സർക്കസ് തുടങ്ങട്ടെ : ക്രിസ്റ്റ്യാനോയുടെ ട്രാൻസ്ഫർ സാഗയിൽ ക്ഷമ നശിച്ച് യുണൈറ്റഡിന്റെ ഇതിഹാസ താരങ്ങൾ!
കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ ജാലകത്തിന് സമാനമായി കൊണ്ട് ഈ സമ്മർ ട്രാൻസ്ഫർ ജാലകത്തിലും ക്രിസ്റ്റ്യാനോ റൊണാൾഡോ തന്നെയാണ് നിറഞ്ഞുനിൽക്കുന്നത്. കഴിഞ്ഞ സമ്മറിൽ മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് തിരിച്ചെത്തിയ റൊണാൾഡോക്ക് ഇപ്പോൾ യുണൈറ്റഡ് വിടാനാണ് താല്പര്യം. ഇതിനുള്ള അനുമതി അദ്ദേഹം ക്ലബ്ബിനോട് ചോദിച്ചിട്ടുമുണ്ട്.
മാത്രമല്ല ഇതുവരെ മാഞ്ചസ്റ്റർ യുണൈറ്റഡിനൊപ്പം റൊണാൾഡോ പരിശീലനത്തിന് എത്തിയിട്ടില്ല. റൊണാൾഡോ മാത്രമാണ് നിലവിൽ ക്ലബ്ബിനൊപ്പം ചേരാനുള്ള ഏക താരം. ഫാമിലി കാരണങ്ങളാണ് റൊണാൾഡോ ചൂണ്ടി കാണിക്കുന്നതെങ്കിലും അദ്ദേഹം തന്റെ ഭാവിയെക്കുറിച്ചുള്ള ആലോചനയിലാണ് എന്നാണ് മാധ്യമങ്ങളുടെ കണ്ടെത്തൽ.
ഏതായാലും റൊണാൾഡോയുടെ ഈ ഒരു ട്രാൻസ്ഫർ സാഗയിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഇതിഹാസതാരങ്ങൾ കടുത്ത അസംതൃപ്തരാണ്.യുണൈറ്റഡ് ഇതിഹാസമായ പോൾ ഷോൾസ് ഇതിനെ പരിഹസിച്ചുകൊണ്ട് രംഗത്ത് വന്നിട്ടുണ്ട്. അതായത് റൊണാൾഡോ യുണൈറ്റഡ് വിടാൻ തീരുമാനിച്ചു എന്ന വാർത്തയുടെ സ്ക്രീൻഷോട്ട് പങ്കുവെച്ചുകൊണ്ട് ഇദ്ദേഹം ” സർക്കസ് ആരംഭിക്കട്ടെ ” എന്നാണ് ക്യാപ്ഷനായി കൊണ്ട് നൽകിയിട്ടുള്ളത്. റൊണാൾഡോയുടെ ട്രാൻസ്ഫർ വിഷയങ്ങളെയാണ് അദ്ദേഹം സർക്കസ് എന്ന് പരിഹസിച്ചിരിക്കുന്നത്.സർക്കസ് കൂടാരത്തിന്റെ ഒരു ഇമോജിയും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്.
Paul Scholes responds to Cristiano Ronaldo transfer saga at United #mufc https://t.co/x13U2ypTY3
— Man United News (@ManUtdMEN) July 6, 2022
അതേസമയം റൊണാൾഡോയുടെ ട്രാൻസ്ഫർ സാഗക്കെതിരെ ഗാരി നെവിലും നേരത്തെ രംഗത്ത് വന്നിരുന്നു. എത്രയും പെട്ടെന്ന് റൊണാൾഡോയുടെ കാര്യം തീർപ്പാക്കൂ എന്നായിരുന്നു ഗാരി നെവിൽ യുണൈറ്റഡിനോട് നിർദ്ദേശിച്ചിരുന്നത്.
ചുരുക്കത്തിൽ യുണൈറ്റഡിനെ ഇക്കാര്യത്തിൽ വലിച്ചിഴക്കുന്നതിനോട് പല ഇതിഹാസതാരങ്ങൾക്കും എതിർപ്പുണ്ട്. വളരെ വേഗത്തിൽ ഒരു അന്തിമ തീരുമാനത്തിൽ എത്താനാണ് പലരും ഇപ്പോൾ ആഗ്രഹിക്കുന്നത്.