സൗദിയിലെ രാജാവാകാൻ സലാ ലിവർപൂൾ വിടും:മുൻ താരം

ലിവർപൂളിന്റെ ഈജിപ്ഷൻ സൂപ്പർതാരമായ മുഹമ്മദ് സലാക്ക് വേണ്ടി കഴിഞ്ഞ സമ്മറിൽ തന്നെ സൗദി അറേബ്യൻ ക്ലബ് ആയ അൽ ഇത്തിഹാദ് ശ്രമങ്ങൾ നടത്തിയിരുന്നു. 230 മില്യൺ യുറോയെന്ന ഭീമമായ തുക അവർ ഓഫർ ചെയ്തിരുന്നുവെങ്കിലും ലിവർപൂൾ അത് നിരസിക്കുകയായിരുന്നു. പക്ഷേ വരുന്ന സമ്മറിൽ താരത്തിനു വേണ്ടി കൂടുതൽ ശ്രമങ്ങൾ നടത്താനാണ് സൗദി ക്ലബ്ബിന്റെ പ്ലാൻ.235 മില്യൺ യുറോ ഓഫർ ചെയ്യും എന്നാണ് പുറത്തേക്ക് വരുന്ന റിപ്പോർട്ടുകൾ.എന്ത് വിലകൊടുത്തും അദ്ദേഹത്തെ കൊണ്ടുവരണം എന്നാണ് സൗദി തീരുമാനിച്ചിരിക്കുന്നത്.

ലിവർപൂളിന്റെ മുൻ താരമായിരുന്ന മാർക്ക് ലോറൻസൺ ഇക്കാര്യത്തിൽ തന്നെ അഭിപ്രായം രേഖപ്പെടുത്തിയിട്ടുണ്ട്. അതായത് വരുന്ന സമ്മറിൽ സലാ ലിവർപൂൾ വിടും എന്നുള്ളത് 100% ഉറപ്പായ കാര്യമാണ് എന്നാണ് ഇദ്ദേഹം പറഞ്ഞിട്ടുള്ളത്. സൗദിയുടെ രാജാവാകാനാണ് സലാ പോകുന്നതെന്നും ഇദ്ദേഹം കൂട്ടിച്ചേർത്തിട്ടുണ്ട്.ലോറൻസണിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” ഈ സമ്മറിൽ സലാ ലിവർപോൾ വിടും എന്നുള്ളത് 100 ശതമാനം ഉറപ്പാണ്.ഈ സീസണിൽ എന്തൊക്കെ സംഭവിച്ചാലും അദ്ദേഹം ക്ലബ്ബ് വിടും.എനിക്ക് തോന്നുന്നത് കഴിഞ്ഞ സമ്മറിൽ തന്നെ ഡീൽ സംഭവിച്ചു എന്നാണ്. വലിയ തുക ലഭിക്കുന്നതിലൂടെ ലിവർപൂളിന് കൂടുതൽ താരങ്ങളെ എത്തിക്കാൻ സാധിക്കും.സലായാവട്ടെ സൗദിയിലെ രാജാവുമാകും.കഴിഞ്ഞ സമ്മറിൽ തന്നെ അദ്ദേഹത്തിന് പോകാമായിരുന്നു. പക്ഷേ സലാ അതിന് തയ്യാറായില്ല “ഇതാണ് മുൻ ലിവർപൂൾ താരം പറഞ്ഞിട്ടുള്ളത്.

ഈ സീസൺ അവസാനിക്കുന്നതോടുകൂടി ലിവർപൂളിന്റെ പരിശീലക സ്ഥാനത്തുനിന്ന് ക്ലോപ് പടിയിറങ്ങുകയാണ്. അതുകൊണ്ടുതന്നെ സലാ ക്ലബ്ബ് വിടാനുള്ള സാധ്യതകൾ വർദ്ധിക്കുകയാണ് ചെയ്തിട്ടുള്ളത്.ഈ സീസണിൽ പതിവുപോലെ മികച്ച പ്രകടനം പുറത്തെടുക്കാൻ താരത്തിന് കഴിഞ്ഞിട്ടുണ്ട്. പ്രീമിയർ ലീഗിൽ 14 ഗോളുകളും എട്ട് അസിസ്റ്റുകളും അദ്ദേഹം നേടിക്കഴിഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *