സ്റ്റാർട്ടിങ് ഇലവനിൽ സ്ഥിരമായി സ്ഥാനം നേടാൻ വേണ്ടതെന്ത്? ഗർനാച്ചോക്ക് ടെൻ ഹാഗിന്റെ ഉപദേശം!
ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ നടന്ന കഴിഞ്ഞ മത്സരത്തിൽ വിജയം നേടാൻ മാഞ്ചസ്റ്റർ യുണൈറ്റഡിന് സാധിച്ചിരുന്നു. എതിരില്ലാത്ത രണ്ടു ഗോളുകൾക്കായിരുന്നു യുണൈറ്റഡ് വോൾവ്സിനെ പരാജയപ്പെടുത്തിയത്. യുണൈറ്റഡ് ആദ്യ ഗോൾ മാർഷ്യലാണ് നേടിയതെങ്കിൽ രണ്ടാം ഗോൾ യുവ സൂപ്പർതാരമായ ഗർനാച്ചോയായിരുന്നു സ്വന്തമാക്കിയിരുന്നത്. പകരക്കാരനായി വന്ന താരം തകർപ്പൻ ഗോളാണ് നേടിയിരുന്നത്.
പരിക്കിൽ നിന്നും മുക്തനായ ഗർനാച്ചോ പകരക്കാരന്റെ റോളിലാണ് യുണൈറ്റഡിന് വേണ്ടി കളത്തിലേക്ക് എത്താറുള്ളത്. സ്റ്റാർട്ടിങ് ഇലവനിൽ സ്ഥിരമായി സ്ഥാനം നേടാൻ ഗർനാച്ചോക്ക് വേണ്ടതെന്ത് എന്നുള്ള കാര്യത്തിൽ യുണൈറ്റഡ് പരിശീലകനായ ടെൻ ഹാഗ് പല ഉപദേശങ്ങളും താരത്തിന് നൽകിയിട്ടുണ്ട്. ഒരുപാട് കാര്യങ്ങൾ ഗർനാച്ചോ ചെയ്യാനുണ്ട് എന്നാണ് ടെൻ ഹാഗ് വ്യക്തമാക്കിയിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
Ten Hag x Garnacho 🔴❤️ pic.twitter.com/In5cuucKcu
— UtdPlug (@UtdPlug) May 14, 2023
” മികച്ച പ്രതിഭയുള്ളവർ മികച്ച രൂപത്തിലുള്ള പക്വതയും കാണിക്കേണ്ടതുണ്ട്. അടുത്ത കാര്യം എതിരാളികളിൽ ആധിപത്യം സ്ഥാപിക്കാൻ കഴിയും എന്ന് വിശ്വസിക്കേണ്ടതുണ്ട്.ഇതൊക്കെ ഗർനാച്ചോ ഇപ്പോൾ പ്രകടമാക്കുന്നുണ്ട്.യഥാർത്ഥ തീരുമാനങ്ങൾ എടുക്കുക,എപ്പോഴും തികഞ്ഞ ബോധ്യത്തോടെ കൂടിയിരിക്കുക,സാഹചര്യങ്ങളെ നിരീക്ഷിക്കുക, എപ്പോൾ ഒറ്റക്ക് മുന്നേറണം? എപ്പോൾ പുറകിലേക്ക് വരണം?എപ്പോൾ ഗോളിലേക്ക് പോകണം എന്നുള്ള കാര്യങ്ങളിൽ ഒക്കെ യഥാർത്ഥ തീരുമാനങ്ങൾ എടുക്കുക.അങ്ങനെയുള്ള യഥാർത്ഥ തീരുമാനങ്ങളാണ് ഒരു കളിക്കാരനെ മികച്ച കളിക്കാരനാക്കി മാറ്റുന്നത്. തീർച്ചയായും വളരെയധികം ധീരനായ പ്രതിഭയുള്ള താരമാണ് ഗർനാച്ചോ.തീർച്ചയായും നിങ്ങൾ കഠിനാധ്വാനം ചെയ്താൽ സ്റ്റാർട്ടിങ് ഇലവനിൽ സ്ഥിരമാകും. തീർച്ചയായും അതിനെ നിങ്ങൾക്ക് തന്നെ ഒരു കൃത്യമായ പ്ലാൻ ആവശ്യമാണ് “ടെൻ ഹാഗ് പറഞ്ഞു.
എല്ലാ കോമ്പറ്റീഷനുകളിലുമായി ആകെ 6 ഗോളുകളാണ് ഈ സീസണിൽ ഈ അർജന്റൈൻ സൂപ്പർ താരം നേടിയിട്ടുള്ളത്.കൂടുതൽ അവസരങ്ങൾ താരത്തിന് ലഭിക്കുമെന്ന് തന്നെയാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.