ഹാട്രിക് നേട്ടവുമായി ഹാവെർട്സ്, ആറു ഗോളിന്റെ വിജയവുമായി ചെൽസി !
കരബാവോ കപ്പിൽ ഇന്നലെ നടന്ന മത്സരത്തിൽ ചെൽസിക്ക് കൂറ്റൻ ജയം. എതിരില്ലാത്ത ആറു ഗോളുകൾക്കാണ് ചെൽസി എതിരാളികളായ ബാൺസ്ലിയെ തകർത്തു വിട്ടത്. ഹാട്രിക് നേടിയ കായ് ഹാവെർട്സാണ് ചെൽസിയുടെ വിജയശില്പി. മത്സരത്തിലുടനീളം ആധിപത്യം പുലർത്തിയ ബ്ലൂസ് ബാൺസ്ലിയുടെ പിഴവുകളും മുതലെടുക്കുകയായിരുന്നു. ശേഷിച്ച ഗോളുകൾ ടമ്മി എബ്രഹാം, റോസ് ബാർക്ലി, ഒലിവർ ജിറൂദ് എന്നിവർ നേടി. തിയാഗോ സിൽവ, ബെൻ ചിൽവെൽ എന്നിവർ അരങ്ങേറ്റം കുറിച്ച മത്സരമായിരുന്നു ഇത്. അതേ സമയം സൂപ്പർ താരം ടിമോ വെർണർക്ക് ലംപാർഡ് ആദ്യ ഇലവനിൽ സ്ഥാനം നൽകിയിരുന്നില്ല. ആദ്യ പകുതിയിൽ രണ്ട് ഗോളുകൾ മാത്രം നേടിയ ചെൽസി രണ്ടാം പകുതിയിലാണ് നാലെണ്ണം അടിച്ചു കൂട്ടിയത്.
⚽️ @TammyAbraham
— Chelsea FC (@ChelseaFC) September 23, 2020
⚽️⚽️⚽️ @KaiHavertz29
⚽️ @RBarkley8
⚽️ @_OlivierGiroud_
We're through to the next round! #CHEBAR pic.twitter.com/j9wFXjGX7q
മത്സരത്തിന്റെ പത്തൊൻപതാം മിനുട്ടിൽ ടമ്മി എബ്രഹാമാണ് ആദ്യ ഗോൾ നേടിയത്. 28-ആം മിനുട്ടിൽ ഹാവെർട്സിന്റെ ഗോൾ വന്നു. മൗണ്ടിന്റെ പാസിൽ നിന്നാണ് താരം വലകുലുക്കിയത്. 49-ആം മിനുട്ടിൽ ബാർക്ലിയാണ് മൂന്നാം നിക്ഷേപിച്ചത്. 55-ആം മിനുട്ടിൽ എബ്രഹാമിന്റെ പാസിൽ നിന്ന് തന്നെ ഹാവെർട്സ് രണ്ടാം ഗോൾ നേടി. അധികം വൈകിയില്ല, മൂന്നാം ഗോളും വന്നു. 65-ആം മിനുട്ടിലാണ് എബ്രഹാമിന്റെ പാസിൽ നിന്ന് ഹാവെർട്സ് ഹാട്രിക് തികച്ചത്. പിന്നീട് ജിറൂദിന്റെ ഊഴമായിരുന്നു. ചിൽവെല്ലിന്റെ പാസിൽ നിന്ന് ഒരു ഹെഡറിലൂടെ താരം വലകുലുക്കി കൊണ്ട് ഗോൾപട്ടിക പൂർത്തിയാക്കി.
.@KaiHavertz29's first goal for the Blues! 🙌
— Chelsea FC (@ChelseaFC) September 24, 2020
(That @TammyAbraham dummy too… 🤤) pic.twitter.com/XIBpQ5hzSI