ഹാലണ്ടുമായി താരതമ്യം ചെയ്യരുതെന്ന് ഹൊയ്ലുണ്ട്!

ഈ സമ്മർ ട്രാൻസ്ഫർ ജാലകത്തിലായിരുന്നു ഇംഗ്ലീഷ് പ്രീമിയർ ലീഗ് വമ്പൻമാരായ മാഞ്ചസ്റ്റർ യുണൈറ്റഡ് സ്ട്രൈക്കറായ ഹൊയ്ലുണ്ടിനെ സ്വന്തമാക്കിയിരുന്നത്.കഴിഞ്ഞ സീസണിൽ അറ്റ്ലാൻഡക്ക് വേണ്ടി തകർപ്പൻ പ്രകടനം താരം നടത്തിയിരുന്നു. 16 ഗോളുകൾ ആയിരുന്നു അദ്ദേഹം നേടിയിരുന്നത്. മാഞ്ചസ്റ്റർ യുണൈറ്റഡിനു വേണ്ടി 8 മത്സരങ്ങൾ കളിച്ച താരം മൂന്ന് ഗോളുകൾ നേടിയിട്ടുണ്ട്.

മാഞ്ചസ്റ്റർ സിറ്റിയുടെ സൂപ്പർതാരമായ ഹാലന്റിന്റെ പേരുമായി സാമ്യമുള്ളതിനാൽ രണ്ടുപേരെയും താരതമ്യം ചെയ്തുകൊണ്ട് ഫുട്ബോൾ ആരാധകർ സംസാരിക്കാറുണ്ട്. എന്നാൽ ഇതിനെ എതിർത്തുകൊണ്ട് ഹൊയ്ലുണ്ട് തന്നെ ഇപ്പോൾ രംഗത്ത് വന്നിട്ടുണ്ട്. ഫുട്ബോൾ ലോകത്തെ ഏറ്റവും മികച്ച സ്ട്രൈക്കറാണ് ഹാലണ്ടെന്നും അദ്ദേഹത്തെ താനുമായി താരത്തിനും ചെയ്യരുത് എന്നുമാണ് ഹൊയ്ലുണ്ട് പറഞ്ഞിട്ടുള്ളത്. താരത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” ഒരു ദിവസം ഹാലന്റിന്റെ ലെവലിൽ എത്താൻ എനിക്ക് കഴിയും എന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്. നിലവിൽ ഞാൻ അദ്ദേഹത്തിനൊപ്പമല്ല.ലോകത്തിലെ ഏറ്റവും മികച്ച സ്ട്രൈക്കർ ഇപ്പോൾ അദ്ദേഹമാണ്.അതുകൊണ്ടുതന്നെ അദ്ദേഹവുമായി എന്നെ താരതമ്യം ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നില്ല.പക്ഷേ ഒരു ദിവസം അദ്ദേഹത്തെപ്പോലെ ആവാൻ കഴിയുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. എനിക്കിപ്പോൾ 20 വയസ്സ് മാത്രമേയുള്ളൂ.ഒരുപാട് കാര്യങ്ങൾ എനിക്ക് ചെയ്യാനുണ്ട് ” ഇതാണ് ഹൊയ്ലുണ്ട് പറഞ്ഞിട്ടുള്ളത്.

കഴിഞ്ഞ സീസണിൽ ആയിരുന്നു മാഞ്ചസ്റ്റർ സിറ്റി ഏർലിംഗ് ഹാലന്റിനെ സ്വന്തമാക്കിയിരുന്നത്. കഴിഞ്ഞ സീസണിൽ 36 പ്രീമിയർ ലീഗ് ഗോളുകളും ആകെ 52 ഗോളുകളുമായിരുന്നു താരം നേടിയിരുന്നത്. അതേസമയം ഒക്ടോബർ 29 ആം തീയതി നടക്കുന്ന മാഞ്ചസ്റ്റർ മത്സരത്തിൽ ഈ രണ്ടു താരങ്ങളും മുഖാമുഖം വരുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *