സ്റ്റാംഫോഡിൽ ലുക്കാക്കു ഷോ, ചെൽസിക്ക് തകർപ്പൻ ജയം!
പ്രീമിയർ ലീഗിൽ നടന്ന നാലാം റൗണ്ട് പോരാട്ടത്തിൽ നീലപ്പടക്ക് വിജയം. എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് ചെൽസി ആസ്റ്റൺ വില്ലയെ പരാജയപ്പെടുത്തിയത്. ഇരട്ട ഗോളുകൾ നേടിയ റൊമേലു ലുക്കാക്കുവാണ് ചെൽസിക്ക് മിന്നുന്ന ജയം സമ്മാനിച്ചത്. ശേഷിച്ച ഗോൾ കൊവാസിച്ചിന്റെ വകയായിരുന്നു. ജയത്തോടെ പോയിന്റ് ടേബിളിൽ രണ്ടാം സ്ഥാനത്തേക്ക് കയറാൻ ചെൽസിക്ക് സാധിച്ചു. നാല് മത്സരങ്ങളിൽ നിന്ന് 10 പോയിന്റാണ് ബ്ലൂസിന്റെ സമ്പാദ്യം.
Chelsea become the 2nd team to reach 600 #PL wins, with Romelu Lukaku scoring twice in a convincing win#CHEAVL pic.twitter.com/V13b0rExqJ
— Premier League (@premierleague) September 11, 2021
മത്സരത്തിന്റെ 15-ആം മിനുട്ടിലാണ് ലുക്കാക്കു ചെൽസിക്ക് ലീഡ് നേടികൊടുക്കുന്നത്.കൊവാസിച്ചിന്റെ പാസ് സ്വീകരിച്ച ലുക്കാക്കു ഡിഫൻഡറെ കബളിപ്പിച്ച് ഗോൾ നേടുകയായിരുന്നു.49-ആം മിനിറ്റിലാണ് കൊവാസിച് ഗോൾ നേടിയത്. ആസ്റ്റൺ വില്ലയുടെ പ്രതിരോധത്തിന്റെ പിഴവ് മുതലെടുത്താണ് കൊവാസിച് ഗോൾ നേടിയത്.മത്സരത്തിന്റെ അവസാന നിമിഷം ആസ്പിലികൂട്ടയുടെ പാസിൽ നിന്ന് ഒരു തകർപ്പൻ ഷോട്ടിലൂടെ ലുക്കാക്കു തന്റെ രണ്ടാം ഗോൾ നേടിയതോടെ ചെൽസി ഗോൾ പട്ടിക പൂർത്തിയാക്കുകയായിരുന്നു.ചെൽസിക്ക് വേണ്ടി മെന്റി, സിൽവ, ജോർഗീഞ്ഞോ എന്നിവർ മികച്ച പ്രകടനം പുറത്തെടുത്തു.