ഹാലണ്ടും ഹൂലിയൻ ആൽവരസും ഒരുമിച്ചിറങ്ങുമോ? ലിവർപൂളിനെതിരായ ഫൈനലിന് മുന്നേ പെപ് പറയുന്നു!
ഇന്ന് കമ്മ്യൂണിറ്റി ഷീൽഡിൽ നടക്കുന്ന ഫൈനൽ മത്സരത്തിൽ വമ്പന്മാരുടെ പോരാട്ടമാണ് ഫുട്ബോൾ ലോകത്തെ കാത്തിരിക്കുന്നത്. കരുത്തരായ മാഞ്ചസ്റ്റർ സിറ്റിയും ലിവർപൂളും തമ്മിലാണ് കിരീടത്തിന് വേണ്ടി പോരടിക്കുക. ഇന്ന് രാത്രി ഇന്ത്യൻ സമയം 9:30-നാണ് ഈയൊരു മത്സരം അരങ്ങേറുക.
ഈ മത്സരത്തിനു മുന്നേ മാഞ്ചസ്റ്റർ സിറ്റിയുടെ പരിശീലകനായ പെപ് ഗ്വാർഡിയോള ചില കാര്യങ്ങൾ സംസാരിച്ചിട്ടുണ്ട്.ഈ ട്രാൻസ്ഫർ ജാലകത്തിൽ സ്വന്തമാക്കിയ സൂപ്പർ സ്ട്രൈക്കർമാരായ ഹാലണ്ടിനും ഹൂലിയൻ ആൽവരസിനും നിലവിലെ സിസ്റ്റത്തിൽ ഒരുമിച്ചു കളിക്കാനാവുമെന്നാണ് പെപ് പറഞ്ഞിട്ടുള്ളത്.കൂടാതെ ആൽവരസിനെ ഇദ്ദേഹം പ്രശംസിക്കുകയും ചെയ്തിട്ടുണ്ട്.പെപ്പിന്റെ വാക്കുകളെ ഗോൾ ഡോട്ട് കോം റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.
— Murshid Ramankulam (@Mohamme71783726) July 30, 2022
“ഞങ്ങൾ ടൈറ്റർ വിങ്‌സുമായി കളിക്കുകയാണെങ്കിൽ ഹാലണ്ടിനെയും ജൂലിയൻ ആൽവരസിനെയും ഒരുമിച്ച് ഇറക്കാം.കൂടുതൽ ഓപ്പൺ ഫ്ലാങ്ക്സായി കളിക്കുകയാണെങ്കിൽ അത്ര സാധിക്കില്ല.ആൽവരസ് ഇതിനോടകം തന്നെ ടീമുമായി അഡാപ്റ്റായി കഴിഞ്ഞിട്ടുണ്ട്.ഒരു മികച്ച താരത്തിന് വളരെ എളുപ്പത്തിൽ തന്നെ അഡാപ്റ്റാവാൻ സാധിക്കും.ഹൂലിയൻ ആൽവരസ് ഒരു അസാധാരണമായ സൈനിങ്ങാണ്.അദ്ദേഹത്തിന് ഗോളുകൾ നേടാൻ കഴിയും. അതിനുപുറമേ അദ്ദേഹം ഒരു ടീം പ്ലയറുമാണ് ” ഇതാണ് പെപ് ഗ്വാർഡിയോള പറഞ്ഞിട്ടുള്ളത്.
കഴിഞ്ഞ ബയേണിനെതിരെയുള്ള മത്സരത്തിൽ ഹാലണ്ട് സിറ്റിക്ക് വേണ്ടി അരങ്ങേറ്റം കുറിക്കുകയും ഗോൾ നേടുകയും ചെയ്തിരുന്നു. ഇന്നത്തെ ഫൈനൽ മത്സരത്തിൽ ഇരുവരെയും പെപ് ഒരുമിച്ച് ഇറക്കുമോ എന്നുള്ളതാണ് ആരാധകർ ഉറ്റുനോക്കുന്നത്.