സ്‌ക്വാഡിൽ ഉണ്ടാവുമോ?ക്രിസ്റ്റ്യാനോയുടെ കാര്യത്തിലുള്ള ഏറ്റവും പുതിയ അപ്ഡേറ്റ് പുറത്ത് വിട്ട് ഫാബ്രിസിയോ!

സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഭാവി ഇപ്പോഴും അനിശ്ചിതത്വത്തിലാണ്. അദ്ദേഹം മാഞ്ചസ്റ്റർ യുണൈറ്റഡ് വിട്ട് കൊണ്ട് പുറത്തു പോവുമോ ഇല്ലയോ എന്നുള്ളത് ഇതുവരെ സ്ഥിരീകരിക്കപ്പെട്ടിട്ടില്ല.ക്ലബ്ബ് വിടാനുള്ള അനുമതി അദ്ദേഹം യുണൈറ്റഡിനോട് തേടി കഴിഞ്ഞു എന്നുള്ളത് ഒട്ടുമിക്ക മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

ഏതായാലും റൊണാൾഡോയുടെ കാര്യത്തിലുള്ള ഏറ്റവും പുതിയ അപ്ഡേറ്റ് പ്രമുഖ ഫുട്ബോൾ ജേണലിസ്റ്റായ ഫാബ്രിസിയോ റൊമാനോ ഇപ്പോൾ നൽകി കഴിഞ്ഞിട്ടുണ്ട്.അതായത് റൊണാൾഡോ ഇതുവരെ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പ്രീ സീസൺ പരിശീലനത്തിന് എത്തിയിട്ടില്ല. മാത്രമല്ല താരം യുണൈറ്റഡിന്റെ പ്രീ സീസൺ സ്‌ക്വാഡിന്റെ ഭാഗമായേക്കില്ല.

ബാങ്കോങ്ങിലേക്കാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് ആദ്യ പ്രീ സീസൺ മത്സരങ്ങൾക്ക് വേണ്ടി പറക്കുക. ഈ ടീമിനൊപ്പം റൊണാൾഡോ ഉണ്ടാവില്ല. വ്യക്തിപരമായും കുടുംബപരമായും ഉള്ള ചില പ്രശ്നങ്ങളാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ ചൂണ്ടിക്കാണിച്ചിരിക്കുന്നത്.അതുകൊണ്ടുതന്നെ മാഞ്ചസ്റ്റർ യുണൈറ്റഡ് താരത്തിന് കൂടുതൽ സമയം അനുവദിക്കാനും ഇപ്പോൾ തീരുമാനിച്ചിട്ടുണ്ട്. അതായത് ടീമിനൊപ്പം ചേരാത്തതിന് താരത്തിനെതിരെ യുണൈറ്റഡ് നടപടികളൊന്നും കൈക്കൊണ്ടെക്കില്ല.

അതേസമയം റൊണാൾഡോ തന്റെ ഭാവിയെ കുറിച്ചുള്ള ആലോചനയിലാണ് എന്നാണ് മാധ്യമങ്ങളുടെ കണ്ടെത്തൽ. ഒരുപക്ഷേ തനിക്ക് അനുയോജ്യമായ ക്ലബ്ബ് കണ്ടെത്താനുള്ള ശ്രമങ്ങളിലായിരിക്കും നിലവിൽ റൊണാൾഡോയുള്ളത്. താരം ചെൽസിയിലേക്ക് ചേക്കേറുമെന്നുള്ള അഭ്യൂഹങ്ങൾ ഒക്കെ സജീവമാണ്. ഏതായാലും ഏത് രൂപത്തിലുള്ള ഒരു തീരുമാനമായിരിക്കും റൊണാൾഡോ എടുക്കുക എന്നുള്ളത് കാത്തിരുന്നു കാണേണ്ട കാര്യമാണ്.

Leave a Reply

Your email address will not be published. Required fields are marked *