സ്റ്റാർട്ടിങ് ഇലവനിലെ അരങ്ങേറ്റത്തിൽ തന്നെ ഇരട്ടഗോൾ,അർജന്റീനയുടെ പ്രതീക്ഷകൾ വർദ്ധിപ്പിച്ച് ഹൂലിയൻ ആൽവരസ്!

ഇന്നലെ പ്രീമിയർ ലീഗിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത ആറ് ഗോളുകൾക്കാണ് മാഞ്ചസ്റ്റർ നോട്ടിങ്ഹാം ഫോറസ്റ്റിനെ പരാജയപ്പെടുത്തിയത്. മത്സരത്തിൽ മിന്നുന്ന പ്രകടനമാണ് സിറ്റി കാഴ്ചവെച്ചത്. സൂപ്പർ താരം എർലിംഗ് ഹാലണ്ട് തുടർച്ചയായ രണ്ടാമത്തെ മത്സരത്തിലും ഹാട്രിക്ക് കരസ്ഥമാക്കുകയായിരുന്നു.അർജന്റൈൻ യുവസൂപ്പർ താരം ഹൂലിയൻ ആൽവരസ് ഇരട്ട ഗോളുകൾ നേടിയപ്പോൾ കാൻസെലോയാണ് ഒരു ഗോൾ കരസ്ഥമാക്കിയത്.

ഹാലണ്ടിന്റെ ഹാട്രിക്ക് നേട്ടം ആഘോഷിക്കപ്പെടുമ്പോൾ പലരും വിസ്മരിക്കപ്പെടുന്ന ഒരു പേരാണ് ഹൂലിയൻ ആൽവരസിന്റെത്. ആദ്യമായാണ് താരത്തിന് പെപ് ഗ്വാർഡിയോള പ്രീമിയർ ലീഗിൽ സ്റ്റാർട്ടിങ് ഇലവനിൽ ഇടം നൽകുന്നത്.ഹാലണ്ട് ഉണ്ടായതിനാൽ താരം വിങ്ങിലായിരുന്നു കളിച്ചിരുന്നത്. എന്നാൽ തനിക്ക് ലഭിച്ച ഈ അവസരം കൃത്യമായി മുതലെടുക്കാൻ ഈ സൂപ്പർ താരത്തിന് കഴിഞ്ഞിട്ടുണ്ട്.

മത്സരത്തിൽ നേടിയ രണ്ടു ഗോളുകളും ആൽവരസിന്റെ ഫിനിഷിങ് മികവ് വിളിച്ചോതുന്ന ഗോളകളായിരുന്നു.65,87 മിനിട്ടുകളിലായിരുന്നു താരം ഗോളുകൾ നേടിയത്. പ്രീമിയർ ലീഗിലെ അരങ്ങേറ്റ ഗോൾ കൂടിയാണ് ആൽവരസ് ഇന്നലെ സ്വന്തമാക്കിയിട്ടുള്ളത്. നേരത്തെ എഫ് സി ബാഴ്സലോണക്കെതിരെ നടന്ന സൗഹൃദമത്സരത്തിലും ആൽവരസ് വല കുലുക്കിയിരുന്നു.

ഏതായാലും താരത്തിന്റെ ഈ പ്രകടനം അർജന്റീനക്ക് ഏറെ പ്രതീക്ഷകൾ നൽകുന്നതാണ്. വരുന്ന ഖത്തർ വേൾഡ് കപ്പിൽ അർജന്റീനയുടെ സ്ട്രൈക്കർ റോളിൽ പകരക്കാരനായി കൊണ്ടെങ്കിലും ആൽവരസ് ഉണ്ടാവുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. ഇന്നലെ നോട്ടിങ്ഹാമിനെതിരെ താരം പുറത്തെടുത്ത പ്രകടനത്തിന്റെ കണക്കുകൾ താഴെ നൽകുന്നു.

92% passing accuracy
5 touches in the opp. box
5 shots
3 shots on target
2 goals
0.6 xG

Leave a Reply

Your email address will not be published. Required fields are marked *