സ്ലോട്ട് + സലാ :ലിവർപൂൾ വേറെ ലെവൽ!

ഇന്നലെ ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ നടന്ന മത്സരത്തിൽ തകർപ്പൻ വിജയം സ്വന്തമാക്കാൻ വമ്പൻമാരായ ലിവർപൂളിന് സാധിച്ചിരുന്നു. എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് ചിരവൈരികളായ മാഞ്ചസ്റ്റർ യുണൈറ്റഡിനെ അവർ പരാജയപ്പെടുത്തിയത്. സൂപ്പർ താരം മുഹമ്മദ് സലാ മത്സരത്തിൽ ഗംഭീര പ്രകടനമാണ് നടത്തിയത്.ഒരു ഗോളും രണ്ട് അസിസ്റ്റുകളും അദ്ദേഹം നേടുകയായിരുന്നു. ഇരട്ട ഗോളുകൾ നേടിക്കൊണ്ട് ലൂയിസ് ഡയസും ഈ വിജയത്തിൽ നിർണായക പങ്കു വഹിച്ചിട്ടുണ്ട്.

കഴിഞ്ഞ സീസൺ അവസാനിച്ചതോടുകൂടി ക്ലോപ് ലിവർപൂൾ വിട്ടിരുന്നു. പകരം എത്തിയ സ്ലോട്ടിന് കീഴിൽ ലിവർപൂളിന് തിളങ്ങാനാകുമോ എന്ന സംശയം പലരും പ്രകടിപ്പിച്ചിരുന്നു.എന്നാൽ ആ സംശയങ്ങൾക്കൊന്നും ഇനി സ്ഥാനമില്ല.തകർപ്പൻ പ്രകടനമാണ് അദ്ദേഹത്തിന് കീഴിലും ലിവർപൂൾ നടത്തുന്നത്.പ്രീമിയർ ലീഗിൽ കളിച്ച മൂന്നു മത്സരങ്ങളിൽ മൂന്നിലും വിജയിക്കാൻ ലിവർപൂളിന് കഴിഞ്ഞു. ആകെ 7 ഗോളുകൾ നേടിയപ്പോൾ ഒരു ഗോൾ പോലും അവർക്ക് വഴങ്ങേണ്ടി വന്നില്ല എന്നുള്ളത് ശ്രദ്ധേയമാണ്. കൂടാതെ യുണൈറ്റഡിനെതിരെയുള്ള ആദ്യ മത്സരത്തിൽ തന്നെ വിജയം സ്വന്തമാക്കുന്ന രണ്ടാമത്തെ ലിവർപൂൾ പരിശീലകനാവാനും സ്ലോട്ടിന് സാധിച്ചിട്ടുണ്ട്. 1936ൽ ജോർജ് കേയാണ് ഈ നേട്ടത്തിൽ ആദ്യമെത്തിയ ലിവർപൂൾ പരിശീലകൻ.

ഇനി സ്ലോട്ടിന് കീഴിൽ സലാ നടത്തുന്ന പ്രകടനം കൂടി എടുത്തു പറയേണ്ടതുണ്ട്. മൂന്ന് പ്രീമിയർ ലീഗ് മത്സരങ്ങളിൽ നിന്ന് 6 ഗോൾ പങ്കാളിത്തങ്ങൾ വഹിക്കാൻ സലാക്ക് കഴിഞ്ഞിട്ടുണ്ട്. മൂന്ന് ഗോളുകളും മൂന്ന് അസിസ്റ്റുകളുമാണ് അദ്ദേഹത്തിന്റെ സമ്പാദ്യം. ഇന്നലത്തെ മത്സരത്തിൽ പ്ലെയർ ഓഫ് ദി മാച്ച് സ്വന്തമാക്കിയത് സലാ തന്നെയാണ്.അദ്ദേഹത്തിന്റെ കണക്കുകൾ നമുക്കൊന്ന് പരിശോധിക്കാം.

54 touches
1 goal
3 shots/1 on target (0.50 xG)
2 assists (🥇)
3 big chances created (🥇)
26/34 accurate passes (0.63 xA)
2/4 successful dribbles
5/9 duels won
9.5 Sofascore Rating (🥇)

ഇങ്ങനെയാണ് അദ്ദേഹത്തിന്റെ പ്രകടനം വരുന്നത്.നിലവിൽ സ്ലോട്ടും സലായും ചേർന്നുകൊണ്ട് ലിവർപൂളിനെ കൂടുതൽ മികവിലേക്ക് മാറ്റിയെടുക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *