റിയുമായി ഹാലണ്ട് കരാറിൽ ഒപ്പുവെക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

സിറ്റിയുമായുള്ള പേഴ്സണൽ ടെംസ് ഹാലണ്ട് അംഗീകരിച്ചു കഴിഞ്ഞിട്ടുണ്ട്. അഞ്ച് വർഷത്തെ കരാറിലായിരിക്കും ഹാലണ്ട് ഒപ്പുവെയ്ക്കുക.റയൽ മാഡ്രിഡ്, എഫ്സി ബാഴ്സലോണ, ബയേൺ മ്യൂണിക്ക് എന്നിവരൊക്കെ താൽപര്യം പ്രകടിപ്പിച്ചിരുന്നുവെങ്കിലും സിറ്റിയിലേക്ക് ചേക്കേറാൻ താരം തീരുമാനിക്കുകയായിരുന്നു.താരത്തിന്റെ പിതാവ് കളിച്ച ക്ലബ്ബ് കൂടിയാണ് മാഞ്ചസ്റ്റർ സിറ്റി.

ഹാലണ്ട് തന്റെ മെഡിക്കൽ ബെൽജിയത്തിൽ പൂർത്തിയാക്കിയതായും അറിയാൻ കഴിയുന്നുണ്ട്.താരത്തിന്റെ റിലീസ് ക്ലോസായ 75 മില്യൺ യുറോയായിരിക്കും ബോറൂസിയക്ക് ലഭിച്ചേക്കുക.സിറ്റിയിൽ കെവിൻ ഡി ബ്രൂയിനക്ക് സമാനമായ സാലറിയായിരിക്കും ഹാലണ്ട് കൈപ്പറ്റുക എന്നാണ് അറിയാൻ കഴിയുന്നത്. ഏതായാലും ഹാലണ്ട് കൂടി എത്തുമ്പോൾ സിറ്റിയുടെ കരുത്ത് ഇരട്ടിയാവുമെന്നുള്ള കാര്യത്തിൽ സംശയമില്ല.

Leave a Reply

Your email address will not be published. Required fields are marked *