സ്റ്റാംഫോർഡ് ബ്രിഡ്ജിൽ ഫ്രീകിക്ക് ഗോളുമായി ഈഡൻ ഹസാർഡ്!

2012 മുതൽ 2019 വരെ ഇംഗ്ലീഷ് പ്രീമിയർ ലീഗ് വമ്പൻമാരായ ചെൽസിക്ക് വേണ്ടി കളിച്ചിട്ടുള്ള താരമാണ് ഈഡൻ ഹസാർഡ്.ഈ കാലയളവിൽ ചെൽസിയെ മുന്നോട്ട് നയിച്ചിരുന്നതും ഹസാർഡ് തന്നെയായിരുന്നു.പിന്നീട് 2019ൽ വലിയ പ്രതീക്ഷകളോടുകൂടിയായിരുന്നു ഹസാർഡ് റയൽ മാഡ്രിഡിൽ എത്തിയത്.അതോടെ എല്ലാം തകിടം മറിഞ്ഞു.ഹസാർഡിന് റയൽ മാഡ്രിഡിൽ തിളങ്ങാൻ സാധിക്കാതെ പോവുകയായിരുന്നു.

പരിക്ക് കാരണവും മറ്റു പ്രശ്നങ്ങളാലും അദ്ദേഹത്തിന് റയൽ മാഡ്രിഡിൽ ഒന്നും ചെയ്യാൻ കഴിഞ്ഞില്ല. നാല് വർഷം റയലിൽ ചെലവഴിച്ച താരം പിന്നീട് വിരമിക്കൽ പ്രഖ്യാപനവും നടത്തി. 33 വയസ്സനിടെ തന്നെ ഹസാർഡ് തന്റെ കരിയർ അവസാനിപ്പിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം ഹസാർഡ് ഒരു ചാരിറ്റി മത്സരത്തിൽ പങ്കെടുത്തിരുന്നു. ചെൽസിയുടെ മൈതാനമായ സ്റ്റാംഫോർഡ് ബ്രിഡ്ജിൽ വെച്ചുകൊണ്ടായിരുന്നു ഈ ചാരിറ്റി മത്സരം നടന്നിരുന്നത്.

ഇംഗ്ലണ്ടും വേൾഡ് ഇലവനും തമ്മിലായിരുന്നു മത്സരം അരങ്ങേറിയിരുന്നത്. മുൻ ഇംഗ്ലീഷ് താരങ്ങൾ അണിനിരന്നപ്പോൾ വേൾഡ് ഇലവനിൽ മറ്റ് ഇതിഹാസങ്ങൾ അണിനിരന്നു. വേൾഡ് ഇലവനിൽ കളിച്ചിരുന്ന ഈഡൻ ഹസാർഡ് ഈ മത്സരത്തിനിടയിൽ ഒരു തകർപ്പൻ ഫ്രീകിക്ക് നേടുകയും ചെയ്തിട്ടുണ്ട്. ഇംഗ്ലീഷ് ഇതിഹാസ ഗോൾ കീപ്പർ ഡേവിഡ് ജെയിംസായിരുന്നു ഗോൾ പോസ്റ്റിൽ ഉണ്ടായിരുന്നത്.

സോക്കർ എയ്ഡായിരുന്നു ഈ ചാരിറ്റി മത്സരം സംഘടിപ്പിച്ചിരുന്നത്.മത്സരത്തിൽ ഇംഗ്ലണ്ട് വിജയിച്ചിട്ടുണ്ട്.മൂന്നിനെതിരെ ആറ് ഗോളുകൾക്കായിരുന്നു അവരുടെ വിജയം. എന്നിരുന്നാലും ചെൽസിയുടെ തട്ടകത്തിൽ ഹസാർഡ് ഫ്രീകിക്ക് ഗോൾ നേടിയത് അവരുടെ ആരാധകരെ സന്തോഷിപ്പിച്ചിട്ടുണ്ട്.പീറ്റർ ചെക്ക്,തിയോ വാൽക്കോട്ട്,ഡെൽ പിയറോ തുടങ്ങിയ മറ്റു ഇതിഹാസങ്ങളും ഈ മത്സരത്തിന്റെ ഭാഗമായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *